ആഷ്‌ലി മാഡിസണ്‍; പങ്കാളിയെ വഞ്ചിക്കുന്നവരില്‍ മുമ്പന്മാര്‍ ദില്ലി; രണ്ടാസ്ഥാനം മുംബൈയ്ക്ക്
മുംബൈ: വിവാഹേതര ബന്ധം ആഗ്രഹിക്കുന്നവരെ ഒന്നിപ്പിക്കുന്ന ആഷ്‌ലി മാഡിസണ്‍ വെബ്‌സൈറ്റില്‍ അംഗങ്ങളായവരില്‍ ഇന്ത്യക്കാരും പിന്നിലല്ല. സൈറ്റ് ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍ വിവരം പുറത്തുവിട്ടതോടെയാണ് ഇന്ത്യക്കാരുടെ ഇക്കാര്യത്തിലുള്ള താത്പര്യവും ഇപ്പോള്‍ പരസ്യമായിരിക്കുന്നത്. ഓരോ നഗരത്തില്‍നിന്നും എത്രപേര്‍ സൈറ്റില്‍ അംഗങ്ങളായിട്ടുണ്ട് എന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു കഴിഞ്ഞു.
ഇക്കാര്യത്തിന്‍ മുമ്പന്മാര്‍ തലസ്ഥാനമായ ദില്ലിയില്‍ നിന്നുതന്നെയാണ്. തൊട്ടുപിന്നില്‍ രണ്ടാംസ്ഥാനത്ത് മുംബൈയുമുണ്ട്. ദില്ലി 38,620, മുംബൈ 32,888, ചെന്നൈ 16,355, ബെംഗളുരു 16,267, ഹൈദരാബാദ് 12,548, കൊല്‍ക്കത്ത 11,751, പൂനെ 9,738 എന്നിങ്ങനെയാണ് നഗരങ്ങള്‍ തരംതിരിച്ചുള്ള വഞ്ചകന്മാരുടെ കണക്ക്.

ലോകമെമ്പാടുമുള്ള ഏതാണ്ട് മൂന്നരക്കോടി ആളുകളുടെ വിവരങ്ങളാണ് ആഷ്‌ലി മാഡിസണില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഇത്രയും ആളുകള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ എന്ന് ധരിക്കരുത്. പ്രാഥമിക പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ മാത്രമാണ് ഇത്. അതേസമയം, ഇന്ത്യയില്‍ ജനസംഖ്യ കൂടുതലാണെങ്കിലും ഇന്റര്‍നെറ്റിലൂടെ ഡേറ്റിങ് സൈറ്റുകളിലേക്ക് കടക്കുന്നവര്‍ താരതമ്യേന കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഷ്‌ലി മാഡിസണ്‍ സൈറ്റിലെ വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഒട്ടേറെ പേരുടെ വിവാഹബന്ധം താറുമാറായിട്ടുണ്ട്. രണ്ടുപേര്‍ ആത്മഹത്യ ചെയ്തതായും ഒരാള്‍ വിവാഹ മോചനത്തിന് ശ്രമിക്കുന്നതായും ഉള്ള വാര്‍ത്തകളും പുറത്തുവന്നു. വരും ദിവസങ്ങളില്‍ ഹാക്കര്‍മാര്‍ നഗ്ന ചിത്രങ്ങള്‍ അടക്കം പുറത്തുവിടുന്നതോടെ കൂടുതല്‍ പേരുടെ കദനകഥകള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവന്നേക്കും.












Click it and Unblock the Notifications