കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ടും കമല്‍നാഥും രാജിയിലേക്ക്: രാഹുലിനെ അനുനിയിപ്പിക്കാന്‍ അവസാന അടവുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: നേതാക്കളുടെ അനുനയ ശ്രമങ്ങള്‍ക്കൊന്നും വഴങ്ങാതെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. രാഹുലിനെ പിന്തിരിപ്പിക്കാന്‍ പലവിധ ശ്രമങ്ങളാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ നടത്തുന്നത്. രാഹുലിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നേതാക്കള്‍ കൂട്ടരാജി സമര്‍പ്പിക്കുന്നതും കോണ്‍ഗ്രസിനെ സമാനതകളില്ലാത്ത പ്രതിസന്ധികളിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്.

<strong> മുംബൈയിൽ കനത്ത മഴ തുടരുന്നു; രണ്ടിടങ്ങളിലായി മതിലിടിഞ്ഞ് വീണ് 16 മരണം, പൊതു അവധി പ്രഖ്യാപിച്ചു</strong> മുംബൈയിൽ കനത്ത മഴ തുടരുന്നു; രണ്ടിടങ്ങളിലായി മതിലിടിഞ്ഞ് വീണ് 16 മരണം, പൊതു അവധി പ്രഖ്യാപിച്ചു

മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലെ പ്രശ്നങ്ങല്‍ എത്രയും പെട്ടെന്ന് കോണ്‍ഗ്രസിന് പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതും പുതിയ നേതാക്കളെ കണ്ടെത്താന്‍ കഴിയാത്തതും കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇന്നലെ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിലും തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ രാഹുല്‍ തയ്യാറാവണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്ക് മുന്നിലും വഴങ്ങാന്‍ രാഹുല്‍ തയ്യാറായില്ല. വിശദാംശങ്ങള്‍ ഇങ്ങനെ..

രാഹുലിന്‍റെ വസതിയില്‍

രാഹുലിന്‍റെ വസതിയില്‍

തുഗ്ലക്ക് റോഡിലെ രാഹുലിന്‍റെ വസതിയിലായിരുന്നു രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ച നടന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്(രാജസ്ഥാന്‍), അമരീന്ദര്‍ സിങ് (പഞ്ചാബ്), കമല്‍നാഥ്(മധ്യപ്രദേശ്), ഭൂപേഷ് ബാഗല്‍ (ഛത്തിസ്ഗഡ്), വി നാരായണസ്വാമി (പുതിച്ചേരി) എന്നിവരാണാ രാഹുല്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ പദമൊഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഏകസ്വരത്തില്‍ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വഴങ്ങിയില്ല.

മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും

മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും

രാഹുല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ സന്നദ്ധരാണെന്ന് മുഖ്യമന്ത്രിമാരും വ്യക്തമാക്കി. ഒരു പടി കൂടി കടന്ന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും പറഞ്ഞു. താങ്കളുടെ അധ്വാനിത്തിന്‍റെ കൂടി ഫലമായാണു ഞങ്ങള്‍ മുഖ്യമന്ത്രി കസേരകളില്‍ ഇരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു സ്ഥാനമൊഴിയാന്‍ ഒരുക്കമാണെന്നും ഗെലോട്ട് പറഞ്ഞു.

മറ്റൊരു നേതാവില്ല

മറ്റൊരു നേതാവില്ല

നരേന്ദ്രമോദിക്കെതിരെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് നിലവില്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു നേതാവില്ല. അതിനാല്‍ പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വികാരം മാനിച്ച് അധ്യക്ഷ പദവിയിലേക്ക് തിരിച്ചു വരണമെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്‍റെ തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. പാര്‍ട്ടിയുടെ മുന്നി നിന്നു നയിച്ച നേതാവെന്ന നിലയില്‍ തോല്‍വിയിടെ ഉത്തരാദിത്തത്തില്‍ നിന്ന് തനിക്ക് ഒളിച്ചോടാനാവില്ലെന്നും സ്ഥാനമൊഴിയാനുള്ള തീരുമാനം അന്തിമമാണെന്നും പറഞ്ഞ രാഹുല്‍ പക്ഷെ മുഖ്യമന്ത്രിമാരുടെ രാജിപ്രഖ്യാപനത്തില്‍ നിലപാട് വ്യക്തമാക്കിയില്ല.

വിമര്‍ശനം

വിമര്‍ശനം

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തിരിച്ചടി പോലും മുന്‍കൂട്ടി കാണാൻ മുഖ്യമന്ത്രിമാര്‍ക്കായില്ലെന്ന വിമര്‍ശനം രാഹുല്‍ ഉന്നയിച്ചതായാണ് സൂചന. പ്രവര്‍ത്തകസമിതി ചേരണമെന്ന ആവശ്യത്തോട് പ്രതികരിച്ചതുമില്ല. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും യോഗത്തില്‍ സന്നിഹിതനായിരുന്നു. മുഖ്യമന്ത്രിമാര്‍ സ്ഥാനമൊഴിയണമോയെന്ന കാര്യം ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്നും പിന്നീട് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞത് ഗെലോട്ട് ആണ്.

Recommended Video

cmsvideo
രാഹുലിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 10 കാര്യങ്ങള്‍ | Oneindia Malayalam
പ്രവർത്തകസമിതി

പ്രവർത്തകസമിതി

രാഹുല്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കിലും നിലവിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തകസമിതി ഉടൻ ചേർന്നേക്കുമെന്നാണ് സൂചന. പ്രവർത്തക സമിതി ചേർന്ന് പ്രശ്നം പരിഹരിക്കണം എന്ന ആവശ്യം പാർട്ടിക്കകത്ത് ശക്തമായിയിട്ടുണ്ട്. അടുത്ത ആഴ്ച്ച തന്നെ പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കുമെന്നാണ് സൂചന. തീരുമാനം പിന്‍വലിക്കാന്‍ രാഹുല്‍ ഗാന്ധി അപ്പോഴും തയ്യാറായില്ലെങ്കില്‍ പകരം ആര് ആരെന്നതില്‍ താല്‍ക്കാലിക ധാരണ പ്രവര്‍ത്തകസമിതിയില്‍ ഉണ്ടായേക്കും.

<strong> ആലപ്പുഴയിൽ ഡിസിസി വീഴ്ച വരുത്തി; നേതൃമാറ്റം വേണമെന്ന് കോൺഗ്രസ് അന്വേഷണ സമിതി റിപ്പോർട്ട്</strong> ആലപ്പുഴയിൽ ഡിസിസി വീഴ്ച വരുത്തി; നേതൃമാറ്റം വേണമെന്ന് കോൺഗ്രസ് അന്വേഷണ സമിതി റിപ്പോർട്ട്

English summary
Ashok Gehlot and Kamal Nath offered to resign in meeting with Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X