കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലഹം ഒഴിയാതെ രാജസ്ഥാൻ, നിയമസഭാ കക്ഷി യോഗം റദ്ദാക്കി, നേതാക്കളെ ഡൽഹിക്ക് വിളിച്ച് സോണിയ

Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ കലഹം തുടരുന്നു. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക നിയമസഭാകക്ഷി യോഗം റദ്ദാക്കി. നിരീക്ഷകരെ ഹൈക്കമാന്‍ഡ് തിരികെ ഡൽഹിയിലേക്ക് വിളിപ്പിച്ചു.

തർക്കം മുറുകുന്ന സാഹചര്യത്തിൽ അശോക് ഗെലോട്ടിനേയും, സച്ചിൻ പൈലറ്റിനേയും സോണിയ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചു. നിർണായക യോഗം റദ്ദാക്കിയതിന് പിന്നാലെ അശോക് ഗെലോട്ടുമായി കെ സി വേണുഗോപാല്‍ സംസാരിച്ചു. അതേസമയം രാജസ്ഥാനിലെ സാഹചര്യങ്ങൾ നിലവിൽ തൻ്റെ നിയന്ത്രണത്തിലല്ലെന്നാണ് ഗെലോട്ടിന്റെ വാദം.

rajasthan political crisis

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനവും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വേണമെന്ന അശോക് ഗെലോട്ടിന്റെ ആവശ്യത്തോട് ചിന്തന്‍ ശിവിറിലെ തീരുമാനം മാനിക്കണമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.ഒരു നേതാവ്, ഒരു സ്ഥാനം എന്ന തീരുമാനം ഉദയ്പൂരിലെ ചിന്തന്‍ ശിവിറില്‍ എടുത്തിട്ടുണ്ട്. ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് കരുതുന്നതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

പ്രതിപക്ഷ ഐക്യത്തിന് സോണിയയുടെ പച്ചക്കൊടി; നിതീഷിനോടും ലാലുവിനോടും പറഞ്ഞത് ഇങ്ങനെപ്രതിപക്ഷ ഐക്യത്തിന് സോണിയയുടെ പച്ചക്കൊടി; നിതീഷിനോടും ലാലുവിനോടും പറഞ്ഞത് ഇങ്ങനെ

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ തങ്ങള്‍ രാജിവെക്കുമെന്നാണ് ഗെഹ്‌ലോട്ട് പക്ഷത്തെ എംഎല്‍എമാര്‍ ഭീഷണി മുഴക്കിയിരുന്നു.ഗെഹ്‌ലോട്ട് പക്ഷ എംഎല്‍എമാരില്‍ 16 മന്ത്രിമാരടക്കമാണ് ഉള്ളത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എംഎല്‍എമാരോട് സംസാരിക്കാന്‍ നിരീക്ഷകര്‍ക്ക് സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരുമാനം ഹൈക്കമാന്‍ഡിന് വിടാനുള്ള പ്രമേയവും പാസാക്കിയേക്കും.

തീരുമാനം ഹൈക്കമാന്‍ഡിന് വിടാനുള്ള പ്രമേയവും പാസാക്കിയേക്കും. അതേസമയം സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡിന് താൽപര്യമെന്നാണ് റിപ്പോർട്ടുകൾ. അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗെലോട്ടിനെ കൊണ്ട് രാജി വെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ഗാന്ധി കുടുംബത്തിന്‍റെ ശ്രമം.

ഇതോടെയാണ് നിയമസഭ കക്ഷിയോഗം വിളിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. എന്നാൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി ആയാൽ കൂട്ടരാജിയെന്നാണ് ഗെലോട്ട് പക്ഷ എംഎൽഎമാരുടെ ഭീക്ഷണി. 92 എംഎല്‍എമാരുടെ പിന്തുണയാണ് അശോക് ഗെലോട്ട് പക്ഷം അവകാശപ്പെടുന്നത്. എംഎൽഎമാരുടെ കൂട്ട രാജി ഭീഷണി വന്നതോടെയാണ് യോഗം ആരംഭിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ ഹൈക്കമാന്‍ഡ് തീരുമാനപ്രകാരം യോഗം റദ്ദാക്കിയത്.

200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 100 എംഎല്‍എമാരാണുള്ളത്. 13 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയിലാണ് ഭരണം നിലനില്‍ക്കുന്നത്. ഇതില്‍ 12 പേരും ഗെഹ്‌ലോട്ട് പക്ഷത്താണ്.

സച്ചിന്‍ വേണ്ട; ഗെലോട്ടിനെ വിടില്ല, രാജസ്ഥാനില്‍ വന്‍ ട്വിസ്റ്റ്, അധ്യക്ഷ സ്ഥാന മത്സരം മാറുമോ?സച്ചിന്‍ വേണ്ട; ഗെലോട്ടിനെ വിടില്ല, രാജസ്ഥാനില്‍ വന്‍ ട്വിസ്റ്റ്, അധ്യക്ഷ സ്ഥാന മത്സരം മാറുമോ?

English summary
Ashok Gehlot camp have revolted congress legislature party meeting to be held on Sunday night has been cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X