ഒവൈസിയുടെ ശബ്ദം ജിന്നയുടേത്; ഒവൈസിക്കതിരെ വിദ്വേഷ പരാമര്‍ശവുമായി തേജസ്വി സൂര്യ
ഹൈദരബാദ്: അസദ്ദുദ്ദീന്‍ ഒവൈസിക്കെതിരേ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി തേജസ്വി സൂര്യ. ഒവൈസി മുഹമ്മദലി ജിന്നയുടെ അവതാരമെണെന്നും, അദ്ദേഹത്തിന് വോട്ട് ചെയ്യുന്നത് ഇന്ത്യക്കെതിരായി വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നുമായിരുന്നു തേജസ്വി സൂര്യയുടെ വിവാദ പരാമര്‍ശം.
എഐഎംഐഐഎം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസിയും സഹോദരന് അക്ബറുദ്ദീന്‍ ഒവൈസിയും വര്‍ഗീയ രാഷ്ട്രീയം കളിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. എഐഎംഐഐഎം നേതാക്കള്‍ റോഹിംഗ്യന്‍ മുസ്ലീങ്ങളെക്കുറിച്ച് സംസാരിക്കുകയല്ലാതെ ഹൈദരബാദിലെ വികസനത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും തേജസ്വി യാദവ് ആരോപിച്ചു. ബംഗലൂരുവിലെ ബിജെപി എംപിയാണ് തേജസ്വി സൂര്യ.

നിങ്ങള്‍ ഒവൈസിക്ക് വോട്ട് ചെയ്താല്‍ അയാള്‍ ഉത്തര്‍ പ്രദേശിലും, ബീഹാറിലും, മഹാരാഷ്ട്രയിലും, കര്‍ണാടകയിലുമുള്ള മുസ്ലീങ്ങള്‍ക്കിടയില്‍ ശകതി നേടും. ആരാണ് ഒവൈസി? അയാള്‍ മുഹമ്മദലി ജിന്നയുടെ അവതാരമാണ് തേജസ്വി സൂര്യ പറഞ്ഞു. നിങ്ങള്‍ ബിജെപിക്ക് നല്കുന്ന ഓരോ വോട്ടും ഭാരതത്തിനു നല്കുന്ന വോട്ടാണ്. എന്നാല്‍ നിങ്ങള്‍ ഒവൈസിക്കു നല്കുന്ന ഒരോ വോട്ടും ഇന്ത്യക്കെതിരായി വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം ആക്ഷേപിച്ചു.
ഒവൈസിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സംസാരിക്കുന്നത് വര്‍ഗീയ വിഭജനത്തെക്കുറിച്ചാണ്, എല്ലാ ഇന്ത്യക്കാരും ഒവൈസിയുടേയും സഹോദരന്റെയും വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ ബാധ്യസ്ഥരാണെന്നും തേജസ്വി സൂര്യ പറഞ്ഞു.
ഇത് നിസാമിന്റെ കാലമല്ല ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദിയുടെ കാലമാണെന്ന് ഒവൈസി സഹോദര്‍മാര്‍ ഓര്‍മ്മിച്ചാല്‍ നന്നായിരിക്കുമെന്നും ബിജെപി എംപി പറഞ്ഞു. ഡിസംബര്‍ 1ന് നടക്കാനിരിക്കുന്ന ഹൈദരബാദ് കോര്പ്പറേഷന് തിരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കവേയായിരുന്നു തേജസ്വി സൂര്യയുടെ വിവാദ പരാമര്‍ശം.
തെലുങ്കാനയില്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് കോര്പ്പറേഷന് പിടിക്കാന്‍ ബിജെപിയിറങ്ങുന്നത്.
ഹൈദരബാദില്‍ ഏറെ സ്വാധീനമുള്ള ഒവൈസിയും പാര്‍ട്ടിയും കഴിഞ്ഞ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മത്സരമാണ് കാഴ്ച്ചവെച്ചത്. മുസ്ലീം സ്വാധീന മേഖലകളില്‍ വലിയ ശതമാനം വോട്ട് നേടാന്‍ ഒവൈസിയുടെ എഐഎംഐഐഎം പാര്‍ട്ടിക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒവൈസി ഒറ്റക്കു മത്സരിച്ചത് എന്ഡിഎക്കെതിരായി ശക്തമായ മത്സരം കാഴ്ച്ച വെച്ച മഹാസഖ്യത്തിന്റെ പല സീറ്റുകളും ബീഹാറില്‍ നഷ്ടപ്പെടാന്‍ കാരണമായതായും ആക്ഷേപമുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഒവൈസി പ്രഖ്യാപിച്ചിട്ടുണ്ട്.
Recommended Video
പാര്‍ലമെന്റിന്് അകത്തും പുറത്തും കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായി പോരാടിയതോടെയാണ് ഒവൈസിയും പാര്‍ട്ടിയും ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നത്. പൗരത്വ നിയമത്തിനെതിരെ പാര്‍ലമെന്റില്‍ ഒവൈസി നടത്തിയ പ്രസംഗം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജെപിക്കെതിരായി നിലപാടെടുക്കുന്ന ഒവൈസിക്കെതിരെ നേരത്തെയും ബിജെപി നേതാക്കള്‍ വര്‍ഗീയ പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications