ഏഷ്യയിലെ ഏറ്റവും വലിയ ഇഫ്താര്‍ പാര്‍ട്ടി കാശ്മീരില്‍
ശ്രീനഗര്‍: ഏഷ്യയിലെ ഏറ്റവും വലിയ ഇഫ്താര്‍ പാര്‍ട്ടി എന്ന റെക്കോര്‍ഡ് ഇന് കാശ്മീരിന്. കഴിഞ്ഞദിവസം കാശ്മീരിലെ പ്രശസ്തമായ ദാല്‍ തടാകക്കരയില്‍ വെച്ചായിരുന്നു റെക്കോര്‍ഡ് ജനങ്ങള്‍ ഒത്തുകൂടിയത്. 3,500 പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് കണക്ക് 5000 അടി നീളത്തില്‍ വിരിച്ച ടേബിള്‍ ഷീറ്റിന് ഇരുവശത്തുമായി ജനങ്ങള്‍ ഇഫ്താര്‍ പാര്‍ട്ടിക്കായി നിരന്നിരുന്നു.
ബിരിയാണി, ജ്യൂസ്, പഴങ്ങള്‍ തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. ആര്‍ക്കും സൗജന്യമായി പങ്കെടുക്കാം. ഒട്ടേറെ അനാഥാലയങ്ങളിലെ അന്തേവാസികളും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. നേരത്തെ ഷാര്‍ജയില്‍ വെച്ചു നടത്തപ്പെട്ട 1.3 കിലോമീറ്റര്‍ നീളമുള്ള ഇഫ്താര്‍ വിരുന്നായിരുന്നു ഇതുവരെ ഏഷ്യയിലെ റെക്കോര്‍ഡ് കൈയ്യടക്കി വെച്ചിരുന്നതെങ്കില്‍ കാശ്മീരില്‍ 1.6 കിലോമീറ്ററിന്റെ പുതിയ റെക്കോര്‍ഡ് പിറന്നു. ഈജിപ്തിലെ അലക്‌സാഡ്രിയയില്‍ ഏഴായിരം പേര്‍ പങ്കെടുത്ത പാര്‍ട്ടിയാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇഫ്താര്‍ പാര്‍ട്ടി.

ലൗഡ് ബീറ്റില്‍ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് കാശ്മീരില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ഇത്തരം പരിപാടികള്‍ പാവപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസകരമാണെന്ന് ഒരു വിദ്യാര്‍ഥിനി പ്രതികരിച്ചു. കാശ്മീര്‍ ജനതയുടെ ഒത്തൊരുമകൂടി ദൃശ്യമാകുന്നതാണ് വിരുന്നെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
പാക്കിസ്ഥാന്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കാശ്മീരില്‍ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞത് വലിയ വിജയമായാണ് ഇവന്റ് മാനേജ്‌മെന്റെ് കമ്പനിയുടെ കരുതുന്നത്. മുസ്ലീം മതം വിദ്വേഷത്തിന്റെതല്ലെന്നും അത് മനുഷ്യത്വത്തിന്റെതാണെന്നും ഇത്തരം പരിപാടികള്‍ തെളിയിക്കുന്നതായി ഇഫ്താര്‍ സംഘാടകരില്‍ ഒരാളായ അമര്‍ ഖാന്‍ പറഞ്ഞു.












Click it and Unblock the Notifications