അശുതോഷും സൗരവും ജയിലിൽ തന്നെ തുടരും, ജാമ്യമില്ല, കസ്റ്റഡി 2 ദിവസം കൂടി നീട്ടി കോടതി

ന്യൂ ഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ അശുതോഷ് റങ്കയ്ക്കും സൗരവ് ദാസിനും ജാമ്യമില്ല. ഇരുവരുടേയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. അശുതോഷിന്റേയും സൗരവിന്റെയും കസ്റ്റഡി കാലാവധി നീട്ടണമെന്ന് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു.

സമരസ്ഥലമായി ഡീനോട്ടിഫൈ ചെയ്തതിന് പിന്നാലെ ഒക്ടോബര്‍ 13ന് ജന്തര്‍ മന്തറില്‍ സൗരവ് ദാസും അശുതോഷ് റങ്കയും അടക്കമുളള നേതാക്കള്‍ കയറുകയും ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇരുവരേയും കസ്റ്റഡിയിലെടുത്ത പോലീസ് പിറ്റേ ദിവസം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി.

5 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട അശുതോഷിനേയും സൗരവിനേയും തീഹാര്‍ ജയിലിലേക്കാണ് മാറ്റിയിരുന്നത്. ഞായറാഴ്ച കസ്റ്റഡി കാലാവധി കഴിഞ്ഞുവെങ്കിലും ഇരുവര്‍ക്കും പുറത്തിറങ്ങാനായിരുന്നില്ല. കസ്റ്റഡി മനപ്പൂര്‍വ്വം നീട്ടാനുളള ശ്രമം നടക്കുന്നതായി സിജെപി ആരോപിച്ചിരുന്നു. 2 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടിയതോടെ ഇവരെ തിഹാര്‍ ജയിലിലേക്ക് കൊണ്ട് പോയി. ഇനി ബുധനാഴ്ചയാണ് ഇവരെ കോടതിക്ക് മുന്നില്‍ ഹാജരാക്കുക.

Ashutosh

സൗരവിനേയും അശുതോഷിനേയും പുറത്ത് ഇറക്കാതിരിക്കാന്‍ കോടതി നടപടികള്‍ വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ പല വൃത്തികെട്ട കളികളും കളിക്കുകയാണെന്ന് സിജെപി നേതാവ് അഭിജീത് ദിപ്‌കെ ആരോപിച്ചു. നിയമപരമായി അവരെ തടവില്‍ വെക്കാനുളള ഒരു സാഹചര്യവും ഇല്ല. അതുകൊണ്ട് അതിന് വേണ്ടി അവര്‍ കാര്യങ്ങള്‍ വൈകിപ്പിക്കുകയാണ് എന്നും ദിപ്‌കെ ആരോപിച്ചിരുന്നു.

ഞായറാഴ്ച സൗരവ് ദാസിനേയും അശുതോഷ് റങ്കയേയും വിട്ടയച്ചില്ലെങ്കില്‍ ഇതിന് പിന്നിലുളള എല്ലാവര്‍ക്കുമെതിരെ നിയമനടപടികളിലേക്ക് കടക്കുമെന്നും സിജെപി നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിജെപിയുടെ ലീഗല്‍ ടീം ഹെഡ് ആയ രത്‌ന സിംഗും സര്‍ക്കാരിനും പോലീസിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നു. ഇതുപോലൊന്ന് തന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും സര്‍ക്കസില്‍ കുറഞ്ഞത് ഒന്നുമല്ല നടന്ന് കൊണ്ടിരിക്കുന്നതെന്നും രത്‌ന സിംഗ് തുറന്നടിച്ചു.

'ആളുകളുടെ സ്വാതന്ത്ര്യത്തെ ഇത്തരത്തിൽ കശക്കിയെറിയുന്നതിനെതിരെ അന്വേഷണം വേണം. ഞങ്ങളുടെ അഭിഭാഷകർ നിയമത്തെ കുറിച്ച് മാത്രമാണ് സംസാരിച്ച് കൊണ്ടിരുന്നത്. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായിട്ടുളള പ്രസ്താവനകൾ മാത്രമാണ് വന്ന് കൊണ്ടിരുന്നത്. മുഴുവൻ സമയവും ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. മജിസ്ട്രേറ്റിന് അവർക്ക് വേണ്ടി 3 മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊന്ന് കാണുന്നത്', രത്ന സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma