• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതെല്ലാം എനിക്ക് തന്നാല്‍ മതി; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ലെന്ന സൂചന നല്‍കി ഗെലോട്ട്

Google Oneindia Malayalam News

ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ തട്ടിവീണ അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ നീക്കം തുടങ്ങി. രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണ് എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അത് താന്‍ തന്നെയായിരിക്കും എന്ന സൂചന നല്‍കി അശോക് ഗെലോട്ട് രംഗത്തെത്തി.

സംസ്ഥാനത്ത് അടുത്ത വര്‍ഷത്തെ ബജറ്റ് ആരാണ് അവതരിപ്പിക്കുക എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബജറ്റിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ തനിക്ക് അയയ്ക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് കൊണ്ടായിരുന്നു അശോക് ഗെലോട്ടിന്റെ മറുപടി. രാജസ്ഥാനിലെ ബിക്കാനീറില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1

വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വേണ്ടി ഒരു ബജറ്റ് അവതരിപ്പിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അക്കാര്യം വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ യുവജനങ്ങളോടും വിദ്യാര്‍ത്ഥികളോടും പൊതുജനങ്ങളോടും അവരുടെ മനസ്സിലുള്ള നിര്‍ദ്ദേശങ്ങള്‍ നേരിട്ട് എനിക്ക് അയക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്, അശോക് ഗെലോട്ട് പറഞ്ഞു.

കോട്ടയത്ത് 'ദൃശ്യം മോഡല്‍' കൊല; യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ച് മൂടികോട്ടയത്ത് 'ദൃശ്യം മോഡല്‍' കൊല; യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ച് മൂടി

2

രാജ്യത്തിന്റെ ഭാവി യുവാക്കളാണെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു. തന്റെ അവസാന ശ്വാസം വരെ രാജസ്ഥാനിലെ ജനങ്ങളെ സേവിക്കുന്നത് താന്‍ തുടരും എന്നും അശോക് ഗെലോട്ട് പറഞ്ഞു. തനിക്കുള്ള വിനീതന്‍ എന്ന പ്രതിച്ഛായ തകര്‍ക്കാനാണ് അബു റോഡ് സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി പൊതുജനങ്ങള്‍ക്ക് മുന്നില്‍ മൂന്ന് തവണ കുനിഞ്ഞത് എന്നും ഗെലോട്ട് പറഞ്ഞു.

ഈ കേസിന് കാരണമായ എന്തോ ഉണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു... പക്ഷെ ദിലീപ്..?; കൊല്ലം തുളസിഈ കേസിന് കാരണമായ എന്തോ ഉണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു... പക്ഷെ ദിലീപ്..?; കൊല്ലം തുളസി

3

അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന പ്രതീതി ഉണ്ടായ ഉടന്‍ തന്നെ സച്ചിന്‍ പൈലറ്റ് ക്യാംപ് മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലി ആരംഭിച്ചിരുന്നു. എന്നാല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണക്കില്ല എന്ന നിലപാടാണ് അശോക് ഗെലോട്ടിന്റെ അനുയായികള്‍ സ്വീകരിച്ചത്.

ആദ്യം പരാതി, ഇപ്പോള്‍ കോംപ്രമൈസ്...നടപടി എടുത്തവര്‍ ഇളിഭ്യരായി; വിമര്‍ശിച്ച് സജി നന്ത്യാട്ട്ആദ്യം പരാതി, ഇപ്പോള്‍ കോംപ്രമൈസ്...നടപടി എടുത്തവര്‍ ഇളിഭ്യരായി; വിമര്‍ശിച്ച് സജി നന്ത്യാട്ട്

4

തുടര്‍ന്ന് നടത്തിയ മാരത്താണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല എന്ന നിലപാടില്‍ അശോക് ഗെലോട്ട് എത്തുകയായിരുന്നു. അതേസമയം വേണുഗോപാലിന്റെ ശാസനയും സമാന്തര സമ്മേളനം വിളിച്ച ഗെഹ്ലോട്ടിന്റെ വിശ്വസ്ത എം എല്‍ എമാര്‍ അച്ചടക്കരാഹിത്യം കാണിച്ചുവെന്ന രാജസ്ഥാന്‍ എ ഐ സി സി ചുമതലയുള്ള അജയ് മാക്കന്റെ പ്രസ്താവനയും പൈലറ്റ് വിഭാഗത്തെ തൃപ്തരാക്കിയിട്ടുണ്ട്.

English summary
Ashok Gehlot has started a move to secure the post of Chief Minister of Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X