കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗ്, ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ വിലക്ക്

Google Oneindia Malayalam News

ദില്ലി: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗില്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചടങ്ങള്‍ക്ക് ലംഘിച്ചെന്ന കാരണത്താല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഫെബ്രുവരി 25ന് ദില്ലി കലാപവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയാണ് ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കാനുള്ള കാരണത്തിന് പിന്നില്‍. 48 മണിക്കൂര്‍ രണ്ട് ചാനലുകളുടെയും സംപ്രേഷണം ഉണ്ടാവില്ല.

1

ഏഷ്യാനെറ്റിന്റെ വാര്‍ത്തയില്‍ മുസ്ലീം ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണവും, മുസ്ലീങ്ങളുടെ വാസസ്ഥലവുമാണ് തകര്‍ക്കുന്നതെന്നുമാണ് കാണിക്കുന്നത്. പലരോടും മതം ചോദിച്ചാണ് ആക്രമണം നടത്തുന്നതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. അതേസമയം ഒരു വിഭാഗത്തിനെ അനുകൂലിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം അറിയിച്ച് കൊണ്ടുള്ള കുറിപ്പില്‍ പറയുന്നത്. ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ് ചാനലില്‍ വന്നതെന്നും കുറിപ്പില്‍ പറയുന്നു. വര്‍ഗീയ താല്‍പര്യങ്ങളോടെയുള്ള ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യരുതെന്ന് കേബിള്‍ ടിവി ചട്ടത്തിലുള്ളതായി സര്‍ക്കാര്‍ പറഞ്ഞു.

നേരത്തെ കേന്ദ്രം ഈ വിഷയത്തില്‍ ഏഷ്യാനെറ്റിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് വിശദീകരണവും ചാനല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയത്. ഫെബ്രുവരി 25ന് തന്നെ വന്ന മീഡിയ വണ്‍ വാര്‍ത്തയാണ് അവരെയും വിലക്കുന്നതിന് കാരണമായത്. കലാപത്തില്‍ മീഡിയ വണ്ണിന്റെ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു.

രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തിലുള്ളതാണ് റിപ്പോര്‍ട്ടുകളെന്നും കേന്ദ്രം വ്യക്തമാക്കി. സിഎഎ അനുകൂല വിഭാഗം നടത്തുന്ന ആക്രമണങ്ങളെ കേന്ദ്രീകരിച്ചായിരുന്നു മീഡിയ വണ്‍ റിപ്പോര്‍ട്ടിംഗ് നടത്തിയതെന്നും, ദില്ലി പോലീസിനെയും ആര്‍എസ്എസിനെയും അനാവശ്യമായി വിമര്‍ശിച്ചെന്നും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് മീഡിയ വണ്ണിനെ വിലക്കാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

English summary
asianet news and media one banned for 48 hosur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X