• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജസ്ഥാനില്‍ ഗെലോട്ടിനെ രാഹുല്‍ കൈവിടില്ല, പൈലറ്റിന് പുതിയ റോള്‍, കോണ്‍ഗ്രസ് നോട്ടം ആ വോട്ടില്‍!!

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ തിരിച്ചുവരവോടെ വിശ്വാസ വോട്ട് കോണ്‍ഗ്രസ് വിജയിച്ചിരിക്കുകയാണ്. ഇനി വരാന്‍ പോകുന്നത് സച്ചിന്റെ സമയമാണെന്ന് രാഹുല്‍ ഗാന്ധിയുടെ ടീമും പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്ലാന്‍ ചെയ്യുന്നത് അതിലും വലിയൊരു കാര്യമാണ്. അശോക് ഗെലോട്ടിന്റെ അടിത്തറ പുതിയ നാടകത്തോടെ ശക്തമായിരിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ ഗെലോട്ട് ഉണ്ടാക്കിയ ഒരു വോട്ടുബാങ്കാണ് രാഹുല്‍ ഗാന്ധിയുടെ മനസ്സ് പോലും ഇളക്കിയത്. ഇത്രയും പണിയെടുത്തിട്ടും സച്ചിന്‍ അവിടേക്ക് എത്തിപ്പെട്ടിട്ടില്ല. ഇനി അത് സാധ്യവുമല്ല.

25 ദിവസമെടുത്തു

25 ദിവസമെടുത്തു

രാഹുലാണ് രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം നീട്ടി കൊണ്ടുപോയത്. അതിന് കാരണമുണ്ട്. രാജസ്ഥാനില്‍ ഏത് പക്ഷത്തിനാണ് ശക്തിയെന്ന് രാഹുല്‍ ശരിക്കും പരിശോധിക്കുകയായിരുന്നു. എംഎല്‍എമാര്‍ ഒന്നൊന്നായി അശോക് ഗെലോട്ടിന് ഒപ്പം എത്തികൊണ്ടിരുന്നു. ഇത് പ്രാദേശികമായി ഗെലോട്ട് എത്ര വലിയ ബ്രാന്‍ഡാണെന്ന് രാഹുലിന് തെളിയിച്ച് കൊടുക്കുന്നതായിരുന്നു. പൈലറ്റിന് പാര്‍ട്ടിക്കുള്ളില്‍ ടീം രാഹുലിനുള്ളിലും പിന്തുണ ശക്തമാക്കാന്‍ സാധിച്ചില്ല.

ഗെലോട്ടിനെ കൈവിടില്ല

ഗെലോട്ടിനെ കൈവിടില്ല

രാഹുല്‍ ഒരിക്കലും അശോക് ഗെലോട്ടിനെ ഇനി കൈവിടില്ല. സച്ചിന്റെ ടീമും കൂടി ചേരുമ്പോള്‍ അടുത്ത തവണയും കോണ്‍ഗ്രസിന് അധികാരം നേടാനാവുമെന്ന് ഉറപ്പാണ്. അതേസമയം സച്ചിന്‍ പൈലറ്റിനെ ദില്ലിയിലേക്ക് കൊണ്ടുവരുമെന്നാണ് വ്യക്തമാകുന്നത്. ഉപമുഖ്യമന്ത്രി പദത്തില്‍ സച്ചിന്‍ ഇനിയും തുടര്‍ന്നാല്‍ സംസ്ഥാനത്തെ ജാതിസമവാക്യം തന്നെ തെറ്റുമെന്നാണ് രാഹുലിന് ലഭിച്ചിരിക്കുന്ന ഉപദേശം. ഗുജ്ജാറുകളും മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇത് ഉറപ്പിക്കുന്നതാണ്.

പ്രിയങ്കയുടെ കീഴില്‍

പ്രിയങ്കയുടെ കീഴില്‍

സച്ചിന്‍ എങ്ങോട്ട് മാറുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. പ്രിയങ്ക ഗാന്ധിക്ക് കീഴിലേക്ക് സച്ചിന്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിയെ നാല് സെഗ്മെന്റുകളാക്കി തിരിച്ചുള്ള പ്രചാരണം പ്രിയങ്ക നടത്തുന്നുണ്ട്. സച്ചിനും ഗുജ്ജാറുകള്‍ക്കും യുപിയില്‍ വലിയ സ്വാധീനമുണ്ട്. മുസഫര്‍നഗര്‍ അടങ്ങുന്ന മേഖലയില്‍ സച്ചിന് തിളങ്ങാനാവുമെന്നാണ് പ്രിയങ്കയുടെ നിരീക്ഷണം. 50 നിയമസഭാ സീറ്റുകളെ തന്നെ ഇത് മാറ്റിമറിക്കും. സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന് യുപിയിലെ പ്രമുഖ വിഭാഗങ്ങള്‍ക്കിടയിലുള്ള സ്വാധീനമാണ് സച്ചിനെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് പിന്നിലുള്ളത്.

