കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് രാഹുൽ ഗാന്ധി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ല? വിശദീകരണവുമായി അശോക് ഗെലോട്ട്

Google Oneindia Malayalam News

ജയ്പ്പൂർ: രാജസ്ഥാൻ കോൺഗ്രസിലെ അധികാര വടംവലി അതിരൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന ബജറ്റ് അവതരണത്തിന് ശേഷം മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തിയ വാർത്താ സമ്മേളനമാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ ചരടുവലികൾ നടത്തിയിരുന്നു. ഒടുവിൽ നറുക്ക് വീണത് ഗെലോട്ടിനാണ്. അന്നു മുതൽ ഇരുവരും തമ്മിൽ ഭിന്നത രൂക്ഷമാണ്.

 അമേഠിയിലെ തോൽവിയുടെ കാരണം കണ്ടെത്തി രാഹുൽ ഗാന്ധി; പ്രവർത്തകർക്ക് നന്ദി പറഞ്ഞ് മടക്കം അമേഠിയിലെ തോൽവിയുടെ കാരണം കണ്ടെത്തി രാഹുൽ ഗാന്ധി; പ്രവർത്തകർക്ക് നന്ദി പറഞ്ഞ് മടക്കം

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി എന്ന നിലയിൽ അശോക് ഗെലോട്ട് ഏറ്റെടുക്കണമെന്നും സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നുമുള്ള ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. ഇതിനിടെയാണ് എന്തുകൊണ്ടാണ് താൻ രാജസ്ഥാൻ മുഖ്യമന്ത്രിയായതെന്ന് വ്യക്തമാക്കി ഗെലോട്ട് വാർത്താ സമ്മേളനത്തിൽ പൊട്ടിത്തെറിച്ചത്.

 മുഖ്യമന്ത്രി പദം നഷ്ടമായി

മുഖ്യമന്ത്രി പദം നഷ്ടമായി


2014ലെ നിയമസഭാ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ദയനീയമായി പരാജയപ്പെട്ട രാജസ്ഥാനിലെ കോൺഗ്രസ് പാർട്ടിയെ കരകയറ്റിയത് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വസുന്ധര രാജെ സർക്കാരിനെ പരാജയപ്പെടുത്തി അധികാരം തിരിച്ചു പിടിക്കാൻ സച്ചിൻ പൈലററിനായി. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിയായിരുന്നു കോൺഗ്രസിന്റെ പ്രചാരണമെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് അശോക് ഗെലോട്ടും രംഗത്ത് എത്തി. ഇതോടെ രാഹുൽ ഗാന്ധി പ്രശ്നത്തിൽ ഇടപെട്ടു, ഗെലോട്ടിനെ മുഖ്യമന്ത്രിയും സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയുമായി നിശ്ചയിച്ചു.

രാജസ്ഥാനിൽ കലാപം

രാജസ്ഥാനിൽ കലാപം

കപ്പിനും ചുണ്ടിനും ഇടയിൽ മുഖ്യമന്ത്രി പദം നഷ്ടമായ സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും തമ്മിലുടെ ഭിന്നത പലകുറി മറനീക്കി പുറത്ത് വന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് തകർന്നടിഞ്ഞതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങി. നിയമസഭയിൽ പോലും ഗെലോട്ട് പക്ഷക്കാരും സച്ചിൻ പൈലറ്റ് അനുഭാവികളും തമ്മിൽ വാക്കേറ്റം ഉണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. അധികാരത്തിലെത്തി വെറും 5 മാസം പിന്നിട്ടപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയം മുഖ്യമന്ത്രി എന്ന നിലയിൽ അശോക് ഗെലോട്ട് ഏറ്റെടുക്കണമെന്നാണ് സച്ചിൻ പൈലറ്റ് വിഭാഗം ആവശ്യപ്പെട്ടത്. അശോക് ഗെലോട്ടിന് ജനപിന്തുണ നഷ്ടമായെന്നും സച്ചിൻ പൈലറ്റ് വേണം മുന്നിൽ നിന്നു നയിക്കാനെന്നും കോൺഗ്രസ് എംഎൽഎ പൃത്വിരാജ് മീണ പരസ്യമായി പ്രതികരിച്ചു.

 മുഖ്യമന്ത്രിയാകണം

മുഖ്യമന്ത്രിയാകണം

ഇതിനിടയിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ശക്തമായി. മുതിർന്ന നേതാക്കൾ പലരും മക്കൾക്ക് സീറ്റ് ഉറപ്പിക്കാനും അവരുടെ പ്രചാരണത്തിനും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് പാർട്ടിയുടെ തോൽവിക്ക് കാരണമെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ മകന്റെ പരാജയത്തിന് ഉത്തരവാദി സച്ചിൻ പൈലറ്റാണെന്ന് അശോക് ഗെലോട്ട് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് അശോക് ഗെലോട്ട് പിന്നീട് വിശദീകരിച്ചെങ്കിലും ഇത് ഇരുവരും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാക്കി.

 മുഖ്യമന്ത്രിയായത്

മുഖ്യമന്ത്രിയായത്

ബജറ്റിന് ശേഷം നടത്തി വാർത്താ സമ്മേളനത്തിൽ അപ്രതീക്ഷിതമായാണ് ഗെലോട്ട് തന്റെ മുഖ്യമന്ത്രി പദത്തെക്കുറിച്ചും മാധ്യമങ്ങളോട് പ്രതികരണം നടത്തിയത്. ഞാൻ മുഖ്യമന്ത്രിയായത് എനിക്ക് അർഹതയുള്ളതുകൊണ്ട് തന്നെയാണെന്ന് പറഞ്ഞായിരുന്നു ഗെലോട്ട് തുടങ്ങിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗ്രാമങ്ങളിലും മറ്റം പ്രചാരണത്തിനായി എത്തിയപ്പോൾ ജനങ്ങൾ അശോക് ഗെലോട്ട് മുഖ്യമന്ത്രിയാകണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. എല്ലായിടത്തും തന്റെ പേര് മാത്രമാണ് മുഴങ്ങിക്കേട്ടത്. ജനങ്ങളുടെ വികാരത്തിന് രാഹുൽ ഗാന്ധി പരിഗണന നൽകിയതുകൊണ്ടാണ് ഞാൻ രാജസ്ഥാൻ മുഖ്യമന്ത്രിയായത്. രാജസ്ഥാനിൽ മാത്രമല്ല കോൺഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നതെന്നും ഗെലോട്ട് തുറന്നടിച്ചു.

 അധ്യക്ഷനാകുമോ?

അധ്യക്ഷനാകുമോ?

അതേസമയം രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞതോടെ പുതിയ കോൺഗ്രസ് അധ്യക്ഷനായി അശോക് ഗെലോട്ട് എത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിപദം ഒഴിയാൻ തയാറല്ലെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകൾ നൽകുന്നത്. അതേ സമയം രാഹുലിന് പകരം ഒരു യുവ നേതാവ് വേണം അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്താനെന്ന ആവശ്യത്തിന് കോൺഗ്രസിൽ പിന്തുണയേറുകയാണ്. അങ്ങനെയെങ്കിൽ സച്ചിൻ പൈലറ്റിനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.

English summary
Ashok Gehlot explained why rahul gandhi offered Rajastan CM post to him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X