കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ സമ്മേളനം പ്രഖ്യാപിച്ചതോടെ കുതിരക്കച്ചവടത്തിന്റെ നിരക്ക് വര്‍ധിച്ചു, ബിജെപിക്കെതിരെ ഗെലോട്ട്

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിച്ചതോടെ ബിജെപിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായെന്ന് അശോക് ഗെലോട്ട്. സമ്മേളനം നടക്കുമെന്ന് ഉറപ്പായതോടെ കുതിരക്കച്ചവടത്തിനുള്ള നിരക്ക് വര്‍ധിച്ചിരിക്കുകയാണെന്നും ഗെലോട്ട് പറഞ്ഞു. രാജസ്ഥാനില്‍ ഓഗസ്റ്റ് 14നാണ് സഭാ സമ്മേളനം നടത്താന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തോടെയാണ് നിരക്ക് വര്‍ധിക്കാന്‍ തുടങ്ങിയതെന്നും ഗെലോട്ട് പറഞ്ഞു.

1

കഴിഞ്ഞ ദിവസമാണ് നിയമസഭാ സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. ഇതോടെ കുതിരക്കച്ചവടത്തിന്റെ നിരക്ക് കുതിക്കാന്‍ തുടങ്ങി. ആദ്യത്തെ തവണ പത്ത് കോടി രൂപയായിരുന്നു നല്‍കിയിരുന്നത്. രണ്ടാം തവണ ഇത് 15 കോടി രൂപയായി ഉയര്‍ന്നു. ഇപ്പോഴത് പരിധികളില്ലാതെയാണ് പോകുന്നത്. ആരാണ് കുതിരക്കച്ചവടം നടത്തുന്നതെന്നന് എല്ലാവര്‍ക്കും അറിയാമെന്നും ഗെലോട്ട് പറഞ്ഞു. ബിഎസ്പി അധ്യക്ഷ മായാവതിയെയും ഗെലോട്ട് രൂക്ഷമായി വിമര്‍ശിച്ചു. ബിജെപിക്ക് വേണ്ടിയാണ് മായാവതി പ്രവര്‍ത്തിക്കുന്നതെന്ന് ഗെലോട്ട് കുറ്റപ്പെടുത്തി.

ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ് മായാവതിയുടെ ആരോപണങ്ങളെന്നും ഗെലോട്ട് പറഞ്ഞു. ഗവര്‍ണര്‍ നേരത്തെ തുടര്‍ച്ചയായി സഭാ സമ്മേളനം ചേരാന്‍ ശുപാര്‍ശ നല്‍കിയിരുന്നു ഗെലോട്ട്. തുടര്‍ന്നാണ് സമ്മേളനത്തിന് അനുമതി നല്‍കിയത്. ഗവര്‍ണര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. വിശ്വാസ വോട്ട് നീളുന്നത് കുതിരക്കച്ചവടത്തിന് വഴിയൊരുക്കാനാണ്. ഇതിനായി ഞങ്ങളുടെ പാര്‍ട്ടിയിലെ ചിലരും കൂട്ടുനിന്നു എന്ന് ഗെലോട്ട് ട്വീറ്റ് ചെയ്തു. സച്ചിന്‍ പൈലറ്റിനെയും വിമതരെയും ഉന്നമിട്ടുള്ള പരാമര്‍ശമായിരുന്നു ഇത്.

ഗവര്‍ണര്‍ തന്റെ നിര്‍ദേശം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ഗെലോട്ട് വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തില്‍ വിമത എംഎല്‍എമാര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹം. ഇവര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യണം. കാരണം ഇവര്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. അവര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുണ്ടെന്ന് തെളിയിക്കേണ്ടത് എന്റെ ബാധ്യതയാണ്. അതേസമയം അമിത് ഷാ എന്റെ സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമം അവസാനിപ്പിക്കണം. ജനങ്ങള്‍ ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ലെന്നും ഗെലോട്ട് പറഞ്ഞു.

English summary
ashok gehlot says horse trading rates hiked after announced assembly session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X