മകള്‍ക്ക് പിന്നാലെ മകനും മരിച്ചു, തകര്‍ന്നുപോയി ആശാ ഭോസ്ലെ!
മുംബൈ: ആശാ ഭോസ്ലെയുടെ മകന്‍ ഹേമന്ത് ഭോസ്ലെ അന്തരിച്ചു. 66 വയസ്സായിരുന്നു. സെപ്തംബര്‍ 27 ഞായറാഴ്ച സ്‌കോട്ട്‌ലന്‍ഡിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു ഹേമന്ത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്‌കോട്ട്‌ലന്‍ഡിലാണ് ഹേമന്ത് താമസിക്കുന്നത്. മൂത്ത സഹോദരി ലതാ മങ്കേഷ്‌കറിന്റെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഒരുങ്ങവേയാണ് ആശാ ഭോസ്ലെ ഈ വാര്‍ത്ത അറിയുന്നത്.
ലതാ മങ്കേഷ്‌കറിന്റെ എണ്‍പത്തേഴാം പിറന്നാള്‍ ആഘോഷിക്കാനായി സിംഗപ്പൂരില്‍ നിന്നും യാത്ര തിരിക്കാനിരിക്കുകയായിരുന്നു ആശാ ഭോസ്ലെ. ഹേമന്ദ് ഭോസ്ലെയുടെ മരണത്തെ തുടര്‍ന്ന് ആഘോഷപരിപാടികളെല്ലാം നിര്‍ത്തിവെച്ചു. ലതാ മങ്കേഷ്‌കറും ആശാ ഭോസ്ലെയും തമ്മില്‍ കണ്ട് പരസ്പരം ആശ്വാസവാക്കുകള്‍ പറഞ്ഞ് കെട്ടിപ്പിടിച്ചതായി കുടുംബവൃത്തങ്ങള്‍ പറഞ്ഞു.

ആശാ ഭോസ്ലെയുടെ മകള്‍ 2012 ല്‍ ആത്മഹത്യ ചെയ്തിരുന്നു. പിന്നാലെ മകനെയും നഷ്ടമായത് അവരെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ് എന്നും ഭോസ്ലെ കുടുംബത്തിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന വര്‍ഷ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 1998 ല്‍ വിവാഹമോചിതയായ ശേഷമാണ് ഇവര്‍ക്ക് വിഷാദരോഗം തുടങ്ങിയതും പിന്നീട് 2012 ല്‍ ആത്മഹത്യ ചെയ്യുന്നതും.












Click it and Unblock the Notifications