Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു രാത്രിക്ക് എത്ര തരണമെന്ന് ചോദിച്ച യുവാക്കള്‍ക്ക് മോഡലിങ് താരം കൊടുത്തത് എട്ടിന്റെ പണി

മുംബൈ: മോഡലിങ് താരം പൂര്‍ണ്ണിമയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. വൈകും നേരം നടക്കാന്‍ ഇറങ്ങിയ പൂര്‍ണ്ണിമയോട് രണ്ടു യുവാക്കള്‍ അസഭ്യം പറയുകയായിരുന്നു. ഒരു രാത്രിക്ക് എത്ര രൂപ നല്‍കണം എന്നായിരുന്നു ചോദ്യം. ആദ്യം പകച്ചു പോയെങ്കിലും ഇവന്‍മ്മാരെ ഓടിച്ചിട്ട് പിടിച്ച് പണി കൊടുത്തു.

ഹരിയാന സ്വദേശികളായ ബോക്‌സിങ് താരങ്ങളാണിവര്‍. നടക്കാന്‍ പോയി മടങ്ങി വരുമ്പോള്‍ അടുത്ത ബസ്സ് സ്റ്റാന്റിലെ ബഞ്ചില്‍ വിശ്രമിക്കുമ്പോഴാണ് യുവാക്കള്‍ അടുത്തു വരുന്നത്. ബഞ്ചില്‍ ചേര്‍ന്നിരിക്കുകയും പിന്നീട് മോശമായി സംസാരിക്കുകയുമായിരുന്നു.

arrest

ബസ്സ് സ്റ്റാന്റില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നെങ്കില്‍ പോലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. പരസ്യമായി യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു.

യുവാക്കള്‍ രക്ഷപ്പെട്ട ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് മറ്റൊരു ഓട്ടോയില്‍ പോയാണ് പിടി കൂടിയത്. അതേ സമയം പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസിന്റെ കയ്യില്‍ നിന്നും ഒരാള്‍ കുതറിയോടി. ഓരാളെ കോടതിയില്‍ ഹാജരാക്കി. സെക്ഷന്‍ 509 പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. രക്ഷപ്പെട്ടയാല്‍ക്ക് വോണ്ടിയുള്ള തെരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

ജനങ്ങള്‍ തിങ്ങി നിറഞ്ഞ സ്ഥലമായിട്ടു പോലും ഇത്തരം അക്രമത്തില്‍ പ്രതിഷേധിക്കാന്‍ സ്ത്രീകള്‍ വരെ മുന്നോട്ടു വരാത്തതാണ് മുംബൈയില്‍ അക്രമങ്ങള്‍ പെരുക്കുന്നത് എന്ന് പൂര്‍ണ്ണിമ അഭിപ്രായപ്പെട്ടു. 26കാരിയായ പൂര്‍ണ്ണിമ ജമ്മു കാശ്മീര്‍ സ്വദേശിനിയാണ്. മോഡലിങ് രംഗത്ത് ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+