കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാരുടെ യോഗം വിളിച്ച് ഗെലോട്ട്, ബിഎസ്പിയുടെ ഹര്‍ജി ഇന്ന് കോടതിയില്‍, കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ അശോക് ഗെലോട്ട് എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. ഇന്ന് ഗെലോട്ടിന് വെല്ലുവിളികള്‍ നേരിടുന്ന ദിവസം കൂടിയാണ്. കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസാര, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ, ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. പ്രതിസന്ധി വിശ്വാസ വോട്ട് നടക്കുന്നത് വരെ ഒഴിയില്ലെന്ന വിലയിരുത്തലിലാണ് ഗെലോട്ട്. സച്ചിന്‍ പക്ഷത്തിന് പകരം സ്വന്തം എംഎല്‍എമാരെയാണ് ഗെലോട്ട് നിരീക്ഷിക്കുന്നു.

1

ഇന്ന് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരെയുള്ള ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇത് പരിഗണിച്ച് എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ അത് സര്‍ക്കാരിനെ വീഴ്ത്തുന്നതിന് തുല്യമാകും. അതേസമയം കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരും ഇപ്പോള്‍ ഗെലോട്ടിന് ഒപ്പമാണ്. പകുതിയില്‍ അധികം എംഎല്‍എമാര്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോയാല്‍ തന്നെ ഹര്‍ജിക്ക് നിയമപരമായി സാധ്യതയില്ലാതാവും. ഇവിടെ ബിഎസ്പിയുടെ എല്ലാ എംഎല്‍എമാരും കോണ്‍ഗ്രസില്‍ ലയിച്ചിരിക്കുകയാണ്. അതുകൊണ്ട് നിയമപരമായി അതിന് സാധ്യതയില്ലാതാവും.

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam

അതേസമയം കേസില്‍ ഇതുവരെ ട്വിസ്റ്റുകളാണ് നടന്നത്. അതുകൊണ്ട് മാറി മറിയാന്‍ സാധ്യതയുണ്ട്. നിയമസാധുതയില്ലെന്നും, ബിഎസ്പി ദേശീയ പാര്‍ട്ടി ആയത് കൊണ്ട് അതിന്റെ സമ്മതം വേണമെന്നും വിധി വരാം. അതുകൊണ്ട് അയോഗ്യരാക്കാനും സാധിക്കും. ഇതേ ഘട്ടത്തില്‍ തന്നെ സ്പീക്കര്‍ക്ക് വിശ്വാസ വോട്ട് നടത്താനും ആവശ്യപ്പെടാം. ഇതില്‍ രാഷ്ട്രീയ സ്വാധീനം കടന്നുവരുന്നത് കൊണ്ട് ഗെലോട്ടിന് ഭയപ്പെടാന്‍ ഒരുപാട് കാരണങ്ങളുണ്ട്. സര്‍ക്കാര്‍ വീഴാന്‍ ഇപ്പോഴും കാരണങ്ങളുണ്ടെന്ന് ഗെലോട്ടിന് അതുകൊണ്ട് തന്നെ ഭയമുണ്ട്.

അതേസമയം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കിയ സഞ്ജയ് ജെയിന്‍ അടക്കമുള്ളവരുടെ ശബ്ദ സാമ്പിളുകള്‍ എന്നിവ ജൂലായ് 31ന് പരിശോധിക്കും. ഹൈക്കോടതിയിലാണ് പരിശോധന. ഇതിന് കോടതി അനുമതി നല്‍കി. സഞ്ജയ് ജെയിന്‍ എംഎല്‍എമാരുടെ കുതിക്കച്ചവടത്തില്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം. കോണ്‍ഗ്രസിലെ വിമത എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മയും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബിജെപിയുടെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും ഇക്കൂട്ടത്തിലുണ്ട്. ഗെലോട്ട് സ്വന്തം പക്ഷത്തുള്ള എംഎല്‍എമാരെയാണ് ഇപ്പോള്‍ ഭയപ്പെടുന്നത്. ബിഎസ്പിയില്‍ നിന്ന് വന്നവര്‍ കൂറുമാറാന്‍ സാധ്യതയുള്ളവരാണ്.

English summary
ashok gehlot calls for clp meeting today may discuss assembly session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X