കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് വിട്ടവരോട് ജനങ്ങൾക്ക് അസംതൃപ്തി: തിരിച്ചുവരുമെന്ന് പ്രതീക്ഷയെന്ന് അശോക് ഗെലോട്ട്

Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ പാർട്ടി വിട്ട എംഎൽഎമാരെക്കുറിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബിജെപി നേതാക്കളോടും കോൺഗ്രസ് വിട്ടവരോടും ജനങ്ങൾക്ക് അതൃപ്തിയുണ്ട്. ഇത് മനസിലാക്കി പാർട്ടി വിട്ട ഭൂരിഭാഗം പേരും തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗെലോട്ട് പറയുന്നു. ആഗസ്റ്റ് 14ന് രാജസ്ഥാൻ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ എംഎൽഎമാർക്ക് അയച്ച കത്തിലാണ് ഗെലോട്ട് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

ബിജെപിക്കാര്‍ക്ക് നേരെ ആക്രമണം പതിവായി; ഭയം മൂലം നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചുബിജെപിക്കാര്‍ക്ക് നേരെ ആക്രമണം പതിവായി; ഭയം മൂലം നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചു

 മനസാക്ഷി പറയുന്നത് കേൾക്കണം

മനസാക്ഷി പറയുന്നത് കേൾക്കണം

ആഗസ്റ്റ് 14ന് നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ തനിക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്നും അശോക് ഗെഹ് ലോട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഞങ്ങളുടേത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഓഗസ്റ്റ് 14ന് ശേഷവും അത് തുടരുമെന്നും വിജയം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ മനസാക്ഷി പറയുന്നത് കേൾക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എല്ലാ എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ട്. ആളുകൾ ഞങ്ങൾക്കൊപ്പമുള്ളതിനാൽ ഞങ്ങൾ വിജയിക്കുമെന്നും ഗെലോട്ട് പറയുന്നു.

ജനാധിപത്യത്തിന് ഗുണം ചെയ്യില്ല

ജനാധിപത്യത്തിന് ഗുണം ചെയ്യില്ല


മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനൊപ്പമുള്ള വിമത എംഎൽഎമാരെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഗെലോട്ട് ഇപ്രകാരം മറുപടി നൽകിയിട്ടുള്ളത്. ഹരിയാണയിലെ ഹോട്ടലുകളിൽ താമസിച്ച് വരുന്ന വിമത എംഎൽഎമാരിൽ ആരെയും കാണാൻ അനുവദിക്കുന്നില്ല. അവർ നിരീക്ഷണത്തിലാണെന്നും ഗെലോട്ട് ചൂണ്ടിക്കാണിക്കുന്നു. അന്വേഷണത്തിന് വേണ്ട് രാജസ്ഥാൻ പോലീസിലെ സ്പെഷ്യൽ ഗ്രൂപ്പ് പോയപ്പോൾ രാജ്യദ്രോഹമായാണ് കണക്കാക്കിയത്. ഇത് ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്നും

 ശ്രദ്ധ സർക്കാർ അട്ടിമറിയിൽ

ശ്രദ്ധ സർക്കാർ അട്ടിമറിയിൽ

ഞങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുള്ള വാഗ്ധാനങ്ങൾ പാലിക്കാനുള്ള തിരക്കിൽ മുഴുകുമ്പോൾ ബിജെപി കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഏഴെട്ട് സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരിനെ അട്ടിമറിച്ചിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധങ്ങളിലും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന പ്രവർത്തനങ്ങളിലും ഞങ്ങൾ മുഴുകിയിരിക്കുന്ന സമയത്ത് ബിജെപി സർക്കാരിനെ അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, അടൽ ബിഹാരി വാജ് പേയ് എന്നിവരും തിരഞ്ഞെടുപ്പുകളിൽ പരാജയം അറിഞ്ഞിട്ടുണ്ട്. എന്നാൽ ഒരിക്കൽപ്പോലും ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ അവർ അനുവദിച്ചിട്ടില്ലെന്നും ഗെലോട്ട് കൂട്ടിച്ചേർക്കുന്നു.

