കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പേര് പറഞ്ഞാല്‍ ജനം വോട്ടുചെയ്യുന്ന കാലം മാറി; ബിജെപിക്ക് ഇനി പരാജയങ്ങളുടെ ദിനങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിക്ക് ഇനി പരാജയങ്ങളുടെ ദിനങ്ങളോ ? | Oneindia Malayalam

പ്രധാനമായും നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ ഗുജറാത്ത് വികസന മോഡലിനേയും മുന്‍നിര്‍ത്തിയായിരുന്നു 2014 ല്‍ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗുജറാത്ത് കലാപത്തിന്റെ വിമര്‍ശനങ്ങള്‍ മോദിയുടെ നേര്‍ക്ക് ഉയര്‍ന്നിരുന്നെങ്കിലും വികസന മോഡല്‍ എന്ന പ്രചാരണത്തിലൂടെ ബിജെപി അതിനെയെല്ലാം മറികടക്കുകയായിരുന്നു.

<strong>ലൗജിഹാദ് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ ശംഭുലാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും</strong>ലൗജിഹാദ് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ ശംഭുലാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും

2014 തിരഞ്ഞെടുപ്പോടെ മോദിപ്രഭാവം എന്ന പ്രയോഗം തന്നെ ഉയര്‍ന്നുവന്നു. ലോക്‌സഭ തിരഞ്ഞൈടുപ്പിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മോദിപ്രഭാവത്തെ അതിവിദഗ്ധമായി ഉപയോഗിക്കാന്‍ ബിജെപിക്ക് സാധിച്ചു. എന്നാല്‍ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിപ്രഭാവം ഇനിവിലപോവില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ നിര്‍ണ്ണായകമാണ്. ഈ തിരഞ്ഞെടുപ്പുകളിലെ വിജയം മാസങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോവുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോവുന്നതാണ്.

മുഖാമുഖം

മുഖാമുഖം

കോണ്‍ഗ്രസും ബിജെപിയും നേരിട്ട് പോരടിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളാണ് വരാനിരിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം. ഇതില്‍ മിസോറാം മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ബാക്കി മൂന്നും ബിജെപി ഭരണം നിലവിലുള്ള സംസ്ഥാനങ്ങളാണ്. തെലങ്കാനയിലും ചിലപ്പോള്‍ ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടന്നേക്കും

എബിപി-സി വോട്ടര്‍ സര്‍വ്വെ

എബിപി-സി വോട്ടര്‍ സര്‍വ്വെ

അടുത്തിടെ പുറത്തുവന്ന എബിപി-സി വോട്ടര്‍ സര്‍വ്വെയില്‍ ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് വ്യക്തമാക്കുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് സര്‍വ്വെ പറയുന്നത്. മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകും. എന്നാല്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ജയിക്കണമെങ്കില്‍ അല്‍പ്പം വിയര്‍പ്പൊഴുക്കണമെന്നും സര്‍വ്വെ സൂചിപ്പിക്കുന്നു.

മോദി പ്രഭാവവും കേന്ദ്രസര്‍ക്കാറിന്റെ വികസനയങ്ങളും

മോദി പ്രഭാവവും കേന്ദ്രസര്‍ക്കാറിന്റെ വികസനയങ്ങളും

പതിവു പോലെ മോദി പ്രഭാവവും കേന്ദ്രസര്‍ക്കാറിന്റെ വികസനയങ്ങളും മുന്‍നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. എന്നാല്‍ പെട്രോള്‍ വില വര്‍ധനവുള്‍പ്പടേയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പൊതുജനവികാരം ഉയരുന്ന സമയമായതിനാല്‍ ഇത് എത്രത്തോളം വിജയിക്കുമെന്ന കാര്യത്തില്‍ സംശയുണ്ട്.

മറുപക്ഷത്ത്

മറുപക്ഷത്ത്

മറുപക്ഷത്ത് കോണ്‍ഗ്രസ്സാവട്ടെ പ്രാദേക്ഷിക കക്ഷികളുമായി കൂട്ടുചേര്‍ന്ന് ബിജെപിയെ നേരിടാനായി സര്‍വ്വസന്നാഹങ്ങളും ഒരുക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുമായി നടത്തുന്ന സഖ്യ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. മോദി പ്രഭാവം അവസാനിച്ചെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

മോദിയുടെ പേര് പറഞ്ഞാല്‍

മോദിയുടെ പേര് പറഞ്ഞാല്‍

മോദിയുടെ പേര് പറഞ്ഞാല്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞെന്നാണ് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് പറഞ്ഞത്. 2019ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല.ബിജെപിക്ക് ഇനി പരാജയങ്ങളുടെ കാലം തുടങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ പരാജയപ്പെടുമെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ടാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രിയുടെ പേര് മാത്രം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്.

വോട്ടു നേടുന്ന തന്ത്രം

വോട്ടു നേടുന്ന തന്ത്രം

എന്നാല്‍ മോദിയെ മുന്‍ നിര്‍ത്തി വോട്ടു നേടുന്ന തന്ത്രം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. മോദിയുടെ ജനസ്വാധീനം ഇടിഞ്ഞു വസുന്ധര രാജെയും പറയുന്നത് നുണണകളാണെന്ന് ജനത്തിന് ഇപ്പോള്‍ അറിയാമെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍

ഇന്ന് രാജ്യം ഭരിക്കുന്നത് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും നരേന്ദ്രമോദിയും മാത്രമാണെന്നും. കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. മോദി സര്‍ക്കാറിന്റെ ജനപ്രിയത പാടെ ഇടിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മികച്ച പ്രവര്‍ത്തനമാണ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
Ashok Gehlot targets Rajasthan CM for rising state debt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X