കുഴിക്കാന്‍ തുടങ്ങി;സ്വര്‍ണം കിട്ടുമോ
ഉന്നവ്: ഉത്തര്‍പ്രദേശില്‍ ഉന്നവ് ജില്ലയിലെ രാജാ റാം ബുക്സ് സിങ് കോട്ടയില്‍ സ്വര്‍ണ നിധിക്ക് വേണ്ടിയുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ തിരച്ചില്‍ തുടരുന്നു. ഉന്നവ് ജില്ലയിലെ ദോണ്ഡിയ ഖേരയില്‍ ആണ് കോട്ട. റാം ബുക്സ് സിങിന്റെ കോട്ടയുടെ പ്രദേശത്ത് 1000 ടണ്‍ സ്വര്‍ണ നിധിയുണ്ടെന്ന് സന്യാസിയായ സാധു ശോഭന്‍ സര്‍ക്കാര്‍ സ്വപ്നം കണ്ടതിനെ തുടര്‍ന്നാണ് പരിശോധന.
കോട്ടയുടെ ഭാഗമായ ശിവക്ഷേത്രത്തിനടുത്തുള്ള കുന്നാണ് ഇപ്പോള്‍ പുരാവസ്തു ഗവേഷകര്‍ പരിശോധിക്കുന്നത്. ജില്ലാ മജിസ്ട്രേറ്റ് വിജയ് കിരണ്‍ ആനന്ദാണ് ഉല്ഖനന ജോലികള്‍ തുടങ്ങിവച്ചത്. അതിന് മുമ്പായി പ്രദേശത്തെ പൂജാരികള്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തിയിരുന്നു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ പികെ ശര്‍മയുടെ നേതൃത്വത്തിലാണ് ഉല്ഖനനം നടക്കുന്നത്. എന്നാല്‍ സ്വര്‍ണം കിട്ടുമോ എന്ന കാര്യത്തില്‍ ഇദ്ദേഹത്തിന് വലിയ പ്രതീക്ഷയൊന്നുമില്ല. പക്ഷേ ചരിത്ര പ്രാധാന്യമുള്ള പല വസ്തുക്കളും ഇവിടെ നിന്ന് കിട്ടാനിടയുണ്ടെന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. സ്വര്‍ണം കിട്ടിയാലും പുരാവസ്തുക്കള്‍ കിട്ടിയാലും അവ തങ്ങള്‍ക്ക് ഏറെ മൂല്യമുള്ളതായിരിക്കും എന്നാണ് ശര്‍മ പറഞ്ഞത്.
പക്ഷേ പ്രധാനപ്പെട്ട ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. ഒരു സന്യാസിയുടെ വാക്ക് മാത്രം കേട്ടല്ല തങ്ങള്‍ ഈ പരിപാടിക്കിറങ്ങിയതെന്ന്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ പ്രദേശത്ത് സ്വര്‍ണമോ വെള്ളിയോ ഉണ്ടാകാന്‍ ഇടയുണ്ടത്രെ. ഈ റിപ്പോര്‍ട്ടിനെ അധികരിച്ചാണ് തങ്ങളുടെ പരിശോധന എന്നും മിശ്ര പറഞ്ഞു.
12 അംഗ സംഘമാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. ഒരു മാസത്തോളം ഉല്ഖനനം നീളുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സന്യാസിയായ സാധു ശോഭന്‍ സര്‍ക്കാര്‍ ഒരു കേന്ദ്ര മന്ത്രിയെ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് ഇങ്ങനെ ഒരു പരിശോധന നടക്കുന്നതെന്നാണ് മറ്റൊരു വിവരം. ശോഭന്‍ സര്‍ക്കാരിന്റെ സ്വപ്നം സത്യമാകുമെന്ന വിശ്വാസത്തില്‍ തന്നെയാണ് നാട്ടുകാരും. ഉല്ഖനനം കാണുന്നതിനായി ദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ ദോണ്ഡ ഖേരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സിസിടിവി ക്യാമറകള്‍ അടക്കം ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
-
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications