കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും ക്ഷണിച്ചതല്ല, അവർ വന്നതാണ്; ബിജെപിയല്ല കോൺഗ്രസ്, മറുപടിയുമായി ഗെലോട്ട്

Google Oneindia Malayalam News

ജയ്പ്പൂർ: രാജസ്ഥാനിൽ ബിഎസ്പിക്ക് കനത്ത തിരിച്ചടി നൽകിയാണ് പാർട്ടിയുടെ മുഴുവൻ എംഎൽഎമാരു കോൺഗ്രസിൽ എത്തിയത്. സംഭവത്തിൽ കോൺഗ്രസിനും എംഎൽഎമാർക്കും എതിരെ പൊട്ടിത്തെറിച്ചായിരുന്നു മായാവതിയുടെ പ്രതികരണം. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് മാസത്തിനകം നടക്കാനിരിക്കെയാണ് എംഎൽഎമാരുടെ കൂറുമാറ്റം. കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്ന നീക്കം പക്ഷം ബിജെപിയുടേയും ബിഎസ്പിയുടേയും പ്രതീക്ഷകളെ തകിടം മറിച്ചിരിക്കുകയാണ്.

കോൺഗ്രസ് വിട്ട് ദിവസങ്ങൾ മാത്രം, ശിവസേനയിലേക്ക് ചേക്കേറാൻ നീക്കവുമായി നടി ഊര്‍മിള മതോണ്ഡ്കര്‍കോൺഗ്രസ് വിട്ട് ദിവസങ്ങൾ മാത്രം, ശിവസേനയിലേക്ക് ചേക്കേറാൻ നീക്കവുമായി നടി ഊര്‍മിള മതോണ്ഡ്കര്‍

ബിഎസ്പി എംഎൽഎമാരായ രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാൻ സിംഗ് മീന, സന്ദീപ് യാദവ്, ദീപ് ചന്ദ് ഖേറിയ എന്നിവരാണ് കോൺഗ്രസിൽ എത്തിയത്. കോൺഗ്രസ് വഞ്ചകരാണെന്നാണ് തിരിച്ചടിയേക്കുറിച്ച് മായാവതി പ്രതികരിച്ചത്. എന്നാൽ മായാവതിക്ക് ശക്തമായ മറുപടി നൽകിയിരിക്കുകയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

 നിയമസഭാ തിരഞ്ഞെടുപ്പിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ

നേതൃത്വത്തിലെ ഭിന്നതയും അധികാരത്തർക്കവും പ്രതിസന്ധിയിലാക്കിയ രാജസ്ഥാനിലെ കോൺഗ്രസിന് ആശ്വസം പകരുന്നതാണ് ബിഎസ്പി എംഎൽഎമാരുടെ നടപടി. കർണാടകയിലെ സർക്കാരിനെ താഴെയിറക്കിയത് പോലെ രാജസ്ഥാനിലും സമാനമായ തന്ത്രങ്ങൾ പയറ്റാൻ ബിജെപി നീക്കം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി. 6 ബിഎസ്പി എംഎൽഎമാരുടെയും 12 സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ എത്തുന്നത്.

 പൊട്ടിത്തെറിച്ച് മായാവതി

പൊട്ടിത്തെറിച്ച് മായാവതി

ബിഎസ്പി എംഎൽഎമാർക്കിടയിൽ വിള്ളലുണ്ടാക്കി അവരെ റാഞ്ചിയെടുത്തതോടെ വിശ്വസവഞ്ചകരാണ് കോൺഗ്രസ് എന്ന് അവർ ഒരിക്കൽ കൂടി തെളിയിച്ചുവെന്നായിരുന്നു മായാവതിയുടെ പ്രതികരണം. എതിരാളികൾക്കെതിരെ പോരാടുന്നതിന് പകരം പിന്തുണയ്ക്കുന്നവരെ ദ്രോഹിക്കുന്നതാണ് കോൺഗ്രസ് നടപടി. അംബേദ്കറിനും അദ്ദേഹത്തിന്റെ പ്രത്യയ ശാസ്ത്രത്തിനുമെതിരെ നിലകൊണ്ടവരാണ് കോൺഗ്രസ്. അതുകൊണ്ടാണ് അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നത്. ഭാരതരത്ന നൽകി അദ്ദേഹത്തെ ആദരിക്കാൻ തയ്യാറിട്ടില്ലയെന്നത് ദുഖകരവും അപമാനകരവുമാണെന്നും മായാവതി പ്രതികരിച്ചു.

