കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശോഖ് ചവാനും അജിത് പവാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല, ആദര്‍ശ് അഴിമതി കുരുക്കാവും!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പേ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. മന്ത്രിമാരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. അതുകൊണ്ട് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അശോക് ചവാനും സത്യപ്രതിജ്ഞ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ആദര്‍ശ് സൊസൈറ്റ് അഴിമതിയില്‍ അദ്ദേഹത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇതോടെ സത്യപ്രതിജ്ഞ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

1

അതേസമയം അജിത് പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. ഉപമുഖ്യമന്ത്രി പദം അദ്ദേഹത്തിന് ലഭിക്കുമെന്ന സൂചകള്‍ക്കിടെയാണ് സത്യപ്രതിജ്ഞ ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള ആറ് പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതുവരെ ഉപമുഖ്യമന്ത്രിയുടെ കാര്യം എന്‍സിപി തീരുാനിച്ചിട്ടില്ലെന്ന് അജിത് പവാര്‍ പറയുന്നു. ചഗന്‍ ഭുജ്ബല്‍, ജയന്ത് പാട്ടീല്‍ എ്ന്നിവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ഓരോ പാര്‍ട്ടിയില്‍ നിന്നും രണ്ട് പേര്‍ വീതമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഇതിനിടെ ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ശിവസേനയും ബിജെപിയുമാണ് സഖ്യമുണ്ടായിരുന്നതെന്നും, അവര്‍ക്കാണ് ജനങ്ങല്‍ വോട്ടുനല്‍കിയതെന്നും എന്നാല്‍ ജനങ്ങളെ ശിവസേന വഞ്ചിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഉദ്ധവിനെ നിരവധി പേര്‍ അഭിനന്ദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. സോണിയാ ഗാന്ധിയെ ക്ഷണിച്ചെന്ന് ആദിത്യ താക്കറെ വ്യക്തമാക്കി. രാജ് താക്കറെയ്ക്കും ക്ഷണമുണ്ട്. ഇതിനിടെ നാല് മണിക്ക് മഹാ വികാസ് അഗാഡി വാര്‍ത്താ സമ്മേളം വിളിക്കും. സത്യപ്രതിജ്ഞയ്ക്ക് മുമ്പാണ് വാര്‍ത്താസമ്മേളനം.

അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 8 നേതാക്കള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുംഅധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 8 നേതാക്കള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

English summary
ashok chavan not to take oath today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X