പുതുച്ചേരിയിൽ കോൺഗ്രസ് തകർന്നടിയും, ബിജെപി സഖ്യം അധികാരത്തിലേക്ക്, ഏഷ്യാനെറ്റ്-സിഫോര്‍ സര്‍വ്വേ
പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സിഫോര്‍ സര്‍വ്വേ ഫലം. വന്‍ ഭൂരിപക്ഷം നേടി ബിജെപി നയിക്കുന്ന സഖ്യം അധികാരം പിടിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അടുത്തിടെ വി നാരായണസ്വാമി സര്‍ക്കാര്‍ പുതുച്ചേരിയില്‍ വീണത്. ഏഷ്യാനെറ്റ് ന്യൂസ്- സിഫോര്‍ സര്‍വ്വേ ഫലം ഇങ്ങനെ
ബിജെപിയുടെ അസം തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ചരിത്ര ഭൂരിപക്ഷം നേടും
പുതുച്ചേരിയില്‍ ബിജെപി മത്സരിക്കുന്നത് അണ്ണാ ഡിഎംകെയ്ക്കും എന്‍ആര്‍ കോണ്‍ഗ്രസിനും ഒപ്പമാണ്. ചരിത്ര ഭൂരിപക്ഷം നേടി ബിജെപി പുതുച്ചേരിയില്‍ സര്‍ക്കാരുണ്ടാക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സിഫോര്‍ സര്‍വ്വേയിലെ കണ്ടെത്തല്‍. പുതുച്ചേരിയില്‍ ആകെയുളളത് 30 നിയമസഭാ സീറ്റുകള്‍ ആണ്. അതില്‍ 23 മുതല്‍ 27 വരെ സീറ്റുകള്‍ ബിജെപി സഖ്യം നേടും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകള്‍ മാത്രം
അതേസമയം കോണ്‍ഗ്രസും ഡിഎംകെയും ചേര്‍ന്നുളള സഖ്യത്തിന് മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിക്കുകയുളളൂ. ബിജെപി സഖ്യത്തിന് 52 ശതമാനം വോട്ട് നേടാനായേക്കും. അതേസമയം കോണ്‍ഗ്രസിന് 36 ശതമാനം വോട്ട് മാത്രമേ നേടാന്‍ സാധിക്കുകയുളളൂ. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് പൊതുവേ സര്‍വ്വേയില്‍ പങ്കെടുത്തവര്‍ക്ക് മതിപ്പില്ല.

ശരാശരി പ്രകടനം
വി നാരായണ സ്വാമി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മോശം എന്നാണ് 29 ശതമാനം ആളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത്. വളരെ മോശമായിരുന്നു സര്‍ക്കാര്‍ എന്ന് 15 ശതമാനം പേരും ശരാശരി പ്രകടനമാണ് കാഴ്ച വെച്ചത് എന്ന് 34 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. മോദി സര്‍ക്കാരിന്റെ പിന്തുണ പുതുച്ചേരിക്ക് ലഭിച്ചോ എന്ന ചോദ്യത്തിന് കിട്ടിയെന്ന് 39 ശതമാനവും ഇല്ലെന്ന് 34 ശതമാനവും അഭിപ്രായപ്പെട്ടു.

പിന്തുണ ബിജെപിക്ക്
പുരുഷ വോട്ടര്‍മാരില്‍ 53 ശതമാനം പേരും ബിജെപിയെ ആണ് പിന്തുണയ്ക്കുന്നത്. അതേസമയം സ്ത്രീ വോട്ടര്‍മാരില്‍ 51 ശതമാനത്തിന്റെയും പിന്തുണ ബിജെപിക്കാണ്. കോണ്‍ഗ്രസ് നേതാക്കളുടേയും എംഎല്‍എമാരുടേയും രാജി തെറ്റായിപ്പോയെന്ന് 42 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. നാരായണ സ്വാമിയുടെ മോശം പ്രവര്‍ത്തനമാണ് രാജിക്ക് കാരണം എന്നാണ് 29 ശതമാനം പേര്‍ പറയുന്നത്.

തിരഞ്ഞെടുപ്പിനെ ബാധിക്കില്ല
കോണ്‍ഗ്രസിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതാണ് രാജിക്ക് കാരണം എന്നാണ് 18 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത്. നാരായണ സ്വാമി സര്‍ക്കാരിന്റെ വീഴ്ച തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമാവും എന്നാണ് 34 ശതമാനം പേര്‍ കരുതുന്നത്. എന്നാല്‍ ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് 28 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. റേഷന്‍ കടകളില്ല എന്നത് പുതുച്ചേരിയിലെ പ്രധാന വികസന പ്രശ്‌നമായി വോട്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

രാജി വെച്ചത് 6 എംഎല്‍എമാര്‍
നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കേയാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. കോണ്‍ഗ്രസിന്റെ 5 എംഎല്‍എമാര്‍ അടക്കം ആറ് പേരാണ് ഭരണപക്ഷത്ത് നിന്ന് രാജി വെച്ചത്. ഇതോടെ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടു. ആകെയുളള 30ല്‍ കോണ്‍ഗ്രസിന്റെ അംഗസഖ്യ 12 ആയി കുറഞ്ഞു. അതേസമയം പ്രതിപക്ഷത്തുളള ബിജെപിക്ക് 14 പേരുടെ പിന്തുണയുണ്ട്.
അവതാരക അഞ്ജനയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം












Click it and Unblock the Notifications