• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിലെ വിമത നീക്കത്തിന് പിന്നില്‍ ഗെലോട്ട്: പുറത്തായി രഹസ്യ കത്ത്; പറയുന്നത് ഇക്കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ പേരില്‍ രാജസ്ഥാനില്‍ നടന്ന വിമത നീക്കത്തിന്റെ അണിയറ നീക്കങ്ങള്‍ പുറത്ത്. അശോക് ഗെലോട്ട് തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു കത്തും ചോര്‍ന്നിരിക്കുകയാണ്. ഇതില്‍ സച്ചിന്‍ പൈലറ്റിനെതിരെയുള്ള ഗുരുതരമായ കാര്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

സച്ചിനെ ഒഴിവാക്കാന്‍ വേണ്ടി തന്നെ നടന്ന നാടകമായിരുന്നുവെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. സച്ചിന്‍ ടാര്‍ഗറ്റ് ചെയ്യാനായി എംഎല്‍എമാരെ മുന്നില്‍ നിര്‍ത്തി ഗെലോട്ട് കളിച്ചുവെന്നും, അവസാനം താനൊന്നുമറിഞ്ഞില്ലെന്ന നിലപാടെടുക്കുകയുമായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

അശോക് ഗെലോട്ട് സോണിയാ ഗാന്ധിയോട് മാപ്പുപറഞ്ഞാണ് പ്രശ്‌നം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി പദത്തില്‍ ഗെലോട്ട് തുടരണോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. കൃത്യമായ പ്ലാനിംഗോടെയാണ് ഗെലോട്ട് സോണിയയെ കാണാനെത്തിയത്. ഈ വിമത നീക്കത്തിന് പിന്നില്‍ താനല്ലെന്ന് സ്ഥാപിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. പിന്നീട് വിമത നീക്കം തടയാനായില്ലെന്ന് പറഞ്ഞ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പിന്മാറുകയായിരുന്നു പ്ലാന്‍. ഇത് രണ്ടും ഗെലോട്ട് നടത്തിയെടുത്തു. എന്നാല്‍ ഗെലോട്ടിന്റെ കുറിപ്പടികളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

2

സ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാംസ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാം

ഗെലോട്ട് സോണിയയുമായുള്ള സെഷന് മുമ്പ് കൃത്യമായ ഗൃഹപാഠം ചെയ്തിരുന്നു. സച്ചിന്‍ പൈലറ്റിനെ രൂക്ഷമായി തന്നെ നേരിടുകയായിരുന്നു ലക്ഷ്യം. ഗെലോട്ടിന്റെ കുറിപ്പ് ചോര്‍ന്നിരിക്കുകയാണ് മലയാള മനോരമയുടെ ഫോട്ടോഗ്രാഫറാണ് ഈ കുറിപ്പിന്റെ ഫോട്ടോ ക്ലിക്ക് ചെയ്തത്. ഒരു തരം ചീറ്റ് ഷീററാണിത്. സച്ചിനെ കുറിച്ചുള്ള കാര്യങ്ങളാണ് ഇതില്‍ പറയുന്നത്. സോണിയയുമായി എന്തെല്ലാം ഉന്നയിക്കണമെന്ന് നേരത്തെ തന്നെ പഠിച്ച് തയ്യാറാക്കി വന്നതാണ്. ഇതില്‍ നിന്ന് വിമത നീക്കത്തില്‍ കാര്യമായിട്ടുള്ള ചാഞ്ചാട്ടമൊന്നും ഗെലോട്ടിന് വന്നിട്ടില്ലെന്ന് വ്യക്തമാണ്.

3

നാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് ഹസന്‍, വൈകീട്ടാണോയെന്ന് രാഹുല്‍; ചിരിപൊട്ടിച്ച് രാഗായുടെ മറുപടിനാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് ഹസന്‍, വൈകീട്ടാണോയെന്ന് രാഹുല്‍; ചിരിപൊട്ടിച്ച് രാഗായുടെ മറുപടി

ഈ കത്ത് സച്ചിന്‍ പൈലറ്റിനെതിരെയുള്ള കുറ്റപത്രമാണെന്ന് വായിച്ചാല്‍ മനസ്സിലാക്കും. ഹിന്ദിയിലാണ് എഴുതിയിരിക്കുന്നത്. ചിലയിടത്ത് ഇംഗ്ലീഷും ഉപയോഗിച്ചിട്ടുണ്ട്. ഗെലോട്ട് പാര്‍ട്ടി അധ്യക്ഷനായി നിയോഗിക്കപ്പെട്ടാല്‍ സച്ചിന്‍ തീര്‍ച്ചയായും മുഖ്യമന്ത്രിയാവുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഗെലോട്ടിന്റെ ക്യാമ്പിലെ എംഎല്‍എമാരെല്ലാം വിമത നീക്കവുമായി രംഗത്ത് വന്നത്. ഗെലോട്ടിനെ സംസ്ഥാനത്ത് തന്നെ നിര്‍ത്തി സച്ചിനെ പടിക്ക് പുറത്ത് നിര്‍ത്താനായിരുന്നു ഈ നീക്കം. ഇതെല്ലാം അണിയറയില്‍ ഒരുക്കിയത് ഗെലോട്ട് തന്നെയാണ്.

