• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്രതീക്ഷിതം!! സോണിയ ഗാന്ധിയോട് ഗെഹ്ലോട്ട് പറഞ്ഞത് രണ്ടു കാര്യം; മല്‍സരിക്കാന്‍ ഞാനില്ല, മാപ്പ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ ട്വിസ്റ്റ്. സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മാപ്പ് പറഞ്ഞു. രാജസ്ഥാനിലെ വിഭാഗീയ പ്രവര്‍ത്തനത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് മാപ്പ് പറഞ്ഞത്.

അതേസമയം, പ്രസിഡന്റ് പദവിയിലേക്ക് മല്‍സരിക്കാന്‍ ഞാനില്ലെന്നും അദ്ദേഹം സോണിയയോട് പറഞ്ഞു. ഇതോടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ആര് എത്തുമെന്ന ചോദ്യം ബാക്കിയാണ് മധ്യപ്രദേശില്‍ നിന്നുള്ള ദിഗ്‌വിജയ് സിങ് നാളെ പത്രിക സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്...

1

അശോക് ഗെഹ്ലോട്ടിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കാന്‍ സോണിയ ഗാന്ധി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി പദവി രാജിവയ്‌ക്കേണ്ടി വരും. ഒരാള്‍ക്ക് ഒരു പദവി എന്ന നയത്തിന്റെ ഭാഗമാണിത്. ഗെഹ്ലോട്ടിന് പകരം എതിര്‍ ചേരിയിലെ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകാനും സാധ്യതയേറും.

2

ഇതിനെതിരെ ഗെഹ്ലോട്ട് പക്ഷം രംഗത്തുവന്നു. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുന്ന സാഹചര്യമുണ്ടായാല്‍ രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കി. പകുതിയിലധികം എംഎല്‍എമാര്‍ രാജിവയ്ക്കുമെന്നും അറിയിച്ചു. ദേശീയ അധ്യക്ഷ പദവിയും രാജസ്ഥാന്‍ മുഖ്യമന്ത്രി പദവിയും ഒരുമിച്ച് വഹിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കി. ഗെഹ്ലോട്ട് പക്ഷം അച്ചടക്ക ലംഘനം കാണിച്ചുവെന്ന റിപ്പോര്‍ട്ട് നിരീക്ഷക സംഘം സോണിയയ്ക്ക് കൈമാറുകയും ചെയ്തു.

ആര്‍എസ്എസ് മാര്‍ച്ചിന് ഹൈക്കോടതി അനുമതി; നിഷേധിച്ച് സര്‍ക്കാര്‍, തമിഴ്‌നാട് ഡിജിപിക്ക് നോട്ടീസ്ആര്‍എസ്എസ് മാര്‍ച്ചിന് ഹൈക്കോടതി അനുമതി; നിഷേധിച്ച് സര്‍ക്കാര്‍, തമിഴ്‌നാട് ഡിജിപിക്ക് നോട്ടീസ്

3

മറ്റു പല നേതാക്കളും അപ്പോഴേക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞിരുന്നു. രാജസ്ഥാന്‍ വെല്ലുവിളി പരിഹരിക്കാന്‍ സോണിയ എകെ ആന്റണിയുടേയും മറ്റു മുതിര്‍ന്ന നേതാക്കളുടെയും സഹായം തേടി. ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെത്തി. ഈ വേളയിലാണ് ഗെഹ്ലോട്ട് ഇന്ന് സോണിയ ഗാന്ധിയെ കണ്ടത്. സച്ചിന്‍ പൈലറ്റും സോണിയയെ കാണാന്‍ ഡല്‍ഹിയിലുണ്ട്.

4

രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം അശോക് ഗെഹ്ലോട്ട് ദേശീയ അധ്യക്ഷ പദവിയിലേക്ക് മല്‍സരിക്കാതിരിക്കുകയും രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുക എന്നതാണെന്ന് ചില നേതാക്കള്‍ സോണിയയെ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഗെഹ്ലോട്ട് ഇതേ കാര്യം സോണിയയെ അറിയിച്ചത്. അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി വെള്ളിയാഴ്ചയാണ്.

സോഹാര്‍ ടു അബുദാബി... യുഎഇ ഒമാനിലേക്ക് അടുക്കുന്നു!! 53 മിനുട്ട് ലാഭിക്കാന്‍ പുതിയ റെയില്‍പാതസോഹാര്‍ ടു അബുദാബി... യുഎഇ ഒമാനിലേക്ക് അടുക്കുന്നു!! 53 മിനുട്ട് ലാഭിക്കാന്‍ പുതിയ റെയില്‍പാത

5

ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഇതുവരെ രണ്ടു പേര്‍ മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആദ്യം പത്രിക നല്‍കിയത് ശശി തരൂര്‍ എംപിയാണ്. ഇന്ന് ദിഗ്‌വിജയ്‌സിങും പത്രിക സമര്‍പ്പിച്ചു. തരൂരിന് സോണിയ ഗാന്ധിയുടെ പിന്തുണയില്ല. ദിഗ്‌വിജയ് സിങിന്റെ കാര്യവും അങ്ങനെ തന്നെ. ഇനി ഹൈക്കമാന്റിന്റെ പിന്തുണയുള്ള മൂന്നാമത്തെ സ്ഥാനാര്‍ഥി ഉടന്‍ വരുമെന്ന് കരുതുന്നു.

6

ദിഗ്‌വിജയ് സിങും ശശി തരൂരും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇരുവരും കെട്ടിപ്പിടിച്ചുള്ള ചിത്രവും പങ്കുവച്ചു. സൗഹൃദ മല്‍സരമാണ് ഞങ്ങള്‍ നടത്തുന്നതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. അശോക് ഗെഹ്ലോട്ട് മല്‍സരിക്കണം എന്നാണ് സോണിയ ഗാന്ധിയുടെ താല്‍പ്പര്യം. പക്ഷേ അദ്ദേഹം ഇല്ലെന്ന് ഇന്ന് അറിയിച്ചുകഴിഞ്ഞു. ഇതോടെ വെട്ടിലായത് ഹൈക്കമാന്റാണ്. പുതിയ ഔദ്യോഗിക സ്ഥാനാര്‍ഥി ആര് എന്നാണ് ഇനി അറിയേണ്ടത്.

English summary
Ashok Gehlot informed Sonia Gandhi No to Contest For President and Apology in Rajasthan Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X