കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ട്വിസ്റ്റ്, 50 എംഎല്‍എമാര്‍ വസുന്ധരയ്‌ക്കൊപ്പം, ഗെലോട്ട് വീഴില്ല, കോണ്‍ഗ്രസിന് ചിരി!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ വിമത നീക്കം നടത്തി അശോക് ഗെലോട്ടിനെ വീഴ്ത്താനുള്ള സച്ചിന്‍ പൈലറ്റ് നീക്കം പൊളിയുന്നു. ബിജെപിയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ തരത്തിലും ബിജെപിയെ സ്വാധീനിക്കാന്‍ പൈലറ്റ് നടത്തിയ എല്ലാ നീക്കവും പൊളിഞ്ഞിരിക്കുകയാണ്. വസുന്ധര രാജ ജയ്പൂരില്‍ തന്നെ തുടരുന്നത് ഗെലോട്ടിനെ രക്ഷിക്കാന്‍ കൂടിയാണ്. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോവുക മാത്രമാണ് പൈലറ്റിന് ഇനി മുന്നിലുള്ള ഓപ്ഷന്‍.

സിന്ധ്യ ശ്രമിച്ചു

സിന്ധ്യ ശ്രമിച്ചു

സച്ചിനെ ബിജെപിയിലേക്ക് എത്തിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ ബിജെപിയില്‍ നിന്ന് അത്ര നല്ല സ്വീകരണം പൈലറ്റിന് ഉറപ്പില്ലാത്ത കാര്യമാണ്. സിന്ധ്യക്ക് മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ വലിയ നോട്ടമില്ല. അതുകൊണ്ട് ശിവരാജ് സിംഗ് ചൗഹാന്‍ അടക്കമുള്ളവര്‍ സേഫാണ്. എന്നാല്‍ സച്ചിന്‍ പൈലറ്റ് ലക്ഷ്യമിടുന്നത് സംസ്ഥാന രാഷ്ട്രീയമാണ്. ദേശീയ തലത്തില്‍ എന്ത് പദവി നല്‍കിയാലും സച്ചിന്‍ പോകാന്‍ തയ്യാറല്ല. മുഖ്യമന്ത്രി പദം നല്‍കാന്‍ അമിത് ഷാ തയ്യാറല്ല.

ബിജെപി വാതിലടച്ചു

ബിജെപി വാതിലടച്ചു

അമിത് ഷാ സച്ചിനെ തള്ളാനുള്ള പ്രധാന കാരണം വസുന്ധര രാജയാണ്. ബിജെപിയുടെ ഓപ്പറേഷന്‍ കമല്‍ വിജയിക്കണമെങ്കില്‍ വസുന്ധര ആവശ്യമാണ്. ഇത് മറികടന്നും അമിത് ഷാ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാരും വസുന്ധരയ്‌ക്കൊപ്പമാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളാണ് സച്ചിനും ഗെലോട്ടും തമ്മിലുള്ളതെന്ന് വസുന്ധര തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇത് സച്ചിനുള്ള മറുപടിയാണ്. ബിജെപിയുടെ വാതില്‍ സച്ചിന് മുന്നില്‍ അടഞ്ഞിരിക്കുകയാണ്.

മക്കള്‍ രാഷ്ട്രീയം

മക്കള്‍ രാഷ്ട്രീയം

വസുന്ധര ഇതേ രീതിയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോകട്ടെയെന്നാണ് തന്റെ വിഭാഗത്തോട് നിര്‍ദേശിക്കുന്നത്. അതായത് അമിത് ഷാ നേരത്തെ കടുംപിടുത്തവുമായി വന്നപ്പോള്‍ 50 എംഎല്‍എമാരെ ഒപ്പം നിര്‍ത്തിയാണ് വസുന്ധര അദ്ദേഹത്തെ നേരിട്ടത്. അശോക് ഗെലോട്ടിന് മകന്‍ വൈഭവ് ഗെലോട്ടിനെയും വസുന്ധരയ്ക്ക് മകന്‍ ദുഷ്യന്തിനെയും അടുത്ത തലമുറ നേതാക്കളായി വളര്‍ത്തി കൊണ്ടുവരണം. സച്ചിന്‍ പുറത്ത് നിന്ന് വന്ന നേതാവാണ്. ഇവര്‍ക്ക് സച്ചിന്‍ വെല്ലുവിളിയാവരുതെന്ന ലക്ഷ്യവും രണ്ട് പേര്‍ക്കുമുണ്ട്. അതാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് സച്ചിനെ മാറ്റണമെന്ന് ഗെലോട്ട് നിര്‍ദേശിക്കുന്നത്.

