കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ രണ്ടും കൽപ്പിച്ച് കോൺഗ്രസ്! രാജ്ഭവനെ മുൾമുനയിൽ നിർത്തി എംഎൽഎമാർ!

Google Oneindia Malayalam News

ജയ്പൂര്‍: കൊവിഡ് പോരാട്ടത്തിനിടെ സൃഷ്ടിക്കപ്പെട്ട ഭരണ-രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുളള ഉറച്ച നീക്കത്തിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണര്‍ വിമുഖത കാണിക്കുന്ന പശ്ചാത്തലത്തില്‍ അശോക് ഗെഹ്ലോട്ട് രണ്ടും കല്‍പ്പിച്ച് കളത്തിലിറങ്ങിയിരിക്കുകയാണ്.

തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ഗെഹ്ലോട്ട് രാജ്ഭവനില്‍ എത്തിച്ചു. ഗവര്‍ണറുമായി ഗെഹ്ലോട്ട് കൂടിക്കാഴ്ച നടത്തി. നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജ്ഭവന്‍ വളയുന്ന അവസ്ഥയുണ്ടാകുമെന്നാണ് ഗെഹ്ലോട്ടിന്റെ മുന്നറിയിപ്പ്. മാത്രമല്ല കോൺഗ്രസ് എംഎൽഎമാർ രാജ്ഭവൻ മുറ്റത്ത് പ്രതിഷേധവും തുടങ്ങിയതോടെ കാര്യങ്ങൾ അത്യന്ത്യം നാടകീയതയിലേക്ക് നീങ്ങുകയാണ്. വിശദാംശങ്ങള്‍

നിയമസഭാ സമ്മേളനം തന്ത്രം

നിയമസഭാ സമ്മേളനം തന്ത്രം

ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാകാതെ വന്ന സാഹചര്യത്തിലാണ് ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തി നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനുളള നീക്കം ഗെഹ്ലോട്ട് നടത്തുന്നത്. സച്ചിന്‍ പൈലറ്റ് ക്യാംപിലെ വിമത എംഎല്‍എമാരെ പുറത്ത് ചാടിക്കാനുളള തന്ത്രം കൂടിയാണിത്. വിപ്പ് നല്‍കിയാല്‍ എംഎല്‍എമാര്‍ സഭയിലെത്താന്‍ നിര്‍ബന്ധിതരാകും.

എംഎൽഎമാരുടെ ധർണ

എംഎൽഎമാരുടെ ധർണ

നാല് ബസ്സുകളിലായാണ് തനിക്കൊപ്പമുളള എംഎല്‍എമാരെ ഗെഹ്ലോട്ട് രാജ്ഭവനിലെത്തിച്ചത്. ചീഫ് വിപ്പ് മഹേഷ് ജോഷി, വൈദ്യുതി മന്ത്രി പ്രതാപ് സിംഗ് അടക്കമുളളവര്‍ എംഎല്‍എമാര്‍ക്കൊപ്പമുണ്ട്. ഗവര്‍ണറുമായി രാജ്ഭവനിനകത്ത് മുഖ്യമന്ത്രി ഗെഹ്ലോട്ട് കൂടിക്കാഴ്ച നടത്തുമ്പോള്‍ എംഎല്‍എമാര്‍ രാജ്ഭവന് പുറത്ത് മുദ്രാവാക്യം വിളികളുമായി പ്രതിഷേധം ഉയര്‍ത്തി.

അശോക് ഗെഹ്ലോട്ട് സിന്ദാബാദ്

അശോക് ഗെഹ്ലോട്ട് സിന്ദാബാദ്

രാജ്ഭവന് മുന്നിലുളള പുല്‍ത്തകിടിയിലാണ് എംഎല്‍എമാര്‍ നിരന്നിരുന്ന് മുദ്രാവാക്യം വിളിച്ചത്. അശോക് ഗെഹ്ലോട്ട് സിന്ദാബാദ് എന്നതടക്കമാണ് കോൺഗ്രസ് എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചത്. ഗെഹ്ലോട്ട് ഭരണം നടത്തൂ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്നും നീതി വേണം എന്നും എംഎല്‍എമാര്‍ മുദ്രാവാക്യം ഉയര്‍ത്തി.

നിയമസഭാ സമ്മേളനം വിളിക്കൂ

നിയമസഭാ സമ്മേളനം വിളിക്കൂ

ഗവര്‍ണര്‍ നിയമസഭാ സമ്മേളനം വിളിക്കൂ എന്നും എംഎല്‍എമാര്‍ രാജ്ഭവന് മുന്നിലിരുന്ന് മുദ്രാവാക്യം മുഴക്കി. മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച പൂര്‍ത്തിയാക്കിയതിന് ശേഷം ഗവര്‍ണര്‍ രാജ്ഭവന് പുറത്തേക്ക് വന്ന് എംഎല്‍എമാരെ കണ്ടു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം അടക്കം പാലിച്ചാണ് എംഎല്‍എമാര്‍ പ്രതിഷേധ ധര്‍ണ നടത്തിയത്.

