രാജസ്ഥാനില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മന്ത്രി; മന്ത്രിസ്ഥാനത്ത് നിന്ന് നീക്കി ഗെലോട്ട്
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. രാജേന്ദ്ര സിംഗ് ഗുദ്ദയെന്ന സഹമന്ത്രിയെയാണ് മാറ്റിയത്. മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് തീരുമാനമെടുത്ത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സ്വന്തം സര്‍ക്കാരിന്റെ വീഴ്ച്ചകളെയായിരുന്നു അദ്ദേഹം വിമര്‍ശിച്ചത്. അതേസമയം രാജേന്ദ്ര സിംഗിനെ നീക്കം ചെയ്ത നടപടിയെ ഗവര്‍ണര്‍ ഉടന്‍ തന്നെ സ്വീകരിക്കുകയും ചെയ്തു.
ഗെലോട്ട് സര്‍ക്കാരിന്റെ വീഴ്ച്ചകളെ ബിജെപി നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പാര്‍ലമെന്റില്‍ വരെ ഇക്കാര്യം ചര്‍ച്ചയായിരിക്കുകയാണ്. ഇതിനിടയിലായിരുന്നു സ്വന്തം പാളയത്തില്‍ നിന്ന് തന്നെ ഗെലോട്ട് വിമര്‍ശനം നേരിട്ടത്. രാജസ്ഥാന്‍ മിനിമം വരുമാന സുരക്ഷ ബില്‍ ചര്‍ച്ചകള്‍ക്കിടെയായിരുന്നു ഗുദ്ദ, സ്ത്രീ സുരക്ഷ വിഷയത്തില്‍ സര്‍ക്കാരിനെ നിയമസഭയ്ക്കുള്ളില്‍ വിമര്‍ശിച്ചത്. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഇത് ഗുദ്ദയ്ക്ക് അംഗീകരിക്കാന്‍ സാധിച്ചില്ല.

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന വിഷയത്തില്‍ തന്റെ സ്വന്തം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഗുദ്ദ ആവശ്യപ്പെട്ടു. പിന്നീട് വാര്‍ത്താ ഏജന്‍സിയായി എഎന്‍ഐയോടും അദ്ദേഹം ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മണിപ്പൂരിലെ സംഭവത്തെ വിമര്‍ശിക്കുന്നതിന് പകരം സ്വന്തം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ എന്താണ് നടക്കുന്നതെന്ന് നോക്കണം. സ്ത്രീകളുടെ സുരക്ഷാ വിഷയത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് സത്യമാണെന്നും രാജേന്ദ്ര സിംഗ് പറഞ്ഞു.
സൈനിക് കല്യാണ്‍, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, പഞ്ചായത്ത് രാജ്-ഗ്രാമീണ വികസന വകുപ്പുകളിലെ സഹമന്ത്രിസ്ഥാനമാണ് ഗുദ്ദ കൈകാര്യം ചെയ്തിരുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ രാജസ്ഥാനാണ് മുന്നിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് പറഞ്ഞു. ഇവിടെയുള്ള സഹോദരിമാര്‍ക്കും, അമ്മമാര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും റാത്തോഡ് പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന നില ഇല്ലാതായതിന് ആഭ്യന്തര മന്ത്രി കൂടിയായ അശോക് ഗെലോട്ട് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി ഭരണകാലത്താണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും വര്‍ധിച്ചതെന്ന തെളിവ് കൈവശമുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധാരിവാള്‍ പറഞ്ഞു.അതേസമയം സത്യം പറഞ്ഞതിനാല്‍ മന്ത്രിയെ പുറത്താക്കിയതെന്ന് ബിജെപി ട്വീറ്റ് ചെയ്തു.
സ്‌നേഹത്തിന്റെ കട നടത്തുന്നവര്‍ സത്യസന്ധതയ്ക്ക് ഒരു വിലയും കല്‍പ്പിക്കാത്തവരാണ്. ഈ കടയിലേക്ക് നുണയന്മാര്‍ക്കും, അഴിമതിക്കാര്‍ക്കുമാണ് സ്വാഗതമുള്ളതെന്നും ബിജെപി ട്വീറ്റ് ചെയ്തു. സ്ത്രീ ശാക്തീകരണവും, കോണ്‍ഗ്രസും എല്ലാം വെറുതെയാണ്. ഒരു മന്ത്രി സത്യം പറഞ്ഞതിന് പുറത്തായിരിക്കുകയാണും ബിജെപി പറഞ്ഞു.












Click it and Unblock the Notifications