കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയിലെ ശിശുമരണം 104 ആയി, 5 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയെന്ന് അശോക് ഗെലോട്ട്

Google Oneindia Malayalam News

ജയ്പ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ ജെകെ ലോൺ ആശുപത്രിയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 104 ആയി. അതേ സമയം കഴിഞ്ഞ 5 വർഷത്തെ അപേക്ഷിച്ച് കോട്ടയിലെ ശിശുമരണ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. ജനുവരി ആദ്യ ദിവസങ്ങളിൽ തന്നെ ജെകെ ലോൺ 4 നവജാത ശിശുക്കൾ മരിച്ചതായാണ് റിപ്പോർട്ടുകൾ.

ഏത് നേരവും പാകിസ്താനെ കുറിച്ചാണ് സംസാരം, നിങ്ങൾ പാകിസ്താൻ അംബാസിഡറാണോ? മോദിയോട് മമത!ഏത് നേരവും പാകിസ്താനെ കുറിച്ചാണ് സംസാരം, നിങ്ങൾ പാകിസ്താൻ അംബാസിഡറാണോ? മോദിയോട് മമത!

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷ വർദ്ധനെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്ഥിതിഗതികൾ ബോധിപ്പിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ പരിമിത സൗകര്യങ്ങളും ശുചിത്വമില്ലായുമാണ് നവജാത ശിശുക്കളുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്.

kota

സംഭവം സർക്കാർ ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും കുഞ്ഞുങ്ങളുടെ മരണത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അശോക് ഗെലോട്ട് ആരോപിച്ചു. കോട്ട ആശുപത്രിയിലെ മരണ നിരക്ക് കുറച്ചുകൊണ്ടുവരികയാണ്. കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നൽകുകയെന്നും അശോക് ഗെലോട്ട് കൂട്ടിച്ചേർത്തു.

സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പിസിസി അധ്യക്ഷൻ അവിനാശ് പാണ്ഡെയിൽ നിന്നും വിശദീകരണം തേടി. സംഭവത്തിൽ പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത് വന്നിരുന്നു.

English summary
104 children sied in kota hospital, gehlot says lowest in 5 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X