രാജ്യം ഭരിക്കുന്നത് അഭിമാനമുള്ള ഹിന്ദുക്കളോ?
ദില്ലി: രാജ്യം ഭരിക്കുന്നത് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരല്ലേ. അല്ലാതെ ഹിന്ദുക്കളും മുസ്ലിങ്ങളും കൃസ്ത്യാനികളുമാണോ. ആണെന്ന് പറയുന്നത് വിശ്വഹിന്ദു പരിഷത്താണ്. അഭിമാനമുള്ള ഹിന്ദുക്കളാണ് ഇന്ത്യ ഭരിക്കുന്നത് എന്നാണ് വി എച്ച് പി തലവന്‍ അശോക് സിംഗാള്‍ പറയുന്നത്. 800 വര്‍ഷങ്ങള്‍ക്ക് ശേഷമാണത്രെ ഈ പറഞ്ഞ അഭിമാനമുള്ള ഹിന്ദുക്കള്‍ രാജ്യം ഭരിക്കുന്നത്.
ഹിന്ദു ചക്രവര്‍ത്തിയായിരുന്ന പൃഥ്വിരാജ് ചൗഹാന് ശേഷം 800 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യ അഭിമാനമുള്ള ഹിന്ദുക്കളുടെ ഭരണത്തിലെത്തിയിരിക്കുന്നത്. ഹൈന്ദവതയില്‍ അഭിമാനിക്കുന്നവരാണ് ഇന്ന് ഭരിക്കുന്നത്. - ദില്ലിയില്‍ ലോക ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി എച്ച് പി തലവനായ സിംഗാള്‍. സനാതന ഹിന്ദുത്വം ലോകത്തിന് തന്നെ നന്മ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

1990 കളില്‍ ബി ജെ പി നേതാവ് എല്‍ കെ അദ്വാനി നടത്തിയ രഥയാത്രയെയും അയോധ്യ പ്രക്ഷോഭങ്ങളെയും സിംഗാള്‍ പരാമര്‍ശിച്ചു. അന്നത്തെ കാലത്ത് രാമജന്മഭൂമി പ്രക്ഷോഭം തീരെ എളുപ്പമായിരുന്നില്ല. എന്നാല്‍ അദ്വാനിയുടെ രഥം ഉരുണ്ടു തുടങ്ങിയതോടെ ലക്ഷക്കണക്കിന് ഹിന്ദുക്കള്‍, രാമനെ ആരാധിക്കുന്നവര്‍ മുന്നോട്ടുവന്നു.
അയോധ്യയില്‍ ക്ഷേത്രം പണിയാനായി ഓരോ ഗ്രാമത്തില്‍ നിന്നും ഓരോ കല്ലുകള്‍ ശേഖരിക്കുകയായിരുന്നു വി എച്ച് പി ആ സമയത്ത്. അയോധ്യയില്‍ കടക്കണമെന്നുള്ളവര്‍ വീട്ടുകാരോട് യാത്ര പറഞ്ഞിട്ട് വേണം വരാനെന്നാണ് അന്ന് യു പി മുഖ്യമന്ത്രിയായിരുന്ന മുലായം സിംഗ് യാദവ് ഭീഷണിപ്പെടുത്തിയത്. ഹിന്ദുക്കള്‍ മതം മാറുന്നത് അവസാനിപ്പിക്കണമെന്നും സിംഗാള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications