കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദ് പട്ടേലിന്റെ റോളിലേക്ക് സീനിയര്‍, രാഹുലിനെ കരുത്തനാക്കാന്‍ എത്തുന്നു, ആപ്പിലാവുന്നത് പൈലറ്റ്!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജറാണ് അഹമ്മദ് പട്ടേല്‍. അദ്ദേഹം അസുഖബാധിതനായി ഇപ്പോള്‍ ആശുപത്രിയിലാണ്. തിരിച്ചുവന്നാലും പഴയ ഫോമില്‍ അദ്ദേഹം ഉണ്ടാവില്ല. ചില പദവികളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്യും. സോണിയാ പക്ഷത്തെയും രാഹുല്‍ പക്ഷത്തെയും ഒരുപോലെ ചേര്‍ത്ത് പിടിക്കുന്ന നേതാവ് കൂടിയാണ് അദ്ദേഹം. എന്നാല്‍ ഈ റോള്‍ അനൗദ്യോഗികമായി മറ്റൊരു നേതാവ് ഏറ്റെടുത്തിരിക്കുകയാണ്. അശോക് ഗെലോട്ടാണ് ആ നേതാവാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കും.

മിടുക്കനായ പട്ടേല്‍

മിടുക്കനായ പട്ടേല്‍

കോണ്‍ഗ്രസിന് സമീപകാലത്തുണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും മുന്നില്‍ നിന്ന് പരിഹരിച്ചത് അഹമ്മദ് പട്ടേല്‍. സോണിയാ ഗാന്ധി വന്നപ്പോള്‍ മുതല്‍ അങ്ങനെയാണ്. എല്ലാ പാര്‍ട്ടികളിലും അഹമ്മദ് പട്ടേലിനുള്ള സ്വാധീനം അത്രത്തോളമുണ്ടായിരുന്നു. മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കിയതും ജെഡിഎസ്സുമായുള്ള സഖ്യവും ഗുജറാത്തിലെ രാജ്യസഭാ സീറ്റിലെ വിജയവും പട്ടേലിന്റെ ക്രെഡിറ്റായിരുന്നു. എന്നാല്‍ രാഹുല്‍ അപ്പോഴും പട്ടേലുമായി അകന്നിട്ടാണ്. അദ്ദേഹത്തിന്റെ സമവായ രാഷ്ട്രീയത്തിനാണ് ഗെലോട്ടിലൂടെ രാഹുല്‍ പകരക്കാരനെ കണ്ടെത്തിയിരിക്കുന്നത്.

രാഹുലിന്റെ വിശ്വസ്തന്‍

രാഹുലിന്റെ വിശ്വസ്തന്‍

അശോക് ഗെലോട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കപില്‍ സിബലിന് നല്‍കിയ മറുപടിയും, ലൗ ജിഹാദില്‍ ബിജെപിയെ കടന്നാക്രമിച്ചതും അദ്ദേഹത്തിന്റെ റോള്‍ മാറ്റത്തിന്റെ തുടക്കമാണ്. അഗ്രസീവായിട്ടുള്ള ഗെലോട്ട് രാഹുലിന്റെ വിശ്വസ്തനായി മാറിയത് രാജസ്ഥാന്‍ കൈവിടാതെ കാത്തത് കൊണ്ടാണ്. രാഹുലുമായി വ്യക്തി ബന്ധം ഗെലോട്ടിനുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരത്തെ ഗംഭീര പ്രകടനം നടത്തിയിരുന്നു. ഇത് അടിത്തട്ടില്‍ ഗെലോട്ടിന്റെ പ്രവര്‍ത്തനം സൂപ്പറായത് കൊണ്ടാണ്. കോണ്‍ഗ്രസില്‍ ഇന്ന് ഗെലോട്ടിനെ പോലെ അധികം നേതാക്കളില്ലെന്ന് രാഹുലിനറിയാം.

എന്തുകൊണ്ട് ഗെലോട്ട്

എന്തുകൊണ്ട് ഗെലോട്ട്

ഗെലോട്ട് താഴെ തട്ടിലുള്ള നേതാക്കളുമായി വളരെ അടുപ്പമുള്ള നേതാവാണ്. സീനിയര്‍ നേതാവാണ്. പാര്‍ട്ടിയിലെ ഏത് നേതാക്കളുമായും ഗെലോട്ടിന് അടുപ്പമുണ്ട്. ഒരു വിളി ഗെലോട്ടില്‍ നിന്ന് വന്നാല്‍ ഏത് നേതാവും അത് കേള്‍ക്കാന്‍ തയ്യാറാവും. ഒരിക്കലും ആരോടും മോശമായി പെരുമാറുന്ന നേതാവല്ല ഗെലോട്ട്. ഒരിക്കല്‍ മാത്രമാണ് സച്ചിന്‍ പൈലറ്റിനെതിരെ മോശം പ്രയോഗം നടത്തിയത്. ഇത് മുമ്പ് ഗെലോട്ടില്‍ നിന്ന് ഒരിക്കലും ഉണ്ടാവാത്ത കാര്യമാണ്. പക്ഷേ ആ ചീത്തപ്പേര് നിമിഷ നേരം കൊണ്ടാണ് ഗെലോട്ട് മാറ്റിയത്.

