കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ട് സര്‍ക്കാര്‍ വീഴുന്നു, ന്യൂനപക്ഷമെന്ന് സച്ചിന്‍ പൈലറ്റ്, 30 എംഎല്‍എമാര്‍ ബിജെപിക്ക് ഒപ്പം!!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീഴ്ച്ചയിലേക്ക്. സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് സച്ചിന്‍ പൈലറ്റ് പോകാന്‍ ഒരുങ്ങുകയാണ്. വലിയൊരു സംഘം എംഎല്‍എമാരും അദ്ദേഹത്തിനൊപ്പമുണ്ട്. അപ്രതീക്ഷിത നീക്കമായിരുന്നു ഇത്. ദില്ലിയില്‍ ചര്‍ച്ചകള്‍ വലിയ തോതില്‍ നടന്നെങ്കിലും ഹൈക്കമാന്‍ഡ് ആവശ്യത്തില്‍ പൈലറ്റിന് വലിയ തൃപ്തിയില്ല. അതാണ് കളംമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയെ സച്ചിന്‍ പൈലറ്റ് കണ്ടതും ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ട്.

സര്‍ക്കാര്‍ ന്യൂനപക്ഷം

സര്‍ക്കാര്‍ ന്യൂനപക്ഷം

അശോക് ഗെലോട്ട് സര്‍ക്കാര്‍ രാജസ്ഥാനില്‍ ന്യൂനപക്ഷമായി മാറിയിരിക്കുകയാണ്. നാളെ നടക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്നും സച്ചിന്‍ പൈലറ്റ് അറിയിച്ചു. വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്താക്കുന്നത്. ഗെലോട്ട് സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്നും ഇതില്‍ പറയുന്നു. ദില്ലിയില്‍ തന്നെ തുടരുമെന്നും, ജെയ്പൂരിലേക്ക് പോകാന്‍ ഇപ്പോള്‍ ഉദ്ദേശമില്ലെന്നും ഗെലോട്ട് വ്യക്തമാക്കി. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും പൈലറ്റ് പറഞ്ഞു.

ഒപ്പമുള്ളത് 30 എംഎല്‍എമാര്‍

ഒപ്പമുള്ളത് 30 എംഎല്‍എമാര്‍

സച്ചിന്‍ പൈലറ്റിനൊപ്പം 30 എംഎല്‍എമാരാണ് ഉള്ളത്. സ്വതന്ത്ര എംഎല്‍എമാരും പൈലറ്റിന് പിന്തുണ പ്രഖ്യാപിച്ചത്. 35ലധികം പേര്‍ എന്തായാലും പൈലറ്റിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതില്‍ 27ലധികം എംഎല്‍എമാര്‍ ബിജെപിയുമായി അടുത്ത് ബന്ധപ്പെടുന്നുണ്ട്. ഇവര്‍ പൈലറ്റിനെ തുറന്ന് പിന്തുണയ്ക്കുന്നുണ്ട്. ഇവരും പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ല. അതേസമയം വന്‍ ഓഫറാണ് ബിജെപിയില്‍ നിന്ന് സച്ചിന്‍ പൈലറ്റിന് ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യക്കും ഇതില്‍ റോളുണ്ട്.

രാജി സമര്‍പ്പിക്കും

രാജി സമര്‍പ്പിക്കും

നാളെ നടക്കുന്ന യോഗത്തിന് മുമ്പേ ഈ 27 എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് അയക്കും. ഇത് അംഗീകരിച്ചാല്‍ സര്‍ക്കാര്‍ അതോടെ വീഴും. കോണ്‍ഗ്രസിന്റെ യോഗവും ഇതോടെ അപ്രസക്തമാവും. നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍, സ്വതന്ത്രര്‍ എന്നിവരടങ്ങുന്ന യോഗം അശോക് ഗെലോട്ടിന്റെ വീട്ടില്‍ നടക്കുന്നുണ്ട്. ദേശീയ നേതൃത്വം അയച്ച രണ്‍ദീപ് സുര്‍ജേവാല, അജയ് മാക്കന്‍, അവിനാശ് പാണ്ഡെ എന്നിവര്‍ ജെയ്പൂരില്‍ എത്തിയിട്ടുണ്ട്. പൈലറ്റുമായി ബന്ധപ്പെടാനും ശ്രമം നടക്കുന്നുണ്ട്.