ഗെലോട്ടിന്റെ വോട്ടുബാങ്ക്

ഗെലോട്ടിന്റെ വോട്ടുബാങ്ക്

ഗെലോട്ടിനെ രാഹുല്‍ മാറ്റിയിരുന്നെങ്കില്‍ ആ നിമിഷം സര്‍ക്കാര്‍ വീഴുമായിരുന്നു. കാരണം മലി വോട്ടുബാങ്കാണ്. ഗെലോട്ടിന്റെ അടിത്തറ ഇവരാണ്. സോണിയാ ഗാന്ധി ഇത് നന്നായിട്ടറിയാം. രാജസ്ഥാനിലെ എല്ലാ മണ്ഡലത്തിലെയും പ്രമുഖ വിഭാഗമാണ് മലി. രണ്ടേക്കര്‍ ഭൂമി മലി വിഭാഗത്തിലെ യുവാവിനുണ്ടെങ്കില്‍ അത് ഗുജ്ജാറുകളുടെ നൂറേക്കറിനും ജാട്ടുകളുടെ ഒമ്പതേക്കറിനും തുല്യമാണെന്ന് രാജസ്ഥാനില്‍ പഴഞ്ചൊലുണ്ട്. ഗെലോട്ട് ഇത് നന്നായി അറിയാവുന്നയാളാണ്. മലി വിഭാഗത്തിന്റെ ഇഷ്ടനേതാവാണ് ഗെലോട്ട്.

20000 വോട്ടുവരെ

20000 വോട്ടുവരെ

രാജസ്ഥാനിലെ 200 മണ്ഡലങ്ങളിലും വിജയസാധ്യത ഉറപ്പിക്കുന്നത് മലി വോട്ടുകളാണ്. 5000 മുതല്‍ ഇരുപതിനായിരം വോട്ടുവരെ ഇവര്‍ക്ക് വിവിധ മണ്ഡലങ്ങളിലായിട്ടുണ്ട്. ഗുജ്ജാറുകളെ പോലെ പ്രമുഖരാണ് ഇവര്‍. എന്നാല്‍ മലിയെ സ്വാധീനമുള്ള വോട്ടര്‍മാരായി കോണ്‍ഗ്രസും ബിജെപിയും കാണുന്നില്ല. ദൗസ, സിക്കന്ദര, ചോമു, ജയ്പൂരിലെ നഗരപ്രദേശങ്ങള്‍, ടോങ്ക്, ദിയോലി, സവായ് മധോപൂര്‍, ബരണ്‍, സര്‍ദാര്‍പുര, ബീവര്‍, ബിക്കാനീര്‍ വെസ്റ്റ്, ഉദയ്പൂര്‍വതി, നവാല്‍ഗഡ്, ജുന്‍ജുനു എന്നിവ മലി വോട്ടര്‍മാരുടെ കോട്ടയാണ്. ഇതെല്ലാം കോണ്‍ഗ്രസ് തൂത്തുവാരിയ സീറ്റുകളാണ്.

കോണ്‍ഗ്രസിന്റെ നട്ടെല്ല്

കോണ്‍ഗ്രസിന്റെ നട്ടെല്ല്

സച്ചിന്‍ പൈലറ്റാണ് കോണ്‍ഗ്രസിനെ വിജയിപ്പിച്ചതെന്ന് യുവനേതാക്കള്‍ കരുതുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റാണ്. കോണ്‍ഗ്രസ് നേടിയ 99 സീറ്റിലും വിജയം നേടിക്കൊടുത്തത് മലി വോട്ടുകളാണ്. ഇവിടെ മലി വിഭാഗം ശരിക്കും ബിജെപിയുടെ അടിസ്ഥാന വോട്ടുബാങ്കാണ്. അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷമാണ് ഇവര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തുടങ്ങിയത്. ഗെലോട്ട് ഇല്ലെങ്കില്‍ ആ നിമിഷം മലി വോട്ടുകള്‍ ബിജെപിയിലേക്ക് പോകും. രാഹുല്‍ ഇതറിഞ്ഞാണ് ദുരന്തം ഒഴിവാക്കിയത്.

രാഹുലിന്റെ സഹായം

രാഹുലിന്റെ സഹായം

ഗെലോട്ടിന് എല്ലാ വിധ സഹായവും രാഹുല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വസുന്ധരയെ തളയ്ക്കാന്‍ ഗെലോട്ട് അല്ലാതെ മറ്റൊരു പോരാളി രാഹുലിനില്ല. പൈലറ്റിന്റെ ഗുജ്ജാര്‍ വോട്ടുകള്‍ വെറും 50 സീറ്റില്‍ മാത്രമാണ് സ്വാധീനം ചെലുത്തുന്നത്. അതും കിഴക്കന്‍ രാജസ്ഥാനില്‍. ഈ സീറ്റുകളെല്ലാം പട്ടികജാതി-പട്ടിക വര്‍ഗ സംവരണ മണ്ഡലങ്ങളാണ്. പൈലറ്റ് ക്യാമ്പിലെ മീണ വിഭാഗം ഗുജ്ജാറുകളുടെ പിന്തുണയില്ലാതെ വിജയിക്കാന്‍ സാധിക്കാത്തവരാണ്. സച്ചിന്റെ കോട്ടയായ ടോങ്കിലും സവായ് മധോപൂരിലും മീണകളും ഗുജ്ജാറുകളും അണിനിരന്നാലും വിജയം മലി വിഭാഗത്തിനാണ്. സച്ചിന് രാജസ്ഥാനില്‍ പ്രതീക്ഷ നഷ്ടപ്പെടുത്തുന്നതും ഈ ഘടകമാണ്.

English summary
ashok gehlot gets helps from mali vote bank, that defeated sachin pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X