കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ദൈവങ്ങളുടെ ആശ്രമങ്ങള്‍ ഭീകര കേന്ദ്രങ്ങള്‍; ബിജെപി

  • By Gokul
Google Oneindia Malayalam News

ദില്ലി: സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്കെതിരെ ബിജെപിയും പ്രതികരിക്കുന്നു. പാര്‍ട്ടിയുടെ മുഖദ്വൈവാരികയായ കമല്‍ സന്ദേശിലൂടെയാണ് ആള്‍ദൈവങ്ങള്‍ക്കെതിരെയും അവരുടെ ആശ്രമങ്ങള്‍ക്കെതിരെയും ബിജെപി ആഞ്ഞടിച്ചത്. രാംപാലിനെ പോലുള്ളവരുടെ ആശ്രമങ്ങള്‍ ഭീകര കേന്ദ്രങ്ങളാണെന്നും ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും വാരികയില്‍ വ്യക്തമാക്കുന്നുണ്ട്.

ആള്‍ദൈവങ്ങള്‍ക്കെതിരെ തുടക്കത്തില്‍ തന്നെ നടപടിയെടുക്കേണ്ടിയിരിക്കുന്നു. ഒറ്റദിവസകൊണ്ട് ഉയര്‍ന്നുവന്നവരല്ല ഇവര്‍. പരിപടിയായി ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തുകൊണ്ടാണ് ഇവരുടെ വളര്‍ച്ച. ആള്‍ദൈവങ്ങളുടെ ഇടപെടല്‍ ഇരുണ്ട കാലഘട്ടത്തിലേക്ക് ജനങ്ങളെ എത്തിക്കുകയാണെന്നും ലേഖനം പറയുന്നു.

bjp-flag

എന്നാല്‍, ആള്‍ദൈവം രാംപാലിന്റെ പേരുമാത്രമാണ് ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. രാജ്യത്തെ പേരുകേട്ട പല ആള്‍ദൈവങ്ങളുടെയും പ്രധാന ആരാധകര്‍ ബിജെപി നേതാക്കള്‍തന്നെ ആയിരിക്കെ കമല്‍ സന്ദേശിലെ ലേഖനം വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയ്ക്കിടയാക്കുമെന്നുറപ്പാണ്.

കൊലപാതകക്കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഹരിയാണയിലെ രാംപാലിനെതിരെ പോലീസ് നടപടിയെടുത്തത്. പോലീസിനെ ആയുധങ്ങള്‍ കൊണ്ട് നേരിട്ട രാംപാല്‍ ആശ്രമത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ആശ്രമം റെയ്ഡ് ചെയ്യുകയും ചെയ്തു. ആയിരം കോടിയിലധം സ്വത്തുക്കളുടെ ഉടമയാണ് രാംപാല്‍ എന്ന് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ വ്യക്തമാക്കുന്നു.

English summary
BJP says Ashrams run by 'godmen' like Rampal centres of terror
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X