കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒവൈസിയുടെ ശബ്ദം ജിന്നയുടേത്‌; ഒവൈസിക്കതിരെ വിദ്വേഷ പരാമര്‍ശവുമായി തേജസ്വി സൂര്യ

Google Oneindia Malayalam News

ഹൈദരബാദ്‌: അസദ്ദുദ്ദീന്‍ ഒവൈസിക്കെതിരേ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി തേജസ്വി സൂര്യ. ഒവൈസി മുഹമ്മദലി ജിന്നയുടെ അവതാരമെണെന്നും, അദ്ദേഹത്തിന്‌ വോട്ട്‌ ചെയ്യുന്നത്‌ ഇന്ത്യക്കെതിരായി വോട്ട്‌ ചെയ്യുന്നതിന്‌ തുല്യമാണെന്നുമായിരുന്നു തേജസ്വി സൂര്യയുടെ വിവാദ പരാമര്‍ശം.

എഐഎംഐഐഎം നേതാവ്‌ അസദ്ദുദ്ദീന്‍ ഒവൈസിയും സഹോദരന്‍ അക്‌ബറുദ്ദീന്‍ ഒവൈസിയും വര്‍ഗീയ രാഷ്ട്രീയം കളിച്ച്‌ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്‌. എഐഎംഐഐഎം നേതാക്കള്‍ റോഹിംഗ്യന്‍ മുസ്ലീങ്ങളെക്കുറിച്ച്‌ സംസാരിക്കുകയല്ലാതെ ഹൈദരബാദിലെ വികസനത്തെക്കുറിച്ച്‌ സംസാരിക്കുന്നില്ലെന്നും തേജസ്വി യാദവ്‌ ആരോപിച്ചു. ബംഗലൂരുവിലെ ബിജെപി എംപിയാണ്‌ തേജസ്വി സൂര്യ.

tejswy

നിങ്ങള്‍ ഒവൈസിക്ക്‌ വോട്ട്‌ ചെയ്‌താല്‍ അയാള്‍ ഉത്തര്‍ പ്രദേശിലും, ബീഹാറിലും, മഹാരാഷ്ട്രയിലും, കര്‍ണാടകയിലുമുള്ള മുസ്ലീങ്ങള്‍ക്കിടയില്‍ ശകതി നേടും. ആരാണ്‌ ഒവൈസി? അയാള്‍ മുഹമ്മദലി ജിന്നയുടെ അവതാരമാണ്‌ തേജസ്വി സൂര്യ പറഞ്ഞു. നിങ്ങള്‍ ബിജെപിക്ക്‌ നല്‍കുന്ന ഓരോ വോട്ടും ഭാരതത്തിനു നല്‌കുന്ന വോട്ടാണ്‌. എന്നാല്‍ നിങ്ങള്‍ ഒവൈസിക്കു നല്‍കുന്ന ഒരോ വോട്ടും ഇന്ത്യക്കെതിരായി വോട്ട്‌ ചെയ്യുന്നതിന്‌ തുല്യമാണെന്നും അദ്ദേഹം ആക്ഷേപിച്ചു.

ഒവൈസിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സംസാരിക്കുന്നത്‌ വര്‍ഗീയ വിഭജനത്തെക്കുറിച്ചാണ്‌, എല്ലാ ഇന്ത്യക്കാരും ഒവൈസിയുടേയും സഹോദരന്റെയും വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ ബാധ്യസ്ഥരാണെന്നും തേജസ്വി സൂര്യ പറഞ്ഞു.

ഇത്‌ നിസാമിന്റെ കാലമല്ല ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദിയുടെ കാലമാണെന്ന്‌ ഒവൈസി സഹോദര്‍മാര്‍ ഓര്‍മ്മിച്ചാല്‍ നന്നായിരിക്കുമെന്നും ബിജെപി എംപി പറഞ്ഞു. ഡിസംബര്‍ 1ന്‌ നടക്കാനിരിക്കുന്ന ഹൈദരബാദ്‌ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ സംസാരിക്കവേയായിരുന്നു തേജസ്വി സൂര്യയുടെ വിവാദ പരാമര്‍ശം.
തെലുങ്കാനയില്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ ഹൈദരാബാദ്‌ കോര്‍പ്പറേഷന്‍ പിടിക്കാന്‍ ബിജെപിയിറങ്ങുന്നത്‌.

ഹൈദരബാദില്‍ ഏറെ സ്വാധീനമുള്ള ഒവൈസിയും പാര്‍ട്ടിയും കഴിഞ്ഞ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മത്സരമാണ്‌ കാഴ്‌ച്ചവെച്ചത്‌. മുസ്ലീം സ്വാധീന മേഖലകളില്‍ വലിയ ശതമാനം വോട്ട്‌ നേടാന്‍ ഒവൈസിയുടെ എഐഎംഐഐഎം പാര്‍ട്ടിക്കു കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഒവൈസി ഒറ്റക്കു മത്സരിച്ചത്‌ എന്‍ഡിഎക്കെതിരായി ശക്തമായ മത്സരം കാഴ്‌ച്ച വെച്ച മഹാസഖ്യത്തിന്റെ പല സീറ്റുകളും ബീഹാറില്‍ നഷ്ടപ്പെടാന്‍ കാരണമായതായും ആക്ഷേപമുണ്ട്‌. അടുത്ത വര്‍ഷം നടക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന്‌ ഒവൈസി പ്രഖ്യാപിച്ചിട്ടുണ്ട്‌.

Recommended Video

cmsvideo
ഉവൈസിയെ ഒറ്റുകാരനെന്ന് വിളിക്കുന്നവര്‍ക്ക്‌

പാര്‍ലമെന്റിന്‌്‌ അകത്തും പുറത്തും കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായി പോരാടിയതോടെയാണ്‌ ഒവൈസിയും പാര്‍ട്ടിയും ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നത്‌. പൗരത്വ നിയമത്തിനെതിരെ പാര്‍ലമെന്റില്‍ ഒവൈസി നടത്തിയ പ്രസംഗം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജെപിക്കെതിരായി നിലപാടെടുക്കുന്ന ഒവൈസിക്കെതിരെ നേരത്തെയും ബിജെപി നേതാക്കള്‍ വര്‍ഗീയ പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു.

English summary
Asauddin owais sound same as muhammadali jinnah says BJP MP tejaswi surya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X