Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് രാജസ്ഥാനിലെ ആനിശിവ'; തൂപ്പുകാരിയില്‍ നിന്ന് ഡെപ്യൂട്ടി കളക്ടര്‍ പദവിയിലേക്ക്, കയ്യടിക്കാം ആശയ്ക്ക്

ജയ്പൂര്‍: ' സമൂഹത്തില്‍ ഞാന്‍ നേരിട്ട വിവേചനം എന്റെ ജീവിതത്തെ മാറ്റാന്‍ പ്രേരിപ്പിച്ചു, ഈ ദുഷ്‌കരമായ യാത്രയില്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. നിരാലംബരായവര്‍ക്കും അനീതിക്ക് വിധേയരായവര്‍ക്കുമായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- ജോധ്പൂര്‍ സ്വദേശിനിയായ ആശ കന്ദാരയുടെ വാക്കുകളാണിത്. പ്രതിസന്ധികളോട് യുദ്ധം ചെയ്ത് തൂപ്പുകാരി തസ്തികയില്‍ നിന്ന് രാജസ്ഥാന്‍ സര്‍ക്കാരില്‍ ഡെപ്യൂട്ടി കളക്ടറായ ആശയുടെ കഥ ഏവരെയും ആവേശം കൊള്ളിക്കും.

ആരാധകര്‍ കാത്തിരുന്ന അമല പോളിന്റെ ഫോട്ടോഷൂട്ട്, ഹോട്ടായിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

1

സ്ത്രീ സമൂഹത്തിന് അഭിമാനിക്കാവുന്ന നേട്ടവുമായാണ് ആശ കന്ദാര രാജസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച് കയറിയത്. രണ്ട് കുട്ടികളുടെ അമ്മയായ ആശ ജീവിതത്തില്‍ നേരിട്ട വലിയ പ്രതിസന്ധികളെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. 1997ല്‍ വിവാഹം കഴിച്ച ആശയെ ഭര്‍ത്താവ് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവ് ബന്ധം വിവാഹ മോചനം നേടി പോയത്.

2


പിന്നീട് രണ്ട് കുട്ടികളെയും വളര്‍ത്തി വലുതാക്കണമെന്ന വലിയ ഉത്തരാവാദിത്തം ആശയെ തേടിയെത്തി. പ്രതിസന്ധികളോട് പടവെട്ടിയ ആശ മക്കളെ വളര്‍ത്തുന്നതിനോടൊപ്പം പഠിച്ച് ബിരുദം സ്വന്തമാക്കി. ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയാകണമെന്ന ആശയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ആശ പ്രേയത്‌നിച്ചു.

3

2018ല്‍ രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷ എഴുതിയെങ്കിലും കൊവിഡ് തുടര്‍ന്ന് പരീക്ഷ ഫലം വരാന്‍ വൈകി. തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലായ് 13ന് പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ ആശ ആ ലക്ഷ്യം സ്വന്തമാക്കി. മുനിസിപ്പാലിറ്റി സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്ത ആശ ഇന്ന് രാജസ്ഥാന്‍ സര്‍ക്കാരില്‍ ഡെപ്യൂട്ടി കളക്ടറാണ്.

4

ഇന്ന് നിരവധി പേര്‍ക്ക് പ്രചോദനം നല്‍കുന്ന നേട്ടമാണ് ആശ സ്വന്തമാക്കിയത്. സമൂഹത്തില്‍ ഒരുപാട് വിവേചനം നേരിട്ടുണ്ടെന്ന് ആശ പറയുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു സ്വപ്നം. എന്നാല്‍ പ്രായം കഴിഞ്ഞതിനെ തുടര്‍ന്ന് ഇനി പരീക്ഷ എഴുതാന്‍ സാധിക്കില്ല. നിരാലംബരായവര്‍ക്കും അനീതിക്ക് വിധേയരായവര്‍ക്കുമായി പ്രവര്‍ത്തിക്കുമെന്ന് ആശ പറഞ്ഞു.

5

രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയില്‍ 728ാം റാങ്കാണ് ആശയ്ക്ക് ലഭിച്ചത്. ആശയെ പോലെ തന്നെ പ്രതിസന്ധികളോട് പടവെട്ടി സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ ആനി ശിവ എന്ന യുവതിയുടെ കഥ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച ആനിശിവ മകനെ വളര്‍ത്തുന്നതിനിടെയില്‍ പഠിച്ച് ബിരുദം സ്വന്തമാക്കി കേരള പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറാകുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+