കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുജനങ്ങൾക്കായി ശബ്ദമുയർത്തുന്നത് കുറ്റമാണോ? ബിജെപിക്കെതിരെ ഘെലോട്ട്!!

Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസ് തലവൻ അജയ്കുമാർ ലല്ലുവിനെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഘെലോട്ട്. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായുള്ള ബസുകൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ധർണ നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഇതര സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി കോൺഗ്രസ് ഒരുക്കിയ ബസുകൾക്ക് ഓടാനുള്ള അനുമതി ആവശ്യപ്പെട്ടായിരുന്നു ധർണ.

 കോണ്‍ഗ്രസും ജെഡിഎസും വീണ്ടും സഖ്യത്തിലേക്ക്; രാജ്യസഭ ഉള്‍പ്പടെ 5 സീറ്റില്‍ വിജയം ഉറപ്പ് കോണ്‍ഗ്രസും ജെഡിഎസും വീണ്ടും സഖ്യത്തിലേക്ക്; രാജ്യസഭ ഉള്‍പ്പടെ 5 സീറ്റില്‍ വിജയം ഉറപ്പ്

ജാമ്യത്തിൽ വിട്ടയച്ചു

ജാമ്യത്തിൽ വിട്ടയച്ചു

ആഗ്ര കോടതി ജാമ്യം അനുവദിച്ചതോടെ യുപിസിസി പ്രസിഡന്റ് അജയ് കുമാർ ലല്ലുവിനെ ബുധനാഴ്ച വിട്ടയച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ അതിഥി തൊഴിലാളി വിഷയത്തിൽ ബസുകൾ ഒരുക്കിയ വിഷയത്തിൽ കോൺഗ്രസും യുപി സർക്കാരും തമ്മിലുള്ള പ്രശ്നങ്ങളെത്തുടർന്ന് വീണ്ടും യുപി പോലീസ് ലല്ലുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് അശോക് ഘെലോട്ട് രംഗത്തെത്തിയിട്ടുള്ളത്. അജയ് കുമാർ ലല്ലുവിനെ ഉടൻ മോചിപ്പിക്കണമെന്നും ഘെലോട്ട് ആവശ്യപ്പെടുന്നു.

 തെറ്റ് ചെയ്തില്ലെന്ന്

തെറ്റ് ചെയ്തില്ലെന്ന്

ഒരു തെറ്റും ചെയ്യാതെയാണ് അജയ് കുമാർ ലല്ലുവിനെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് ഘെലോട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇത് അപലപിക്കേണ്ട വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പൊതുജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് ഒരു കുറ്റമാണോ. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ ഇത് മോശം മാതൃകയായിത്തീരുമെന്നും ഘെലോട്ട് കൂട്ടിച്ചേർത്തു.

 കോൺഗ്രസ്- ബിജെപി വാഗ്വാദം

കോൺഗ്രസ്- ബിജെപി വാഗ്വാദം

അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി ബസുകൾ ഒരുക്കിയ സംഭവത്തിൽ കോൺഗ്രസും യുപി സർക്കാരും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ആഗ്ര ജില്ലാ ഭരണകൂടം രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഭാരത്പൂരിൽ കുടുങ്ങിക്കിടക്കുന്ന ബസുകൾക്ക് യുപിയിലേക്ക് പ്രവേശിക്കാൻ ആഗ്ര ജില്ലാ ഭരണകൂടം പ്രവേശനാനുമതി നൽകുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുള്ളത്. കുടിയേറ്റ തൊഴിലാളി വിഷയത്തിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം.

1000കളിൽ

1000കളിൽ


കോൺഗ്രസ് അതിഥി തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനായി തയ്യാറാക്കിയ 1000 ബസുകളിൽ ഓട്ടോറിക്ഷ, കാർ, ട്രക്ക് എന്നിവയുടെ രജിസ്ട്രേഷൻ നമ്പറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് ബിജെപി കോൺഗ്രസിനെതിരെ ഉന്നയിക്കുന്ന ആരോപണം. കോൺഗ്രസ് അയച്ച ബസുകൾ ആവശ്യമായ നിബന്ധനകൾ പാലിച്ചില്ലെന്നും അതുകൊണ്ടാണ് ആഗ്രയിലേക്ക് പ്രവേശിപ്പിക്കാത്തതെന്നാണ് ആഗ്ര റൂറൽ എസ്പി ചൂണ്ടിക്കാണിക്കുന്നത്. വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നതിന് വേണ്ടിയാണ് ബസുകൾ ഒരുക്കിയത്.

സർക്കാരിന് താൽപ്പര്യമില്ലെന്ന്

സർക്കാരിന് താൽപ്പര്യമില്ലെന്ന്

രാജസ്ഥാനിൽ നിന്ന് ഉത്തർപ്രദേശിലേക്ക് ബസുകൾക്ക് അനുമതി നൽകാതെ മടങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ പ്രശ്നം അനുവദിച്ചത്. യുപി സർക്കാർ അനുമതി നൽകാത്തതിനാൽ സർക്കാർ 24 മണിക്കൂർ അതിർത്തിയിൽ കാത്തുനിന്ന ശേഷം മടങ്ങുകയായിരുന്നു. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനെ യുപി സർക്കാർ പിന്തുണയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് ബസുകൾ പിൻവലിച്ചത്.

അനുഷ്ക ശർമയുടെ പാതൽ ലോക് വിവാദത്തിൽ:നടിക്കെതിരെ തിരിഞ്ഞ് ഗോർഖ സമുദായം, സിരീസിൽ ലൈംഗിക അധിക്ഷേപം!അനുഷ്ക ശർമയുടെ പാതൽ ലോക് വിവാദത്തിൽ:നടിക്കെതിരെ തിരിഞ്ഞ് ഗോർഖ സമുദായം, സിരീസിൽ ലൈംഗിക അധിക്ഷേപം!

English summary
Ashok Gehlot condemns UP Congress chief's arrest, seeks his immediate release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X