കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഴിക്കാന്‍ തുടങ്ങി;സ്വര്‍ണം കിട്ടുമോ

  • By Soorya Chandran
Google Oneindia Malayalam News

ഉന്നവ്: ഉത്തര്‍പ്രദേശില്‍ ഉന്നവ് ജില്ലയിലെ രാജാ റാം ബുക്‌സ് സിങ് കോട്ടയില്‍ സ്വര്‍ണ നിധിക്ക് വേണ്ടിയുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ തിരച്ചില്‍ തുടരുന്നു. ഉന്നവ് ജില്ലയിലെ ദോണ്ഡിയ ഖേരയില്‍ ആണ് കോട്ട. റാം ബുക്‌സ് സിങിന്റെ കോട്ടയുടെ പ്രദേശത്ത് 1000 ടണ്‍ സ്വര്‍ണ നിധിയുണ്ടെന്ന് സന്യാസിയായ സാധു ശോഭന്‍ സര്‍ക്കാര്‍ സ്വപ്‌നം കണ്ടതിനെ തുടര്‍ന്നാണ് പരിശോധന.

കോട്ടയുടെ ഭാഗമായ ശിവക്ഷേത്രത്തിനടുത്തുള്ള കുന്നാണ് ഇപ്പോള്‍ പുരാവസ്തു ഗവേഷകര്‍ പരിശോധിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് വിജയ് കിരണ്‍ ആനന്ദാണ് ഉല്‍ഖനന ജോലികള്‍ തുടങ്ങിവച്ചത്. അതിന് മുമ്പായി പ്രദേശത്തെ പൂജാരികള്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തിയിരുന്നു.

Unnao Fort

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ പികെ ശര്‍മയുടെ നേതൃത്വത്തിലാണ് ഉല്‍ഖനനം നടക്കുന്നത്. എന്നാല്‍ സ്വര്‍ണം കിട്ടുമോ എന്ന കാര്യത്തില്‍ ഇദ്ദേഹത്തിന് വലിയ പ്രതീക്ഷയൊന്നുമില്ല. പക്ഷേ ചരിത്ര പ്രാധാന്യമുള്ള പല വസ്തുക്കളും ഇവിടെ നിന്ന് കിട്ടാനിടയുണ്ടെന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. സ്വര്‍ണം കിട്ടിയാലും പുരാവസ്തുക്കള്‍ കിട്ടിയാലും അവ തങ്ങള്‍ക്ക് ഏറെ മൂല്യമുള്ളതായിരിക്കും എന്നാണ് ശര്‍മ പറഞ്ഞത്.

പക്ഷേ പ്രധാനപ്പെട്ട ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. ഒരു സന്യാസിയുടെ വാക്ക് മാത്രം കേട്ടല്ല തങ്ങള്‍ ഈ പരിപാടിക്കിറങ്ങിയതെന്ന്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ പ്രദേശത്ത് സ്വര്‍ണമോ വെള്ളിയോ ഉണ്ടാകാന്‍ ഇടയുണ്ടത്രെ. ഈ റിപ്പോര്‍ട്ടിനെ അധികരിച്ചാണ് തങ്ങളുടെ പരിശോധന എന്നും മിശ്ര പറഞ്ഞു.

12 അംഗ സംഘമാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. ഒരു മാസത്തോളം ഉല്‍ഖനനം നീളുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സന്യാസിയായ സാധു ശോഭന്‍ സര്‍ക്കാര്‍ ഒരു കേന്ദ്ര മന്ത്രിയെ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് ഇങ്ങനെ ഒരു പരിശോധന നടക്കുന്നതെന്നാണ് മറ്റൊരു വിവരം. ശോഭന്‍ സര്‍ക്കാരിന്റെ സ്വപ്‌നം സത്യമാകുമെന്ന വിശ്വാസത്തില്‍ തന്നെയാണ് നാട്ടുകാരും. ഉല്‍ഖനനം കാണുന്നതിനായി ദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ ദോണ്ഡ ഖേരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സിസിടിവി ക്യാമറകള്‍ അടക്കം ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

English summary
The gold rush in Uttar Pradesh's Unnao has begun with the Archeological Survey of India (ASI) starting the excavation work at the fort of former king Raja Ram Bux Singh in Duandia Khera village.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X