4

ഗെലോട്ട് അറിയാതെ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് രാഹുലിനും സോണിയക്കും കേന്ദ്ര നിരീക്ഷകര്‍ക്കും അറിയാം. സച്ചിനെതിരെ കടുത്ത ആരോപണങ്ങളാണ് ഇതിലുള്ളത്. കത്തില്‍ എസ്പി എന്നാണ് എഴുതിയിരിക്കുന്നത്. ഇത് സച്ചിന്‍ പൈലറ്റിനെ സൂചിപ്പിക്കുന്നത്. 102 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും, സച്ചിന് വെറും 18 പേരുടെ പിന്തുണ മാത്രമാണ് ഉള്ളതെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് വിടാനുള്ള എല്ലാ സാധ്യതയും സച്ചിന്‍ പൈലറ്റിനുണ്ടെന്ന് ഗെലോട്ട് ആരോപിക്കുന്നുണ്ട്.

5

വൈറല്‍ വീഡിയോ: വളര്‍ത്തമ്മയെ കാണാന്‍ കടല്‍ കടന്ന് യുവാവ്; 45 വര്‍ഷത്തിന് ശേഷം ബൊളീവിയയിലെത്തിവൈറല്‍ വീഡിയോ: വളര്‍ത്തമ്മയെ കാണാന്‍ കടല്‍ കടന്ന് യുവാവ്; 45 വര്‍ഷത്തിന് ശേഷം ബൊളീവിയയിലെത്തി

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ സച്ചിന്‍ പൈലറ്റ് ശ്രമിച്ചതായും, അതും സംസ്ഥാന അധ്യക്ഷ പദത്തില്‍ ഇരുന്ന് കൊണ്ടാണ് ഇതെല്ലാം ചെയ്തതെന്നും ഗെലോട്ടിന്റെ കുറിപ്പില്ലുണ്ട്. ബിജെപി ആ സമയത്ത് സച്ചിന്‍ പക്ഷത്തെ പത്ത് മുതല്‍ അന്‍പത് കോടി രൂപ വരെ കൊടുത്ത് വാങ്ങാന്‍ ശ്രമിച്ചതായും ഗെലോട്ട് കുറിച്ചിട്ടുണ്ട്. സംഭവിച്ചതില്‍ വലിയ ദു:ഖമുണ്ട്. ഞാനും അതില്‍ വേദനിക്കുന്നുവെന്ന് ഗെലോട്ട് കത്തില്‍ പറയുന്നുണ്ട്. ഇത് സോണിയാ ഗാന്ധിയോട് പറയാനുള്ള ആദ്യ വാചകമായിട്ടാണ് ഗെലോട്ട് ഉപയോഗിച്ചത്.

6

രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നൊരു സംസ്‌കാരം ഇപ്പോഴുള്ളത്. രാഷ്ട്രീയ സാഹചര്യം മാറി കൊണ്ടിരിക്കുന്നതിനാല്‍ അങ്ങനെ സംഭവിക്കാം. തന്റെ എംഎല്‍എമാര്‍ വിമത ഭീഷണി മുഴക്കിയെങ്കില്‍ പാര്‍ട്ടി വിട്ട് മറ്റൊരിടത്തേക്ക് പോയിട്ടില്ലെന്ന് സംഭവത്തെ ന്യായീകരിച്ച് ഗെലോട്ട് പറയുന്നുണ്ട്. എസ്പി പാര്‍ട്ടി വിട്ട് പോകും. നിരീക്ഷകര്‍ കൃത്യമായ റിപ്പോര്‍ട്ട് നേരത്തെ നല്‍കിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്‌തേനെ. സ്വന്തം സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കിയ ആദ്യ സംസ്ഥാന അധ്യക്ഷനാണ് സച്ചിനെന്ന് ഗെലോട്ടിന്റെ കുറിപ്പിലുണ്ട്. വിമത നീക്കത്തെ ന്യായീകരിച്ചതോടെ ഗെലോട്ടാണ് ഇതിന് പിന്നിലെന്ന് ഉറപ്പായി.

English summary
ashok gehlot's leaked letter to sonia gandhi confirms he is behind rajasthan rebel's movement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X