Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഒഴിഞ്ഞാൽ കോൺഗ്രസ് പ്രസിഡണ്ടാകാൻ തയ്യാർ, നേതൃസ്ഥാനത്തേക്ക് അപ്രതീക്ഷിത എൻട്രി!

Recommended Video

cmsvideo
    രാഹുൽ ഒഴിഞ്ഞാൽ കോൺഗ്രസ് പ്രസിഡണ്ടാകാൻ തയ്യാർ

    ദില്ലി: പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് വെറും 52 സീറ്റുകളാണ്. 2014ല്‍ ലഭിച്ച 44 സീറ്റുകളേക്കാള്‍ 8 സീറ്റുകള്‍ മാത്രം കൂടുതല്‍. തോല്‍വിയുടെ ഉത്തവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

    പകരം കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വത്തിന് അനുവദിച്ചിരിക്കുന്നത് ഒരു മാസത്തെ സമയം മാത്രമാണ്. രാജി തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ രാഹുലിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ രാഹുല്‍ ഇതുവരെ തീരുമാനം മാറ്റാന്‍ തയ്യാറായിട്ടില്ല. അതിനിടെ രാഹുല്‍ ഗാന്ധിക്ക് പകരം കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ ഒരു അപ്രതീക്ഷിത എന്‍ട്രി കൂടി സംഭവിച്ചിരിക്കുന്നു.

    കോണ്‍ഗ്രസിന്റെ അധ്യക്ഷനാകാന്‍

    കോണ്‍ഗ്രസിന്റെ അധ്യക്ഷനാകാന്‍

    കോണ്‍ഗ്രസ് എംപിയും മുന്‍ ഹോക്കി താരവുമായ അസ്ലം ഷേര്‍ ഖാന്‍ ആണ് കോണ്‍ഗ്രസിന്റെ അധ്യക്ഷനാകാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. അസ്ലം ഖാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തും അയച്ച് കഴിഞ്ഞു. രാഹുല്‍ ഒഴിയുകയാണ് എങ്കില്‍ 2 വര്‍ഷം പാര്‍ട്ടി അധ്യക്ഷനാകാന്‍ തയ്യാറാണ് എന്നാണ് കത്തില്‍ പറയുന്നത്.

    അപ്രതീക്ഷിത എൻട്രി

    അപ്രതീക്ഷിത എൻട്രി

    രാജി വെയ്ക്കാന്‍ തയ്യാറാണ് എന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഒരു നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. ലോകകപ്പ് സ്വന്തമാക്കിയ 1975ലെ ഇന്ത്യന്‍ ഹോക്കി ടീമില്‍ അസ്ലം ഖാന്‍ അംഗമായിരുന്നു.

    ലോകകപ്പ് അനുഭവം

    ലോകകപ്പ് അനുഭവം

    പാര്‍ട്ടിയെ സേവിക്കാന്‍ രണ്ട് വര്‍ഷം അധ്യക്ഷനായിരിക്കാന്‍ തയ്യാറാണെന്ന് അസ്ലം ഖാന്‍ കത്തില്‍ പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളെ താന്‍ കളിക്കളത്തിലും നേരിട്ടിട്ടുണ്ട് എന്ന് അസ്ലം ഖാന്‍ പറയുന്നു. 1975ലെ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ 2-1 എന്ന സ്‌കോറില്‍ നില്‍ക്കുകയായിരുന്നു.

    മികച്ച നേതൃത്വമാകും

    മികച്ച നേതൃത്വമാകും

    അന്ന് പകരക്കാരനായി അവസാന മിനുറ്റില്‍ ഇറങ്ങിയ താന്‍ ഇന്ത്യയ്ക്ക് വേണ്ടി ഗോളടിച്ചു. 1 ഗോളിന് പിന്നില്‍ നിന്ന ഇന്ത്യയെ സമനിലയില്‍ എത്തിക്കാന്‍ അന്ന് സാധിച്ചു. തുടര്‍ന്ന് ഇന്ത്യ ഫൈനല്‍ കളിക്കുകയും കപ്പ് സ്വന്തമാക്കുകയും ചെയ്തു. അത്തരത്തില്‍ പാര്‍ട്ടിയെ മികച്ച രീതിയില്‍ നയിക്കാന്‍ തനിക്ക് സാധിക്കും എന്നാണ് കത്തില്‍ അസ്ലം ഖാന്‍ അവകാശപ്പെടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+