ആരും ക്ഷണിച്ചതല്ല

ആരും ക്ഷണിച്ചതല്ല

മായാവതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബിജെപിയുടെ രീതിയല്ല കോൺഗ്രസിന്റേത്, ആറ് ബിഎസ്പി എംഎൽഎമാരെ കോൺഗ്രസ് വിലകൊടുത്ത് വാങ്ങിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് എംഎൽഎമാർ കോൺഗ്രസിൽ എത്തിയതെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി. കർണാടകയിൽ ഞങ്ങളുടെ പാർട്ടിയെ പിളർത്തിയാണ് ബിജെപി സർക്കാരുണ്ടാക്കിയത്. തീരുമാനം ബിഎസ്പി എംഎൽഎമാരുടേതായിരുന്നുവെന്ന് മായാവതി മനസിലാക്കണമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി.

 ഇനി കോൺഗ്രസിനൊപ്പം

ഇനി കോൺഗ്രസിനൊപ്പം

വർഗീയ ശക്തികൾക്കെതിരെ പോരാാടാനും സംസ്ഥാനത്തിന്റെ വികസനത്തിനും വേണ്ടിയാണ് കോൺഗ്രസിലേക്ക് പോയതെന്നാണ് എംഎൽഎമാരുടെ പ്രതികരണം. അശോക് ഗെലോട്ട് മികച്ച മുഖ്യമന്ത്രിയാണ്. ഗെലോട്ടിനേക്കാൾ നന്നായി രാജസ്ഥാന് വേണ്ടി പ്രവർത്തിക്കാൻ മറ്റാർക്കും സാധിക്കില്ലെന്നും എംഎൽഎമാർ പറയുന്നു. കോൺഗ്രസിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയും തിരഞ്ഞെടുപ്പിൽ അവർക്കെതിരെ മത്സരിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് എംഎൽഎ ജോഗേന്ദ്ര സിംഗ് അവാന പ്രതികരിച്ചു. പണം വാങ്ങിയാണ് ബിഎസ്പി സ്ഥാനാർത്ഥികളെ നിർത്തുന്നതെന്ന ആരോപണം ഉന്നയിച്ച് നേര്തെ രംഗത്ത് വന്നയാളാണ് ബിഎസ്പി എംഎൽഎ ആയിരുന്ന രാജേന്ദ്ര ഗുഡ്ഡ.

 ബന്ധം ഉലയുന്നു

ബന്ധം ഉലയുന്നു

ഏറ്റവും ഒടുവിലായി രാജസ്ഥാനിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി കോൺഗ്രസ്-ബിഎസ്പി ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പി- ബിസ്പി സഖ്യത്തിൽ നിന്നും കോൺഗ്രസിനെ പുറത്ത് നിർത്തിയിരുന്നു. മധ്യപ്രദേശിലും ബിഎസ്പി പിന്തുണയോടുകൂടിയാണ് കോൺഗ്രസിൽ അധികാരത്തിൽ എത്തിയത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുണ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർത്ഥി കോൺഗ്രസിൽ എത്തിയതോടെ പിന്തുണ പിൻവലിക്കുമെന്ന് മായാവതി ഭീഷണി മുഴക്കിയിരുന്നു.

English summary
Ashok Gehlot reply to Mayawati after 6 BSP MLA's joined Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X