കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രകടനം: എന്നിട്ടും സർക്കാരിനെതിരെയുള്ള അട്ടിമറി ശ്രമം വിരോധാഭാസം; വൈഭവ്

Google Oneindia Malayalam News

ജയ്പൂർ: ബിജെപിയ്ക്കെതിരെ ആരോപണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ. ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുത്തിട്ടുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് വൈഭവ് ഗെലോട്ട് ഉന്നയിക്കുന്ന ആരോപണം. കൊറോണ വൈറസ് പകർച്ചാവ്യാധിയെ കൈകാര്യം ചെയ്യുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നത് വിരോധാഭാസമാണെന്നും വൈഭവ് ഗെലോട്ട് പറയുന്നു.

സീറ്റ് ബെല്‍ട്ടിടാതെ യാത്ര, രജനീകാന്തിന് പിഴയിട്ട് ട്രാഫിക് പൊലീസ്; തുക കേട്ട് മാത്രം ഞെട്ടരുത്..!!സീറ്റ് ബെല്‍ട്ടിടാതെ യാത്ര, രജനീകാന്തിന് പിഴയിട്ട് ട്രാഫിക് പൊലീസ്; തുക കേട്ട് മാത്രം ഞെട്ടരുത്..!!

ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ബിജെപി അട്ടിമറിക്കാൻ ശ്രമിക്കുന്നത് എങ്ങനെയാണ് നിങ്ങൾ കാണുന്നു. കൊറോണ വൈറസ് പകർച്ചാവ്യാധിയെ കൈകാര്യം ചെയ്യുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നത് വിരോധാഭാസമാണെന്നും വൈഭവ് ഗെലോട്ട് പറയുന്നു.

 vaibhavgehlot11

രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് വൈഭവ് ഗെലോട്ടിന്റെ പ്രസ്താവന പുറത്തുവരുന്നത്. അതേ സമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സഹായികളെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. വൈഭവ് ഗെലോട്ടിന്റെ അടുത്ത സഹായിയും ബിസിനസ് പങ്കാളിയുമായ രത്തൻ കാന്ത് ശർമ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലാണ്. ശർമയ്ക്ക് മൌറീഷ്യസിൽ നിന്ന് 96.7 കോടി ലഭിച്ചെന്നാണ് എൻഫോഴ്സ്മെന്റ് ഉന്നയിക്കുന്ന ആരോപണം.

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

നേരത്തെ അശോക് ഗെലോട്ടിന്റെ അടുത്ത സഹായിയുടെ വീടും ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. രാജീവ് അറോറയുടെ വീട്ടിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. ജ്വല്ലറി ഉടമയായ അറോറ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ആദായനികുതി വകുപ്പിന്റെ നടപടിക്രമങ്ങൾ.

രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയോടെ ബിജെപി കോൺഗ്രസ് സർക്കാരിനെ അട്ടിമറിയ്ക്കാൻ ശ്രമിക്കുകയാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് അശോക് ഗെലോട്ട്. കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തിയതിന്റെ ശബ്ദരേഖയും നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ രാജസ്ഥാൻ പോലീസിലെ എസ്ഒജി സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രണ്ട് കോൺഗ്രസ് എംഎൽഎയും കേന്ദ്രമന്ത്രിയും ഉൾപ്പെടെ മൂന്ന് പേർക്കെതിരെ സംഘം കേസെടുക്കുകയും ചെയ്തിരുന്നു.

English summary
Ashok Gehlot's son Vaibhav Gehlots slams BJP over toppling congress goverment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X