കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ കോൺഗ്രസിന്റെ കിടിലൻ നീക്കം; വസുന്ധരയെ 'പാട്ടിലാക്കാൻ' ഗെഹ്ലോട്ട് ! ബിജെപിക്ക് അമ്പരപ്പ്

  • By Desk
Google Oneindia Malayalam News

ജയ്പൂർ; അതീവ നാടകീയ നീക്കങ്ങളാണ് രാജസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 14 ന് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് പല അട്ടിമറി നീക്കങ്ങളും ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കോൺഗ്രസിനുള്ളിൽ വിമത നീക്കങ്ങൾ നടക്കുമ്പോഴും മധ്യപ്രദേശിന് സമാനമായ രീതിയിൽ സംസ്ഥാനത്ത് എന്തെങ്കിലും ചലനം നടത്താൻ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതിന് പിന്നിൽ പാർട്ടിയിലെ ചേരി പോരാണെന്നാണ് കണക്കാക്കപ്പെടുന്നത്.

അതിനിടെ മുൻ മുഖ്യമന്ത്രി വസുസന്ധര രാജയെ 'പാട്ടിലാക്കാനുള്ള പുതിയ നീക്കമാണ് ഗെഹ്ലോട്ട് സർക്കാർ നടത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 ബിജെപിക്ക് അമ്പരപ്പ്

ബിജെപിക്ക് അമ്പരപ്പ്

സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ ഏത് നിമിഷം വേണെങ്കിലും നിലംപതിക്കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കൈലാഷ് പറഞ്ഞത്. സർക്കാരിന്റെ കൗണ്ട് ഡൗൺ തുടങ്ങിയെന്നും രാജസ്ഥാനിൽ കോൺഗ്രസ് രാഷ്ട്രീയം അസ്തമിക്കുമെന്നും മന്ത്രി വെല്ലുവിളിച്ചു. ഇത്തരം വെല്ലുവിളികൾ ബിജെപി നേതാക്കൾ പലപ്പോഴായി നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ സച്ചിനേയും ക്യാമ്പിനേയും തങ്ങളുടെ പക്ഷത്ത് എത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.

 പാർട്ടിയിലെ വിഭാഗീയത

പാർട്ടിയിലെ വിഭാഗീയത

അതിനുള്ള പ്രധാന കാരണം മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ അടക്കമുളളവരുടേയും രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ചേരി പോരാണെന്നാണ് കണക്കാക്കപ്പെടുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ വസുന്ധരയെ താഴ്ത്തി കെട്ടാനുള്ള ശ്രമമാണ് പൂനയി ഉൾപ്പെടെയുള്ള നേതാക്കൾ നടത്തുന്നതെന്നാണ് രാജെ പക്ഷം ആരോപിക്കുന്നത്.

 രാജെ ദില്ലിയിലേക്ക്

രാജെ ദില്ലിയിലേക്ക്

ഈ തർക്കങ്ങൾക്കിടെയാണ് കഴിഞ്ഞ ദിവസം പുതിയ സംസ്ഥാന സമിതി അംഗങ്ങളെ നേതൃത്വം പ്രഖ്യാപിച്ചത്. 30 അംഗങ്ങളെയാണ് പ്രഖ്യാപിച്ചത്. എന്നാൽ എതിർപക്ഷത്ത് ഉള്ളവരെയാണ് കൂടുതൽ ആയി ഉൾപ്പെടുത്തിയതെന്ന ആരോപണമാണ് രാജെ പക്ഷം ആരോപിക്കുന്നത്. ഇതോടെ വസുന്ധര ഇക്കാര്യത്തിൽ പരാതി ഉയർത്തി ദില്ലിയിലേക്ക് പറക്കുകയും ചെയ്തു.

 ദിൽവാറിന്റെ നേതൃത്വത്തിൽ

ദിൽവാറിന്റെ നേതൃത്വത്തിൽ

ആർഎസ്എസിന്റെ ശക്തമായ പിന്തുണയുള്ള മദൻ ദിലാവർ എംഎൽഎ, ജയ്പുർ രാജകുടുംബാംഗമായ ദിയാ കുമാരി എംപി എന്നിവരാണ് സംസ്ഥാന സമിതിയിൽ ഇടംപിടിച്ചത്. ഇത് രാജെയ്ക്കുള്ള ഔദ്യോഗിക പക്ഷത്തിന്റെ മുന്നറിയിപ്പായാണ് കണക്കാക്കപ്പെടുന്നത്. രാജെയുടെ മുഖ്യശത്രുവായ ദിൽവാറിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ സംസ്ഥാനത്ത് ഗെഹ്ലോട്ട് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ.

Recommended Video

cmsvideo
Priyanka Gandhi is going to take a break from politics | Oneindia Malayhalam
 അനുമതി നൽകി ഗെഹ്ലോട്ട് സർക്കാർ

അനുമതി നൽകി ഗെഹ്ലോട്ട് സർക്കാർ

അതേസമയം ബിജെപിയിലെ ഈ പ്രതിസന്ധിയ്ക്കിടെ വസുന്ധര രാജെയ്ക്ക് അനുകൂലമായ സുപ്രധാന തിരുമാനം കൈക്കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സിവിൽ ലൈനിലെ സർക്കാർ ബംഗ്ലാവിൽ വസുന്ധര രാജെയ്ക്ക് തുടർന്നും താമസിക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ് ഗെഹ്ലോട്ട് സർക്കാർ.

