കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബ്ദരേഖ വിദേശത്ത് അയച്ച് പരിശോധിക്കാം: ബിജെപിയുടെ വായടച്ച് ഗെലോട്ട്, കേന്ദ്രമന്ത്രിക്കും വിമർശനം!!

  • By Desk
Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയുടെ ആധികാരികതയെക്കുറിച്ച് പ്രതികരിച്ച് അശോക് ഗെഹ് ലോട്ട്. രാജസ്ഥാൻ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് അശോക് ഗെഹ് ലോട്ടിന്റെ പ്രസ്താവന. ബിജെപി കോൺഗ്രസ് എംഎൽഎമാരെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്നും ഗെഹ് ലോട്ട് കത്തിൽ ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്തിനെതിരെയും കത്തിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ: ശിവശങ്കറിനെ വിട്ടയച്ച് എൻഐഎ, ചോദ്യം ചെയ്തത് കൊച്ചിയിൽ നിന്നെത്തിഅഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ: ശിവശങ്കറിനെ വിട്ടയച്ച് എൻഐഎ, ചോദ്യം ചെയ്തത് കൊച്ചിയിൽ നിന്നെത്തി

 മന്ത്രിക്കും വിമർശനം

മന്ത്രിക്കും വിമർശനം


സർക്കാർ അട്ടിമറിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് യഥാർത്ഥത്തിലുള്ള ശബ്ദരേഖയാണെന്നും ഫോറൻസിക് പരിശോധനയ്ക്കായി മൂന്ന് ശബ്ദരേഖകളും വിദേശത്തേക്ക് അയയ്ക്കാമെന്നും അശോക് ഗെഹ് ലോട്ട് വ്യക്തമാക്കി. എന്തുകൊണ്ടാണ് ശബ്ദ സാമ്പിളുമായി അദ്ദേഹം മുന്നോട്ടുവരാത്തതെന്നും ഗെഹ് ലോട്ട് ചോദിക്കുന്നു. എന്നാൽ കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്തിന്റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

 വിദേശത്തേയ്ക്ക് അയയ്ക്കൂ

വിദേശത്തേയ്ക്ക് അയയ്ക്കൂ

രാജസ്ഥാൻ സർക്കാരിനെ വിശ്വാസമില്ലെങ്കിൽ അവർക്ക് വോയ്സ്ക്ലിപ്പ് ശബ്ദപരിശോധനയ്ക്ക് വേണ്ടി യുഎസിലുള്ള എഫ്എസ്എൽ ഏജൻസിയ്ക്ക് അയച്ചുനൽകാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രമന്ത്രിമാരും എംപിമാരും എംഎൽഎമാരും പ്രസംഗങ്ങൾ നടത്തുന്നതിനാൽ എല്ലാവർക്കും എല്ലാവരുടേയും ശബ്ദം അറിയാമെന്നും ഗെലോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 പ്രധാനമന്ത്രിക്ക് കത്ത്

പ്രധാനമന്ത്രിക്ക് കത്ത്

ജനങ്ങൾ തിരഞ്ഞെടുത്ത രാജസ്ഥാൻ സർക്കാരിനെ ബിജെപി നേതാക്കൾ കുതിരക്കച്ചവടത്തിലൂടെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രിയ്ക്ക് അശോക് ഗെഹ് ലോട്ട് കത്തെഴുതിയതിന് പിന്നാലെയാണ് ഗെഹ് ലോട്ടിന്റെ പ്രതികരണം. പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്നും അന്വേഷണത്തിന് തയ്യാറാണെന്നുമായിരുന്നു ഷെഖാവത്തിന്റെ നേരത്തെയുള്ള പ്രതികരണം.

 അറിഞ്ഞില്ലെന്ന് പറയരുത്

അറിഞ്ഞില്ലെന്ന് പറയരുത്


ഇതൊരു ജനാധിപത്യമാണ്. ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി. തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നോ അദ്ദേഹത്തിന്റെ ആളുകൾ പൂർണ്ണമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ഞാൻ അദ്ദേഹത്തെ കാണുകയാണെങ്കിൽ എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറയാനിടവരരുത്. ഗെഹ് ലോട്ട് പറയുന്നു.

 ശബ്ദരേഖ പുറത്ത്

ശബ്ദരേഖ പുറത്ത്


സച്ചിൻ പൈലറ്റും 18 എംഎൽഎമാരും എതിർ പക്ഷത്തായതോടെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ നേരിടുന്നത് പ്രതിസന്ധിയാണ്. കുതിരക്കച്ചവടത്തിലൂടെ സർക്കാരിനെ താഴെയിറക്കുന്നതിനായി ബിജെപി നേതാക്കളുമായി കോൺഗ്രസ് എംഎൽഎമാർ ഗൂഢാലോചന നടത്തിയെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം ആണ് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്. കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത്, കോൺഗ്രസ് എംഎൽഎ ഭൻവർലാൽ ശർമ, ബിജെപി നേതാവ് സഞ്ജയ് ജെയിൻ, എന്നിവരുടെ ശബ്ദരേഖയാണ് പുറത്തുവന്നിട്ടുള്ളത്. ശബ്ദരേഖയിൽ പേരുകൾ പരാമർശിക്കപ്പെട്ടതോടെ മൂന്ന് പേർക്കുമെതിരെ രാജസ്ഥാൻ പോലീസും ആന്റി കറപ്ഷൻ ബ്യൂറോയും കേസെടുത്തിരുന്നു.

 അപകീർത്തിപ്പെടുത്താൻ ശ്രമം

അപകീർത്തിപ്പെടുത്താൻ ശ്രമം


അശോക് ഗെഹ് ലോട്ട് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ ഷെഖാവത്ത് ആരോപിച്ചത്. സച്ചിൻ പൈലറ്റിനെ ലക്ഷ്യം വെച്ച് തന്റെ നേർക്കും ഗെഹ് ലോട്ട് വിരൽ ചൂണ്ടുകയാണെന്നും സച്ചിൻ പൈലറ്റിനെ ഇല്ലാതാക്കുകയും തന്നെ അപകീർത്തിപ്പെടുത്തുകയുമാണ് ലക്ഷ്യമെന്നും ഷെഖാവത്ത് ആരോപിക്കുന്നു. തിരഞ്ഞെടുപ്പിൽ ജോധ്പൂർ ലോക് സഭാ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകൻ വൈഭവിനെ ഞാൻ പരാജയപ്പെടുത്തിയിരുന്നുവെന്നും ഷെഖാവത്ത് പറയുന്നു. ഫോൺ ചോർത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യം.

English summary
Ashok Gehlot says Audio clips on topling of Rajastan govt can be sent abroad for tests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X