ഹൈക്കമാന്‍ഡിനെ തള്ളി

ഹൈക്കമാന്‍ഡിനെ തള്ളി

ഹൈക്കമാന്‍ഡ് പൈലറ്റിനോട് ജെയ്പൂരിലേക്ക് മടങ്ങാനായിരുന്നു ആവശ്യപ്പെട്ടത്. ഇന്ന് തന്നെ ജെയപൂരിലെത്തി കോണ്‍ഗ്രസ് നിരീക്ഷകരെ കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം തള്ളിയാണ് താന്‍ ദില്ലിയില്‍ തുടരുമെന്ന് ഗെലോട്ട് പ്രഖ്യാപിച്ചത്. ഗെലോട്ട് ഒരുവശത്ത് കരുത്തനായി നിന്ന് സീനിയര്‍ ടീമിലെ ചാണക്യനായി മാറാനുള്ള ശ്രമമാണ് നടത്തിയത്. അതാണ് പൊളിഞ്ഞ് പാളീസായത്. സര്‍ക്കാര്‍ വീണാല്‍ അശോക് ഗെലോട്ടിന്റെ രാഷ്ട്രീയ ഭാവിയുടെ അന്ത്യം കൂടിയാവും അത്.

ഗെലോട്ട് അവകാശപ്പെടുന്നത്

ഗെലോട്ട് അവകാശപ്പെടുന്നത്

സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിട്ടാല്‍ പ്രശ്‌നമില്ലെന്ന് ഗെലോട്ട് ക്യാമ്പ് പറയുന്നു. നൂറ് എംഎല്‍എഎമാരുടെ പിന്തുണയുണ്ടെന്നാണ് ഗെലോട്ട് പക്ഷം അവകാശപ്പെടുന്നത്. ജെയ്പൂരില്‍ യോഗം ചേര്‍ന്നത് തന്നെ തന്റെ പക്ഷത്തിന്റെ കരുത്ത് കാണിക്കാനാണ്. അതേസമയം കോണ്‍ഗ്രസിലെ വിമതരുമായി ബന്ധപ്പെടുന്നില്ലെന്നാണ് ബിജെപി ക്യാമ്പ് പറയുന്നത്. പക്ഷേ സര്‍ക്കാര്‍ അവരുടെ പ്രശ്‌നം കാരണം വീണാല്‍, ബിജെപി നോക്കി നില്‍ക്കില്ലെന്നും നേതാക്കള്‍ പറയുന്നു.

മറ്റൊരു വാദം

മറ്റൊരു വാദം

പൈലറ്റ് പക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ നേരത്തെ പറഞ്ഞത് ദില്ലിക്ക് പോയത് സ്വകാര്യ ആവശ്യത്തിനാണെന്നായിരുന്നു. രോഹിത് ബോഹ്‌റ, ചേതാന്‍ ദ്യുതി, ഡാനിഷ് അബ്‌റാര്‍ എന്നിവരാണ് ഇക്കാര്യം പറഞ്ഞത്. ഇവര്‍ ഗെലോട്ടിന്റെ വീട്ടിലെത്തിയിട്ടുണ്ട്. ഞങ്ങള്‍ കോണ്‍ഗ്രസിന്റെ പോരാളികളാണ്. അത് എന്നും എപ്പോഴും അങ്ങനെയായിരിക്കും. അവസാന ശ്വാസം വരെ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും രോഹിത് ബോഹ്‌റ പറഞ്ഞു. തങ്ങളെ ബിജെപി ബന്ധപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. അതേസമയം പൈലറ്റിന്റേത് സമ്മര്‍ദ തന്ത്രമാണെന്ന് നേതാക്കള്‍ പറയുന്നു.

പ്രശ്‌നം ഗാന്ധി കുടുംബത്തില്‍

പ്രശ്‌നം ഗാന്ധി കുടുംബത്തില്‍

ജ്യോതിരാദിത്യ സിന്ധ്യ നേരിട്ട അതേ പ്രശ്‌നമാണ് ഇപ്പോള്‍ സച്ചിന്‍ പൈലറ്റും നേരിട്ടിരിക്കുന്നത്. മധ്യപ്രദേശിലെ പ്രശ്‌നങ്ങള്‍ പറയാനായി രാഹുലിനെ പലവട്ടം സിന്ധ്യ സമീപിച്ചെങ്കിലും സാധിച്ചിരുന്നില്ല. അതാണ് ബിജെപിയിലേക്ക് പോകാന്‍ സിന്ധ്യയെ പ്രേരിപ്പിച്ചത്. പൈലറ്റും ഇതേ പ്രശ്‌നമാണ് ഇപ്പോള്‍ അനുഭവിച്ചിരിക്കുന്നത്. രാഹുലും സോണിയയും നേരിട്ട് കൂടിക്കാഴ്ച്ച നടത്താന്‍ വിസമ്മതിച്ചിരിക്കുകയാണ്. പൈലറ്റിനെ നാളെ കാണാമെന്നാണ് രാഹുല്‍ പറഞ്ഞത്. ഈ അവഗണന പൈലറ്റിന് സഹിക്കാന്‍ കഴിയുന്നതല്ല. ഇനി പ്രിയങ്ക ഗാന്ധിയുടെ ഇടപെടല്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്.

English summary
ashok gehlot government is in minority claims sachin pilot, 30 mla's with him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X