ജനാധിപത്യത്തെ സംരക്ഷിക്കണം

ജനാധിപത്യത്തെ സംരക്ഷിക്കണം


ഞാൻ നിങ്ങളോട് എല്ലാവരോടും ആവശ്യപ്പെടുന്നത് ജനാധിപത്യത്തെ സംരക്ഷിക്കാനാണ്. ഒരു തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം വോട്ടർമാർ നിങ്ങളെ വിശ്വസിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. നിങ്ങളെല്ലാവരും ജനങ്ങളുടെ ശബ്ദമാണ് കേൾക്കേണ്ടത്. നിങ്ങളുടെ കുടുംബാംഗങ്ങളുടേയും നിങ്ങളുടെ വോട്ടർമാരുടെയും വികാരത്തെ മാനിക്കുന്നുവെങ്കിൽ ജനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ എന്ത് വിലകൊടുത്തും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും അശോക് ഗെലോട്ട് എംഎൽഎമാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

അന്നും എതിർത്തു

അന്നും എതിർത്തു


1993നും 1996നും ഇടയിൽ ബൈരൺ സിംഗ് ഷെഖാവത്തിന്റെ സർക്കാരിനെ താഴെ വീഴ്ത്താൻ സമാനമായ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെ വീഴ്ത്തുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്ന് മുൻ രാജസ്ഥാൻ ഗവർണർ ബലിറാം ഭഗതിനോടും മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിനോടും എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ഗെലോട്ട് ചൂണ്ടിക്കാണിക്കുന്നു. അത്തരത്തിലൊരു നിർഭാഗ്യകരമായ നീക്കം വോട്ടർമാരും ആഗ്രഹിക്കുന്നില്ല. വിജയവും പരാജയവും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണ്. ജനങ്ങളുടെ

നിയമസഭാ സമ്മേളനം നിർണായകം

നിയമസഭാ സമ്മേളനം നിർണായകം

ആഗസ്റ്റ് 14ന് നിയമസഭാ സമ്മേളനം ആരംഭിക്കുമെന്ന് കാണിച്ച് ജൂൺ 29നാണ് രാജസ്ഥാൻ നിയമസഭാ സ്പീക്കർ കൽരാജ് മിശ്ര മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് അയച്ചത്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി മൂർഛിച്ചതോടെ നിയമസഭാ സമ്മേളനം വിളിക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ അനുവദിക്കണമെന്നും കാണിച്ച് രണ്ട് തവണ ഗവർണർക്ക് കത്തയച്ചിരുന്നു. എന്നാൽ ഗവർണർ ഇത് മുഖവിലക്കെടുത്തിരുന്നില്ല. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സമ്മേളനത്തിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിൽ വിജയിച്ചാൽ ഗെലോട്ടിന് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഒന്നുകൂടി ഊട്ടിയുറപ്പിക്കാനാവും.

ആറ് എംഎൽഎമാരെ മാറ്റി

ആറ് എംഎൽഎമാരെ മാറ്റി

102 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് അശോക് ഗെലോട്ട് അവകാശപ്പെടുന്നത്. ബിജെപിയ്ക്ക് നിലവിൽ രാജസ്ഥാൻ നിയമസഭയിൽ 72 എംഎൽഎമാരാണുള്ളത്. പ്രതിസന്ധിക്കിടെ ഇരു പാർട്ടികളും തങ്ങളുടെ ക്യാമ്പിലുള്ള എംഎൽഎമാരെ സുരക്ഷിതമാക്കുന്നതിനുള്ള ശ്രമമാണ് നടന്നുവന്നിരുന്നത്. ഇതിനിടെ ബിജെപി ആറ് എംഎൽഎമാരെ ഗുജറാത്തിലെ പോർബന്തറിലേക്ക് മാറ്റിയിരുന്നു. കോൺഗ്രസുമായി ഇടഞ്ഞ സച്ചിൻ പൈലറ്റും 19 വിമത എംഎൽഎമാരും ബിജെപി അധികാരത്തിലിരിക്കുന്ന ഹരിയാണയിലെ റിസോർട്ടുകളിലായി ക്യാമ്പ് ചെയ്ത് വരികയാണ്.

English summary
Ashok Gehlot Pens letter to MLA's hopes mostofthem who have left party will return to us
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X