കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിന്ദുവോ മുസ്ലീമോ? മറുപടി തന്നിട്ട് മതി ബാക്കി': അനുഭവം പറഞ്ഞ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തെ ഏതിര്‍ക്കുന്നവര്‍ക്ക് നേരെയുള്ള കലാപം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇതുവരെ സംഘര്‍ഷത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മുസ്ലീം സമുദായാംഗങ്ങളെ അക്രമികള്‍ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും അക്രമം അഴിച്ച് വിടുന്നുണ്ട്.

ഭീഷണിയുടെ സ്വരത്തിലാണ് ഇവര്‍ സംസാരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ദേശീയ മാധ്യമമായ എന്‍ഡിടിവി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെ അഞ്ചോളം മാധ്യമപ്രവര്‍ത്തകരെ കലാപകാരികള്‍ കൈയ്യേറ്റം ചെയ്തു. അതിനിടെ റിപ്പോര്‍ട്ടിങ്ങിനിടെ തനിക്ക് ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പിആര്‍ സുനില്‍. സുനിലിന്‍റെ വാക്കുകളിലേക്ക്

 പോലീസ് ഇടപെട്ടിട്ടില്ല

പോലീസ് ഇടപെട്ടിട്ടില്ല

1984ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്‍ഷമാണിത്. കഴിഞ്ഞ 16 വര്‍ഷമായി താന്‍ ദില്ലിയില്‍ ഉണ്ട്. ഇതുവരെ ഇത്തരത്തിലൊരു സംഭവം താന്‍ കണ്ടിട്ടില്ല. ദില്ലിയില്‍ എന്തെങ്കിലും അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ മണിക്കൂറുകള്‍ക്കകം അത് അടിച്ചമര്‍ത്തുന്ന പോലീസ് സംവിധാനം ദില്ലിയില്‍ ഉണ്ട്. പോലീസ് അത്തരത്തില്‍ ഇടപെടാറുമുണ്ട്. എന്നാല്‍ മൂന്നാം ദിവസമായിട്ടും അത്തരത്തില്‍ ഒരു ഇടപെടലും പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

 ഹിന്ദുവാണോ മുസ്ലീമാണോ

ഹിന്ദുവാണോ മുസ്ലീമാണോ

നിരവധി പേരാണ് തെരുവുകളില്‍ ജയ്ശ്രീറാം വിളിച്ച് പോകുന്നത്. ഞങ്ങളുടെ കണ്‍മുന്നിലാണ് ആക്രമണം നടക്കുന്നത്. സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അക്രമകാരികള്‍ തടയുന്നുണ്ട്. ഒരാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അക്രമികളില്‍ ഒരാള്‍ തന്നോട് ചോദിച്ചത് ഹിന്ദുവാണോ മുസ്ലീമാണോ എന്നാണ്.

 ഭീഷണി

ഭീഷണി

അതിന് മറുപടി നല്‍കിയിട്ട് ചിത്രീകരിച്ചാല്‍ മതിയെന്നായിരുന്നു ഭീഷണി. പിന്നീട് മൊബൈല്‍ കീശയില്‍ വെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലേങ്കില്‍ അടിയ്ക്കുമെന്നായിരുന്നു പറഞ്ഞത്.മാധ്യമ പ്രവര്‍ത്തകരെ ആരേയും റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല.

 തെരുവില്‍ കത്തിക്കുന്നു

തെരുവില്‍ കത്തിക്കുന്നു

റോഡില്‍ കേന്ദ്ര സേനയോ പോലീസോ ഇല്ല. വാഹനങ്ങള്‍ തെരുവില്‍ കത്തിക്കുകയാണ്. അത് തടയാന്‍ ശ്രമിച്ച പോലീസുകാരെ തിരിച്ച് അയക്കുകയാണ് അക്രമികള്‍ ചെയ്തത്. തീയണയ്ക്കാന്‍ എത്തിയ ഫയര്‍ എഞ്ചിന്‍കാരേയും അക്രമികള്‍ തിരിച്ചയച്ചു.

 പള്ളി കത്തിച്ചത്

പള്ളി കത്തിച്ചത്

പോലീസ് അക്രമണത്തിന് അനുകൂല സാഹചര്യമൊരുക്കുകയാണ്. പോലീസുകാര്‍ നോക്കി നില്‍ക്കേയാണ് പള്ളി കത്തിച്ചത്. അക്രമികള്‍ ഇരുമ്പ് കമ്പികളും വടികളുമായി തെരുവില്‍ തമ്പടിച്ചിരിക്കുകയാണ്. പോലീസുകാര്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

 മൗനാനുവാദം

മൗനാനുവാദം

ജാഫ്രാബാദില്‍ അക്രമികള്‍ പള്ളി കത്തിച്ചപ്പോഴും പോലീസ് ഇടപെട്ടില്ല. പോലീസ് തോക്കും പിടിച്ച് നോക്കി നില്‍ക്കുകയാണ്. പോലീസിന്‍റെ മൗനാനുവാദത്തോടെ കാലപകാരികള്‍ അഴിഞ്ഞാടുകയാണ്. സംഘര്‍ഷ മേഖലകളില്‍ പോലും പോലീസ് എത്തുന്നില്ല.

 ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍

ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍

ജഫ്രദാബാദില്‍ പ്രകടനം നടത്താന്‍ ബിജെപി നേതാവ് കപില്‍ മിശ്ര ആഹ്വാനം ചെയ്തതിനുശേഷമാണ് ദില്ലിയില്‍ സംഘര്‍ഷം ശക്തമായത്. അക്രമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും സുനില്‍ പറഞ്ഞു.

'ഹിന്ദുവോ മുസ്ലീമോ? മതം ഉറപ്പാക്കാന്‍ അവര്‍ എന്‍റെ പാന്‍റ് അഴിക്കാന്‍ ശ്രമിച്ചു', വെളിപ്പെടുത്തല്‍,'ഹിന്ദുവോ മുസ്ലീമോ? മതം ഉറപ്പാക്കാന്‍ അവര്‍ എന്‍റെ പാന്‍റ് അഴിക്കാന്‍ ശ്രമിച്ചു', വെളിപ്പെടുത്തല്‍,

'ഇത് ഹിന്ദുസ്ഥാന്‍';പരിക്കേറ്റവരെ ലാത്തി കൊണ്ട് കുത്തി ദേശീയ ഗാനം പാടിപ്പിച്ച് പോലീസ്, വീഡിയോ'ഇത് ഹിന്ദുസ്ഥാന്‍';പരിക്കേറ്റവരെ ലാത്തി കൊണ്ട് കുത്തി ദേശീയ ഗാനം പാടിപ്പിച്ച് പോലീസ്, വീഡിയോ

English summary
Asianet reporter PR Sunil about delhi violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X