 മുഖ്യമന്ത്രിയുടെ വസതിയാക്കി

മുഖ്യമന്ത്രിയുടെ വസതിയാക്കി

13ാം നമ്പർ ബെംഗ്ലാവിൽ 2008 മുതൽ വസുന്ധര രാജെ താമസിച്ച് വരികയാണ്.ആദ്യം (2008-13) പ്രതിപക്ഷ നേതാവായും പിന്നീട് മുഖ്യമന്ത്രിയായും (2013-18 മുതൽ) ആണ് അവർ ഈ വസതിയിൽ കഴിഞ്ഞത്. മുഖ്യമന്ത്രിയായിരിക്കെ അവർ ഈ ബംഗ്ലാവിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായി പ്രഖ്യാപിക്കുകയും ചെയ്തു.

 പുതിയ നീക്കം

പുതിയ നീക്കം

2018 ൽ കാലാവധി പൂർത്തിയാക്കിയിട്ടും, ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ട് കൂടി അത് വകവയ്ക്കാതെ രാജെ ബംഗ്ലാവ് ഒഴിഞ്ഞ് കൊടുക്കാൻ തയ്യാറായില്ല. , അതിശയകരമെന്നു പറയട്ടെ, സംസ്ഥാന സർക്കാരും അവരെ കുടിയൊഴിപ്പിക്കാൻ തയ്യാറായില്ല. ഇപ്പോഴിതാ എംഎൽഎ പദവി വഹിക്കുന്നത് വരെ അവർക്ക് ബെംഗ്ലാവിൽ തുടരാം എന്ന് വ്യക്തമാക്കി കൊണ്ടുള്ള ഉത്തരവാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.

 അനുവദിക്കും

അനുവദിക്കും

രാജെയുടെ ഉൾപ്പെടെയുള്ള 5 ബെംഗ്ലാവുകൾ
ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്റിനായുള്ള അസംബ്ലിയുടെ ഹൗസ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. . ഈ ബംഗ്ലാവുകൾ മുൻ മുഖ്യമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, അല്ലെങ്കിൽ മൂന്ന് തവണ എം‌എൽ‌എ ആയവർ എന്നിവർക്ക് ഉപയോഗിക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

 ഹൈക്കോടതി ഉത്തരവ്

ഹൈക്കോടതി ഉത്തരവ്

എല്ലാ മുൻ മുഖ്യമന്ത്രിമാരും സർക്കാർ ബംഗ്ലാവുകൾ ഒഴിഞ്ഞുകൊടുക്കാൻ 2019 ൽ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നിട്ടും രാജെയോട് അവരുടെ ബംഗ്ലാവ് വിടാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, മുൻ മുഖ്യമന്ത്രി ജഗന്നാഥ് പഹാദിയ ബംഗ്ലാവ് ഒഴിയുകയും ചെയ്തു.

 ഗെഹ്ലോട്ടും സച്ചിനും

ഗെഹ്ലോട്ടും സച്ചിനും

ഇതിനെ ചൊല്ലി മുഖ്യമന്ത്രി ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ തർക്കമുണ്ടായിരുന്നു. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഈ വിഷയം പ്രചരണ ആയുധമാക്കിയിരുന്നു. അതേസമയം ഗെഹ്ലോട്ടിന്റെ പുതിയ നീക്കം കോൺഗ്രസ്-ബിജെപി ക്യാമ്പുകളെ അമ്പരിപ്പിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ രാജെ മൗനം തുടരുന്ന സാഹചര്യത്തിൽ.

 വിമതരെ തകർക്കാൻ

വിമതരെ തകർക്കാൻ

രാജസ്ഥാനില്‍ കോണ്‍ഗ്രസിനുളളില്‍ പോര് നടക്കുമ്പോള്‍ പൈലറ്റിന്റെ വിമത ക്യാംപിനെ തകര്‍ക്കാനാണ് വസുന്ധര രാജെ ശ്രമിക്കുന്നതെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയുടെ ലോക്‌സഭാ എംപി ഹനുമാന്‍ ബേനിവാള്‍ ആയിരുന്നു ഇത്തരമൊരു ആരോപണം ഉയർത്തിയത്.

 പ്രതികരിച്ചില്ല

പ്രതികരിച്ചില്ല

തനിക്ക് ബന്ധമുള്ള കോൺഗ്രസിലെ വിമത എംഎൽഎമാരെ നേരിട്ട് വിളിച്ച് വിശ്വാസ വോട്ടെടുപ്പിൽ ഗെഹ്ലോട്ട് സർക്കാരിന് വോട്ട് ചെയ്യണമെന്ന് വസുന്ധര ആവശ്യപ്പെട്ടുവെന്നായിരുന്നു ബെനിവാളിന്റെ ആരോപണം. സികാറിലും നാഗൗറിലും ഉളള ജാട്ട് സമുദായത്തില്‍ ഉള്‍പ്പട്ടെ ഓരോ കോണ്‍ഗ്രസ് എംഎല്‍എമാരോടും രാജെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും ബെനിവാൾ പറഞ്ഞിരുന്നു. അതേസമയം ഇതിൽ പ്രതികരിക്കാൻ രാജെ തയ്യാറായിരുന്നില്ല.

English summary
Ashok Gehlot govt allows Vasundhara Raje to stay in govt Benglow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X