രാജസ്ഥാന്‍ കൈവിട്ടില്ല

രാജസ്ഥാന്‍ കൈവിട്ടില്ല

സമീപകാലത്ത് കോണ്‍ഗ്രസ് മധ്യപ്രദേശ്, കര്‍ണാടക എന്നിവ ബിജെപിയുടെ കൂറുമാറ്റത്തില്‍ ഭരണം നഷ്ടമായ സംസ്ഥാനങ്ങളാണ്. എന്നാല്‍ രാജസ്ഥാനിലും സമാന പ്രതിസന്ധി നേരിട്ടിരുന്നു. പക്ഷേ കൃത്യമായ പ്ലാനൊരുക്കി ബിജെപിയുടെ സകല തന്ത്രങ്ങളെയും ഗെലോട്ട് തകര്‍ത്തു. രാജസ്ഥാനിലെ കോട്ട കാത്തത് ഗെലോട്ടിന്റെ മാത്രം മിടുക്കായിരുന്നു. രാഹുല്‍ ഗാന്ധിയെ ഈ സംഭവം ഗെലോട്ടിന്റെ ആരാധകനാക്കി മാറ്റിയിരിക്കുകയാണ്. പട്ടേലിന് പകരക്കാരനെ കണ്ടെത്താന്‍ കാത്തിരുന്ന രാഹുലിന് അതിനുള്ള അവസരം കൂടിയാണ് ലഭിച്ചിരിക്കുന്നത്.

ടീം രാഹുലിലേക്ക്

ടീം രാഹുലിലേക്ക്

മൂന്ന് വര്‍ഷമാണ് ഗെലോട്ടിന്റെ മുന്നില്‍ ഇനിയുള്ളത്. 2023ല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉണ്ടാവില്ല. പകരം രാഹുലിന്റെ ടീമിലേക്ക് എത്തുമെന്ന് ഗാന്ധി കുടുംബം തന്നെ സൂചിപ്പിക്കുന്നു. അതിന് മുമ്പേ തന്നെ ഗെലോട്ടിനെ പതിയെ ദേശീയ ചുമതലകള്‍ ഏല്‍പ്പിക്കും. ഗുജറാത്തില്‍ നല്‍കിയത് പോലെ ഹിന്ദി ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങള്‍ ഗെലോട്ടിന് നല്‍കാനാണ് സാധ്യത. അതിലുപരി വസുന്ധര രാജ സിന്ധ്യയ്ക്ക് ഭരണം കൈമാറുന്നത് എല്ലാ അഞ്ച് വര്‍ഷത്തിന് ശേഷവും ഗെലോട്ട് ചെയ്യാറുള്ള കാര്യമാണ്.

പൈലറ്റ് ഔട്ട്

പൈലറ്റ് ഔട്ട്

സച്ചിന്‍ പൈലറ്റാണ് ഈ നീക്കത്തില്‍ ശരിക്കും കുടുങ്ങിയിരിക്കുന്നത്. ഗെലോട്ട് പോയാലും സച്ചിന്‍ രാജസ്ഥാനില്‍ ഭരിക്കാനാവില്ല. വൈഭവ് ഗെലോട്ടിന്റേ വരവ് ഉറപ്പിച്ച ശേഷമേ അശോക് ഗെലോട്ട് സംസ്ഥാനത്ത് നിന്ന് മാറൂ. സച്ചിനെ രാഹുല്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നില്ല. അദ്ദേഹത്തിന്റെ വിഭാഗത്തിന് നല്‍കാമെന്ന് പറഞ്ഞിരുന്ന മന്ത്രിസ്ഥാനങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം അഹമ്മദ് പട്ടേല്‍ സച്ചിന്റെ വളരെ അടുത്ത സുഹൃത്താണ്. അതുകൊണ്ട് പട്ടേല്‍ പോകുന്നതും സച്ചിനെ ദുര്‍ബലനാക്കും. ദേശീയ തലത്തിലും വലിയ റോളുണ്ടാവില്ല.

മനസ്സിലുള്ളത് പുറത്തുകാണില്ല

മനസ്സിലുള്ളത് പുറത്തുകാണില്ല

മനസ്സിലാക്കാന്‍ വളരെ കടുപ്പമുള്ള നേതാവാണ് ഗെലോട്ട്. അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് എന്താണ് അടുത്തത് ചെയ്യാന്‍ പോകുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. ഗെലോട്ടിന് ടീം രാഹുലില്‍ ഏറ്റവും നിര്‍ണായക റോളായിരിക്കും നല്‍കുക. രാഹുല്‍ പട്ടേലിനെ പകരം ക്രൈസിസ് മാനേജറായി കാണുന്നത് ഗെലോട്ടിനെയാണ്. ഇത് കെസി വേണുഗോപാലിനും മാണിക്കം ടാഗോറിനും കൂടി ഭീഷണിയാവും. ഉത്തരേന്ത്യയില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ പ്രാമുഖ്യം നല്‍കുന്നത് ഇതോടെ ശക്തമാക്കാന്‍ ഗെലോട്ടിന് സാധിക്കും. ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ ഇതുവരെ വലിയ ഇംപാക്ട് ടീം രാഹുലില്‍ ഉണ്ടാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് ജയം കാര്യമായി വന്നിട്ടുമില്ല.

Recommended Video

cmsvideo
Congress goes digital to elect new party president

English summary
ashok gehlot will get an important role in team rahul, that will be a setback for sachin pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X