പിന്നോട്ടില്ലെന്ന നിലപാട്

പിന്നോട്ടില്ലെന്ന നിലപാട്

എംഎല്‍എമാര്‍ മുദ്രാവാക്യം വിളിക്കുന്നതില്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര എതിര്‍പ്പ് അറിയിച്ചു. തുടര്‍ന്ന് എംഎല്‍എമാരോട് മുദ്രാവാക്യം വിളി നിര്‍ത്താന്‍ ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ എംഎല്‍എമാരോട് സംസാരിച്ചെങ്കിലും അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഗെഹ്ലോട്ട് ക്യാംപിലെ എംഎല്‍എമാര്‍ എന്നാണ് റിപ്പോര്‍ട്ട്

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam
കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം മൂലം

കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം മൂലം

തിങ്കളാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണം എന്നാണ് ഗെഹ്ലോട്ട് ക്യാംപ് ആവശ്യപ്പെടുന്നത്. കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തത് എന്നാണ് ഗെഹ്ലോട്ട് ആരോപിക്കുന്നത്. എന്നാല്‍ കൊവിഡ് പ്രശ്‌നം നിലനില്‍ക്കുന്നത് കൊണ്ടാണ് നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ തയ്യാറാകാത്തത് എന്നാണ് ഗവര്‍ണറുടെ വാദം.

കൊവിഡ് പരിശോധന നടത്താം

കൊവിഡ് പരിശോധന നടത്താം

കൊവിഡ് ആണ് പ്രശ്‌നമെങ്കില്‍ മുഴുവന്‍ എംഎല്‍എമാരെയും കൊവിഡ് പരിശോധന നടത്താമെന്നാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. കൊവിഡ് പ്രതിരോധം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് നിയമസഭാ സമ്മേളനം വിളിക്കണം എന്ന് ആവശ്യപ്പെടുന്നത് എന്നും എന്നാല്‍ മുകളില്‍ നിന്നുളള സമ്മര്‍ദ്ദം മൂലം ഗവര്‍ണര്‍ അതിന് തയ്യാറാകുന്നില്ല എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

കാലതാമസം വരുത്തരുത്

കാലതാമസം വരുത്തരുത്

നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതില്‍ ഗവര്‍ണര്‍ കാലതാമസം വരുത്തരുത് എന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷ ജനവിധി അട്ടിമറിക്കപ്പെട്ടത് ഗോവയിലും മണിപ്പൂരിലും മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും അടക്കമുളള നിരവധി സംസ്ഥാനങ്ങളില്‍ കണ്ടതാണ് എന്നും കപില്‍ സിബല്‍ പറഞ്ഞു.

109 എംഎല്‍എമാരുടെ പിന്തുണ

109 എംഎല്‍എമാരുടെ പിന്തുണ

109 എംഎല്‍എമാരുടെ പിന്തുണ സർക്കാരിനുണ്ടെന്ന് ഗതാഗത മന്ത്രി പ്രതാപ് സിംഗ് അവകാശപ്പെട്ടു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടതാകട്ടെ 101 എംഎല്‍എമാരുടെ പിന്തുണയാണ്. വിശ്വാസ വോട്ടെടുപ്പ് ജയിക്കാനാവും എന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്ന് ഗെഹ്ലോട്ട് പറയുന്നു. ചെറുകക്ഷികളും സ്വതന്ത്ര എംഎല്‍എമാരും അടക്കമുളളവര്‍ തങ്ങള്‍ക്കൊപ്പമാണെന്നാണ് ഗെഹ്ലോട്ട് പക്ഷം അവകാശപ്പെടുന്നത്.

അയോഗ്യരാക്കപ്പെടാന്‍ സാധ്യത

അയോഗ്യരാക്കപ്പെടാന്‍ സാധ്യത

നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനായാല്‍ ഗെഹ്ലോട്ടിന് അത് നേട്ടമാകും. വിപ്പ് നല്‍കിയാല്‍ വിമതര്‍ അടക്കം മുഴുവന്‍ പാര്‍ട്ടി എംഎല്‍എമാരും സഭയില്‍ എത്തണം. എത്താത്തവരെ അയോഗ്യരാക്കാം. ഇനി വിമതര്‍ എത്തി വിശ്വാസ വോട്ടെടുപ്പില്‍ ഗെഹ്ലോട്ടിന് എതിരെ വോട്ട് ചെയ്താലും അയോഗ്യരാക്കപ്പെടാന്‍ സാധ്യതയുണ്ട്. വിശ്വാസ വോട്ടെടുപ്പ് ജയിക്കാനായാല്‍ സഭയില്‍ 6 മാസത്തേക്ക് ഇനി അത്തരമൊന്ന് ഗെഹ്ലോട്ടിന് നേരിടേണ്ടി വരില്ല.

English summary
Ashok Gehlot camp MLAs sitting on protest at Rajbhavan demanding urgent Assembly session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X