കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ തിരിച്ചെത്തിയാലും പ്രശ്‌നം തീരില്ല, സോണിയയുടെ പിന്തുണ ഗെലോട്ടിന്, ഈ വെല്ലുവിളിയും!!

Google Oneindia Malayalam News

ജയ്പൂര്‍: സച്ചിന്‍ പൈലറ്റ് തിരിച്ചെത്തുന്നതോടെ വിമതര്‍ അടക്കമുള്ളവര്‍ വന്‍ വിജയം നേടിയെന്ന തരത്തിലാണ് കോണ്‍ഗ്രസിനുള്ളില്‍ സംസാരം. എന്നാല്‍ അശോക് ഗെലോട്ടാണ് ശരിക്കും വിജയിച്ചതെന്നാണ് സീനിയര്‍ നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിക്കുള്ളില്‍ സച്ചിന്‍ പൈലറ്റിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ഈ സംഭവത്തിലൂടെ ഗെലോട്ടിന് സാധിച്ചു. അതിലുപരി ബിജെപിയില്‍ തന്നെയുള്ള ഒരു ഗ്രൂപ്പിന്റെ സഹായം ഗെലോട്ടിന് എപ്പോഴും ലഭിച്ചിരുന്നു. തിരിച്ചുവരവില്‍ സച്ചിനെ കാത്തിരിക്കുന്നത് അത്ര സുഖകരമായ കാര്യങ്ങളല്ല. ഇനിയൊരു പ്രശ്‌നമുണ്ടായാല്‍ പാര്‍ട്ടി സച്ചിനെ കൈവിടുമെന്ന ഗെലോട്ടിന് നന്നായി അറിയാം.

സോണിയ ഉറച്ച് തന്നെ

സോണിയ ഉറച്ച് തന്നെ

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ശക്തമായി തന്നെ സച്ചിന്റെ തിരിച്ചുവരവിനായി ശ്രമിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനം സോണിയാ ഗാന്ധിയാണ് എടുത്തത്. അശോക് ഗെലോട്ടുമായി ചര്‍ച്ച നടത്തി എല്ലാ കാര്യവും ഉറപ്പാക്കിയ ശേഷമായിരുന്നു സോണിയ ഈ തീരുമാനെടുത്തത് തന്നെ. ഇതിലൂടെ ഗെലോട്ടിന്റെ ദാക്ഷിണ്യത്തിലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയതെന്ന് സച്ചിനെ അറിയിച്ചിരിക്കുകയാണ്. സീനിയേഴ്‌സാണ് സച്ചിനെ തിരിച്ചുകൊണ്ടുവരാന്‍ പോലും മുന്‍കൈ എടുത്തത്. ഇതിലൂടെ എല്ലാ തരത്തിലും വിജയം ടീം സോണിയക്കായിരുന്നു.

ടീം ഇളകുന്നു

ടീം ഇളകുന്നു

സച്ചിന്റെ കൂടെയുള്ള എംഎല്‍എമാരാണ് തിരിച്ചെത്തുന്നതോടെ ഏറ്റവും ഭീഷണി നേരിടുന്നത്. ഇവര്‍ക്കെല്ലാം മന്ത്രിസ്ഥാനം ലഭിക്കണമെങ്കില്‍ ഗെലോട്ട് പക്ഷത്തേക്ക് മാറേണ്ടി വരും. സച്ചിന്‍ ദില്ലിയിലെത്തി രാഹുലിനെ കാണുന്നതിന് മുമ്പ് തന്നെ വിമത എംഎല്‍എമാരില്‍ ചിലര്‍ കൂറുമാറി ഗെലോട്ട് പക്ഷത്തെത്തിയിരുന്നു. ഇവരില്‍ ഒരാള്‍ പോലും സച്ചിനൊപ്പം ഉറച്ച് നില്‍ക്കുന്നില്ല. സ്വാഭാവികമായും സര്‍ക്കാരിനെ താഴെയിറക്കാനുള്ള സച്ചിന്റെ പ്ലാന്‍ പരാജയപ്പെട്ടതും ഇതുകൊണ്ടാണ്. ഇവര്‍ ഗെലോട്ട് പക്ഷത്തേക്ക് മാറുന്നതോടെ പാര്‍ട്ടിക്കുള്ളില്‍ അടുത്ത മൂന്ന് വര്‍ഷം സച്ചിന്‍ ഒറ്റപ്പെടും.

ഗെലോട്ട് കലിപ്പില്‍

ഗെലോട്ട് കലിപ്പില്‍

ഗെലോട്ട് രാഹുലിന്റെയും പ്രിയങ്കയുടെയും മധ്യസ്ഥ ശ്രമങ്ങളില്‍ കടുത്ത കലിപ്പിലാണ്. തന്നെ അറിയിക്കാതെയാണ് എല്ലാ കാര്യങ്ങളും ഇവര്‍ നടത്തിയത്. ഇന്ന് രാവിലെ തന്നെ ഗെലോട്ട് ജയ്‌സാല്‍മീറില്‍ പറന്നിറങ്ങി. 100 എംഎല്‍എമാരുമായി അദ്ദേഹം ചര്‍ച്ച നടത്തി. രാഹുല്‍ തങ്ങളെ നിരാശരാക്കിയെന്ന് ഇവര്‍ ഒറ്റക്കെട്ടായി പറഞ്ഞു. ഹൈക്കമാന്‍ഡിനെതിരെ ഇവര്‍ക്കിടയില്‍ വന്‍ എതിര്‍പ്പുകളാണ് ഉള്ളത്. ഗെലോട്ട് ഈ ദേഷ്യം സച്ചിനിലേക്ക് തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. അതിലൂടെ സംസ്ഥാനത്തെ സ്വാധീനം തകര്‍ക്കുകയാണ് ലക്ഷ്യം.

