കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്‍റെ തന്ത്രം ഫലിച്ചു, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷന്‍

  • By
Google Oneindia Malayalam News

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതാക്കള്‍ രാജിവെയ്ക്കാന്‍ തയ്യാറാവാത്തതിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളില്‍ പലരും പാര്‍ട്ടി പദവികളില്‍ അള്ളിപ്പിടിച്ച് ഇരിക്കുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയത്.

<strong>കോണ്‍ഗ്രസിനെ അടപടലം പിളര്‍ത്താന്‍ ബിജെപി!! പുറത്തെടുക്കുന്നത് 'ഓപ്പറേഷന്‍ ആകര്‍ഷ്'</strong>കോണ്‍ഗ്രസിനെ അടപടലം പിളര്‍ത്താന്‍ ബിജെപി!! പുറത്തെടുക്കുന്നത് 'ഓപ്പറേഷന്‍ ആകര്‍ഷ്'

അതേസമയം എല്ലാ അനുനയ നീക്കങ്ങളേയും തള്ളി തന്‍റെ രാജിയില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍. രാഹുലിന്‍റെ രാജിയും തുടര്‍ സംഭവങ്ങളും കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നതിനിടെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാനും രാജിവെച്ചിരിക്കുകയാണ്.സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനരിക്കെയാണ് പാര്‍ട്ടിക്കുള്ളിലെ സുപ്രധാന നീക്കങ്ങള്‍. ചവാന്‍റെ രാജി നേതൃത്വം സ്വീകരിച്ചു.

 പദവികളൊഴിയാതെ നേതാക്കള്‍

പദവികളൊഴിയാതെ നേതാക്കള്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടപടലം തകര്‍ന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഇവിടെ എന്‍സിപിയുമായി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ ശിവസേന-ബിജെപി സഖ്യം സംസ്ഥാനം തൂത്തുവാരി. കോണ്‍ഗ്രസിന് ലഭിച്ചത് വെറും ഒരു സീറ്റ് മാത്രമാണ്. ഇതോടെ പാര്‍ട്ടിയുടെ കനത്ത പരാജയത്തിലേക്ക് നയിച്ചതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍മാര്‍ക്ക് ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരും തന്നെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിക്ക് തന്നെ പടിയിറങ്ങേണ്ടി വന്നു.

 പരാജയപ്പെട്ടു

പരാജയപ്പെട്ടു

അതേസമയം കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായതോടെ രാഹുല്‍ നിലപാട് കടുപ്പിച്ചു. ഇതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെയ്ക്കുകയാണെന്ന് അശോക് ചവാന്‍ പ്രഖ്യാപിച്ചത്. മുന്‍ മുഖ്യന്‍ കൂടിയായ അശോക് ചവാന്‍റെ രാജി പാര്‍ട്ടിയില്‍ കൂടുതല്‍ ഉടച്ചുവാര്‍ക്കലുകള്‍ ഉണ്ടാകുമെന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്. 2014 ല്‍ മോദി തരംഗത്തിനിടയിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്ത രണ്ട് നേതാക്കളില്‍ ഒരാളായിരുന്നു അശോക് ചവാന്‍. ഈ തെരഞ്ഞെടുപ്പിലും ചവാന്‍ മത്സരിച്ചെങ്കിലും ബിജെപിയുടെ പ്രതാപ് പട്ടീലിനോട് പരാജയപ്പെടുകയായിരുന്നു.

 പുതിയ അധ്യക്ഷന്‍

പുതിയ അധ്യക്ഷന്‍

തിരഞ്ഞെടുപ്പ് ഫലം വന്ന പിറകെ തന്നെ ചവാന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി അന്ന് ചവാന്‍റെ രാജി സ്വീകരിച്ചിരുന്നില്ല. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തന്നെ താന്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ തന്‍റെ തിരുമാനം സ്വീകരിക്കപ്പെട്ടില്ല. ഇപ്പോള്‍ താന്‍ വീണ്ടും നിലപാട് വ്യക്തമാക്കി. പാര്‍ട്ടിയെ നയിക്കാന്‍ ഇനി തനിക്ക് സാധിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്, തന്‍റെ രാജി നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. ഉടന്‍ തന്നെ പുതിയ അധ്യക്ഷനെ നിയമിച്ചേക്കും ചവാന്‍ വ്യക്തമാക്കി.

 കൂടിക്കാഴ്ച

കൂടിക്കാഴ്ച

കഴിഞ്ഞയാഴ്ച അശോക് ചവാന്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിഥ്വിരാജ് ചവാന്‍ , തോറത്ത്, മണികാരെ താക്രെ എന്നിവര്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ചവാന്‍റെ രാജി സ്വീകരിക്കാന്‍ രാഹുല്‍ തയ്യാറായത്.
മുന്‍ റവന്യു മന്ത്രി ബാലാസാഹേബ് തോറത്തോ മുന്‍ മുഖ്യന്‍ പ്രിഥ്വിരാജ് ചവാനോ പുതിയ അധ്യക്ഷനായേക്കുമെന്നാണ് വിവരം.

Recommended Video

cmsvideo
രാഹുലിന്റെ പകരക്കാരന്‍ ചരിത്രമെഴുതും | News Of The Day | Oneindia Malayalam
 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

66 കാരനായ തോറത്ത് എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരില്‍ സുപ്രധാന പങ്ക് വഹിച്ച നേതാവാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി നിയമിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് പുതിയ അധ്യക്ഷന്‍റെ വരവിനെ പ്രവര്‍ത്തകര്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

<strong>ചരിത്രം കുറിക്കാൻ കോൺഗ്രസ്, 21 വർഷങ്ങൾക്ക് ശേഷം ഇതാദ്യം! രാഹുലിന്റെ പകരക്കാരൻ ചരിത്രമെഴുതും!</strong>ചരിത്രം കുറിക്കാൻ കോൺഗ്രസ്, 21 വർഷങ്ങൾക്ക് ശേഷം ഇതാദ്യം! രാഹുലിന്റെ പകരക്കാരൻ ചരിത്രമെഴുതും!

<strong>ടീം രാഹുലും ടീം സോണിയയും തമ്മിലടി! അധ്യക്ഷൻ ആരായാലും കടിഞ്ഞാൺ സോണിയയുടെ കയ്യിൽ!</strong>ടീം രാഹുലും ടീം സോണിയയും തമ്മിലടി! അധ്യക്ഷൻ ആരായാലും കടിഞ്ഞാൺ സോണിയയുടെ കയ്യിൽ!

English summary
Asok Chavan resigns, Maharashtra Congress may soon get new president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X