സച്ചിനെ പൂട്ടിയത് ഇങ്ങനെ

സച്ചിനെ പൂട്ടിയത് ഇങ്ങനെ

അശോക് ഗെലോട്ട് എല്ലാ നീക്കങ്ങളും നടത്തിയത് വസുന്ധരയില്‍ നിന്ന് ഉറപ്പ് ലഭിച്ച ശേഷമായിരുന്നു. ആദ്യം സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ തലവനായി വസുന്ധരയുടെ അടുപ്പക്കാരനെ ഗെലോട്ട് നിയമിച്ചു. ഇതേ ഓഫീസറാണ് പിന്നീട് സച്ചിന്‍ പൈലറ്റിന് സമന്‍സ് അയച്ചത്. ഓഡിയോ ക്ലിപ്പ് തെളിവുണ്ടെന്നും പറഞ്ഞത്. ബിജെപി നേതാക്കള്‍ക്കെതിരെ കേസും ഇവര്‍ തന്നെയാണ് എടുത്തത്. ഒരേസമയം വസുന്ധര തന്റെ പാര്‍ട്ടിയിലെ ശത്രുക്കളെയും ഗെലോട്ട് തന്റെ ശത്രുവിനെയും ഇല്ലാതാക്കാനാണ് ഈ നീക്കം ഉപയോഗിച്ചത്.

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam
കോണ്‍ഗ്രസിന്റെ അടുത്ത നീക്കം

കോണ്‍ഗ്രസിന്റെ അടുത്ത നീക്കം

കോണ്‍ഗ്രസ് അടുത്ത നീക്കം പൈലറ്റിനെ തിരിച്ചുകൊണ്ടുവരുന്നത് തന്നെയാണ്. അതിന് മുമ്പ് പൈലറ്റിന്റെ നേതൃപാടവും മനോവീര്യവും തകര്‍ക്കണമെന്ന വാശിയിലായിരുന്നു ഗെലോട്ട്. സച്ചിന് ഇപ്പോള്‍ എങ്ങനെയെങ്കിലും പാര്‍ട്ടിയില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന അവസ്ഥയിലാണ്. ബിജെപിയിലെ 50 എംഎല്‍എമാരോടും താന്‍ പറയാതെ ഒരു നീക്കവും നടത്തേണ്ടെന്ന് വസുന്ധരയും ആവശ്യപ്പെട്ടു. ഇതോടെ എല്ലാവരെയും ഒന്നിപ്പിച്ച് തനിക്കൊപ്പം നിര്‍ത്താനും ഗെലോട്ടിന് സമയം ലഭിച്ചു. വിശ്വാസ വോട്ടില്‍ ഉറപ്പായും കോണ്‍ഗ്രസ് തന്നെ വിജയിക്കും.

സോണിയയുടെ മൗനാനുവാദം

സോണിയയുടെ മൗനാനുവാദം

സച്ചിന്റെ നീക്കങ്ങളില്‍ കടുത്ത അതൃപ്തിയുള്ളത് സോണിയാ ഗാന്ധിക്കാണ്. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരേണ്ടെന്ന നിലപാട് പോലും എടുത്തിരുന്നു സോണിയ. പക്ഷേ പ്രിയങ്കയും രാഹുലും സംസാരിച്ചാണ് ഈ നിലപാട് തിരുത്തിയത്. വസുന്ധരയുമായി ഗെലോട്ടിനുള്ള വ്യക്തിബന്ധം നന്നായി സോണിയക്ക് അറിയാം. നിലവില്‍ അമിത് ഷായ്‌ക്കെതിരെ ബിജെപിയിലെ പിന്തുണയോടെയാണ് ഗെലോട്ട് വിജയിച്ചത്. സംസ്ഥാന രാഷ്ട്രീയത്തില്‍ അത് വലിയ കരുത്താണ് ഗെലോട്ടിന് നല്‍കുന്നത്.

അമിത് ഷാ വിടുന്നില്ല

അമിത് ഷാ വിടുന്നില്ല

അമിത് ഷാ അവസാന ഗെയിമിനൊരുങ്ങി തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. പക്ഷേ 25 എംഎല്‍എമാരെ ഉപയോഗിച്ച് ഒന്നും അദ്ദേഹത്തിന് ചെയ്യാനാവാത്ത അവസ്ഥയാണ്. എന്നാല്‍ രാജസ്ഥാനില്‍ കൂറുമാറിയവരൊന്നും ജയിച്ച ചരിത്രമില്ല. ഈ സ്വാഭാവിക ബുദ്ധിയാണ് വസുന്ധരയുടെ നീക്കത്തിന് പിന്നില്‍. മധ്യപ്രദേശിലെ പോലെ കടുത്ത മുന്നോക്ക രാഷ്ട്രീയവും രാജസ്ഥാനില്‍ ഇല്ല. സച്ചിന്‍ പോലും ബിജെപിയിലേക്കില്ലെന്ന് പറയുന്നത് ഈ കാരണം കൊണ്ടാണ്. ജനപ്രീതി നഷ്ടപ്പെടുമെന്ന ഭയവും അ്‌ദ്ദേഹത്തിനുണ്ട്. അതാണ് തിരിച്ചുവരവിന് ശ്രമിക്കാന്‍ കാരണം.

English summary
ashok gehlot used his tactics to beat sachin pilot, vasundhara raje also helps him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X