വൈഭവിന്റെ ഊഴം

വൈഭവിന്റെ ഊഴം

സച്ചിന്‍ ഒഴിയുന്ന പദവികളിലേക്ക് തന്റെ മകന്‍ വൈഭവ് ഗെലോട്ടിനെ കൊണ്ടുവരാനുള്ള ശ്രമമാണ് അശോക് ഗെലോട്ട് തുടങ്ങിവെച്ചത്. പാര്‍ട്ടിയില്‍ മറ്റ് പ്രമുഖ മുഖങ്ങളൊന്നും ഇല്ലെന്ന കൃത്യമായ ബോധം ഗെലോട്ടിനുണ്ട്. രണ്ടരവര്‍ഷത്തിനുള്ളില്‍ രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരും. കോണ്‍ഗ്രസ് വിജയിച്ചാല്‍ സച്ചിന് മുഖ്യമന്ത്രി സ്ഥാനം കിട്ടില്ലെന്ന് ഉറപ്പിക്കാന്‍ ഗെലോട്ടിനാവും. പക്ഷേ പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവും വൈഭവിന്റെ കൈയ്യിലെത്തിക്കാന്‍ സീനിയര്‍ നേതാക്കളുമായി ചേര്‍ന്ന് പ്ലാന്‍ വരെ ഗെലോട്ട് തയ്യാറാക്കിയിരുന്നു. ഗെലോട്ടിന്റെ മക്കള്‍ രാഷ്ട്രീയത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രാഹുല്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.

രണ്ട് പദവികളുമില്ല

രണ്ട് പദവികളുമില്ല

സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി പദവും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും തിരിച്ചുവരവില്‍ ലഭിക്കില്ല. അധ്യക്ഷ സ്ഥാനം ഗോവിന്ദ് സിംഗ് ദൊത്താസരയില്‍ നിന്ന് തിരിച്ചെടുക്കാന്‍ സോണിയ തയ്യാറല്ല. ഇയാള്‍ക്ക് തന്നെ ഉപമുഖ്യമന്ത്രി പദം നല്‍കാനാണ് സാധ്യത. ഇതിലൂടെ സച്ചിന്‍ ദില്ലിയിലേക്ക് പോവുന്നത് ഉറപ്പാക്കാന്‍ ഗെലോട്ടിന് സാധിക്കും. അതായത് ഗാന്ധി കുടുംബത്തിന്റെ പിടിയില്ലാതെ ഒറ്റയ്ക്ക് ഭരിക്കാന്‍ ഗെലോട്ടിന് സാധിക്കും. എതിരാളിയായ സച്ചിന്‍ തിരിച്ചുവരില്ലെന്ന് ഉറപ്പിക്കാന്‍ ബിജെപിയുടെ സഹായവും ലഭിക്കും.

ഉപദേശം ഇങ്ങനെ

ഉപദേശം ഇങ്ങനെ

ഗെലോട്ട് അതിശക്തമായി തന്നെ സച്ചിന്റെ വരവിനെ എതിര്‍ത്തിരുന്നു. ഗാന്ധി കുടുംബം അദ്ദേഹത്തെ ഫോണില്‍ വിളിച്ചപ്പോഴാണ് എതിര്‍പ്പുകള്‍ അറിയിച്ചത്. ഒടുവില്‍ സോണിയ ഇടപെട്ട് തീരുമാനം അംഗീകരിക്കുകയായിരുന്നു. അതേസമയം ഗെലോട്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക സച്ചിന് ഇനി അസാധ്യമാണ്. സ്വന്തം എംഎല്‍എമാര്‍ ചതിക്കുമെന്നും സച്ചിനറിയാം. ദില്ലിയിലേക്ക് മടങ്ങിയാല്‍, ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതല രാഹുല്‍ നല്‍കും. അതോടെ രാഷ്ട്രീയ ജീവിതത്തിന് അവസാനമാകും.

അവസാന ഓപ്ഷന്‍

അവസാന ഓപ്ഷന്‍

ഇനിയൊരു പ്രശ്‌നം രാജസ്ഥാനിലുണ്ടായാല്‍ അതോടെ സച്ചിന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താവും. കാരണം ഗെലോട്ടിന് പാര്‍ട്ടിയില്‍ വിശ്വാസ്യതയുണ്ട്. സച്ചിനെതിരെയുള്ള ഒന്നിനും കൊള്ളാത്തവന്‍ എന്ന പരാമര്‍ശമാണ് ശരിക്കും ഗെലോട്ടിന് ഇപ്പോള്‍ തിരിച്ചടിയായത്. അടുത്ത തവണ രാഷ്ട്രീയ എതിരാളികളെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഗെലോട്ട് സച്ചിനെ നേരിടുക. സച്ചിന് ഇനിയുള്ള ഏക ഓപ്ഷന്‍ ബിജെപിയുടെ ദേശീയ നേതൃത്വത്തിനൊപ്പം ചേരുകയാണ്. അതിലൂടെ കേന്ദ്രത്തില്‍ നല്ല പദവി നേടുക. പതിയെ വസുന്ധരയെ പൊളിച്ച് രാജസ്ഥാനില്‍ അധികാരത്തിലെത്താന്‍ സച്ചിന് ശ്രമിക്കാം. അതിന് അമിത് ഷായുടെ പിന്തുണയും ലഭിക്കും.

English summary
ashok gehlot not fall back from turf war, sachin pilot will face his master stroke
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X