കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍മാഡിക്ക് സീറ്റില്ല, അശോക് ചവാന് സീറ്റുണ്ട്

Google Oneindia Malayalam News

ദില്ലി: ആദര്‍ശ് കുംഭകോണക്കേസിലെ ആരോപണ വിധേയനായ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പിനെ മറികടന്നെന്ന് സൂചന. അഴിമതി ആരോപണങ്ങളില്‍ പെട്ട ആര്‍്ക്കും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കില്ല എന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ചവാന്റെ സീറ്റിന്റെ രാഹുലിനെ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

2010 ല്‍ ആദര്‍ശ് ഫഌറ്റ് കുംഭകോണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ നേതാവാണ് അശോക് ചവാന്‍. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ ബന്ധുക്കള്‍ക്കായി നിര്‍മിച്ച ഫഌറ്റ് ബന്ധുക്കള്‍ക്ക് അനധികൃതമായി നല്‍കി എന്നാണ് കേസ്. 40 ശതമാനം ഫഌറ്റുകള്‍ അടുത്ത ബന്ധുക്കള്‍ക്കായി നല്‍കി എന്ന ആരോപണത്തെ തുടര്‍ന്നാണ് ചവാന് മന്ത്രിസ്ഥാനം നഷ്ടമായത്.

ashok-chavan

എന്നാല്‍ അശോക് ചവാനെതിരായ ആരോപണങ്ങള്‍ ശരിയാണ് എന്ന് വന്നാല്‍ അദ്ദേഹത്തിന് സ്ഥാനം നഷ്ടമാകുമല്ലോ എന്ന ന്യായമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ചവാന്‍ ജയിക്കണോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ജാ പറഞ്ഞു. ചവാന്‍ മത്സരിക്കരുത് എന്ന് കോടതിയോ തിരഞ്ഞെടുപ്പ് കമ്മീഷനോ പറഞ്ഞിട്ടില്ല എന്നാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവായ അജയ് മാക്കന്റെ വാദം.

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി ആരോപണങ്ങളില്‍ പെട്ട സുരേഷ് കല്‍മാഡിക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ആരോപണ വിധേയനായ ആള്‍ എന്ന നിയ്ക്കാണ് കല്‍മാഡിക്ക് സീറ്റ് കൊടുക്കാതിരുന്നത്. എന്നാല്‍ അതേ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അഴിമതിക്കേസില്‍ രാജിവെക്കേണ്ടി വന്ന അശോക് ചവാന് ഇപ്പോള്‍ സീറ്റ് കൊടുത്തിരിക്കുന്നത്. രണ്ടും രണ്ട് തരത്തിലുള്ള കേസാണ് എന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. മഹാരാഷ്ട്രയിലെ നന്ദേഡില്‍ നിന്നാണ് ചവാന്‍ ജനവിധി തേടുക.

English summary
Cong fields controversial Ashok Chavan from Nanded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X