കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്റെ നീക്കങ്ങൾ അസ്ഥാനത്ത്? ഇനിയും കാത്തിരിക്കേണ്ടി വരും.. പഞ്ചാബ് മോഡൽ നടക്കില്ലെന്ന് കോൺഗ്രസ് നീരീക്ഷകൻ

Google Oneindia Malayalam News

ജയ്പൂർ; 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗ് തന്നെ പഞ്ചാബ് കോൺഗ്രസിനെ നയിക്കുമെന്ന് എഐസിസി വ്യക്തമാക്കി ഒരാഴ്ചയ്ക്കപ്പുറമായിരുന്നു അപ്രതീക്ഷിതമായി അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നേതൃത്വം മാറ്റിയത്. അമരീന്ദർ-നവ ജ്യോത് സിംദ് സിദ്ധു തർക്കം രൂക്ഷമായപ്പോഴായിരുന്നു ഹൈക്കമാന്റിന്റെ പെട്ടെന്നുള്ള ഇടപെടൽ. ഇതോടെ ആഭ്യന്തര തർക്കം രൂക്ഷമായ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഉടൻ നേതൃമാറ്റം ഉണ്ടായേക്കുമെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ദില്ലിയിൽ എത്തി കണ്ടതിയത് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. എന്നാൽ രാജസ്ഥാനിൽ ഇപ്പോൾ ഹൈക്കമാന്റ് ഇടപെട്ടേക്കില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. വിശദാംശങ്ങളിലേക്ക്

1

രാജസ്ഥാനിൽ കോൺഗ്രസിന് വലിയ തലവേദന തീർക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവ നേതാവായ സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര തർക്കങ്ങൾ. നേരത്തേ ഗെഹ്ലോട്ടിനെതിരെ കലാപമുയർത്തി കോൺഗ്രസ് ക്യാമ്പ് വിട്ട സച്ചിന് തിരിച്ച് വരവിന് ശേഷം യാതൊരു പദവികളും ലഭിച്ചിട്ടില്ല. മാത്രമല്ല തന്റെ അനുയായികളായ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടില്ല. ഇതിൽ കടുത്ത അതൃപ്തിയിലാണ് സച്ചിൻ.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

ഇതിനിടയിലാണ് സച്ചിൻ ക്യാമ്പിന് പ്രതീക്ഷ നൽകി ദേശീയ നേതൃത്വം പഞ്ചാബിൽ ഇടപെട്ടത്. ഇതോടെ പഞ്ചാബ് മോഡൽ രാജസ്ഥാനിൽ നടപ്പാക്കുന്നതിനായി ഹൈക്കമാന്റിന് മേൽ സച്ചിൻ ക്യാമ്പ് സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ സച്ചിൻ പൈല്റ്റ് ഹൈക്കമാൻറ് നേതൃത്വുമായി ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതോടെ മുതിർന്ന നേതാവായ ഗെഹ്ലോട്ടും അമരീന്ദറിനെ പോലെ പുറത്താകുമെന്നും രാജസ്ഥാൻ ഭരണം സച്ചിന്റെ കൈകളിലേക്ക് എത്തുമെന്നുള്ള അഭ്യൂഹങ്ങളും ശക്തിപിടിച്ചു.

3

എന്നാൽ സംസ്ഥാനത്ത് നേതൃമാറ്റം തിരിച്ചടിയാകുമെന്ന നിരീക്ഷണത്തിലാണ് ഇപ്പോൾ ഹൈക്കമാന്റഅ എന്നാണ് വിവരം. അശോക് ഗെഹ്ലോട്ടിനുള്ള എംഎൽഎമാരുടെ പിന്തുണയാണ് കോൺഗ്രസ് നേതൃത്വത്തെ പിന്നോട്ട് അടുപ്പിക്കുന്നത്. പഞ്ചാബിൽ 77 എംഎൽഎമാരിൽ 55 ഓളം പേരും അമരീന്ദറിനെ മാറ്റണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയായിരുന്നു ഹൈക്കമാന്റിനും കാര്യങ്ങൾ എളുപ്പമായത്. അമരീന്ദറിനെതിരെ ഇവർ കോൺഗ്രസ് അധ്യക്ഷയ്ക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.

4

അതേസമയം ഇവിടെ രാജസ്ഥാനിൽ കോൺഗ്രസിന്റെ 113 എംഎൽഎമാരിൽ 100 ഓളം എംഎൽഎമാരുടേയും പിന്തുണ ഗെഹ്ലോട്ടിനുണ്ട്.അതുകൊണ്ട് തന്നെ സംസ്ഥാന ഭരണത്തിൽ നേതൃമാറ്റത്തിന് സാധ്യതയില്ലെന്ന് കോൺഗ്രസ് നിരീക്ഷകനും റവന്യൂ മന്ത്രിയുമായ ഹരീഷ് ചൗധരി പറഞ്ഞു. പഞ്ചാബിലെ സ്ഥിതിയല്ല രാജസ്ഥാനിലേത്. പഞ്ചാബിൽ മുഖ്യമന്ത്രിയെ മാറ്റാനുള്ള തിരുമാനം ചരിത്രപരമാണ്. എംഎൽഎമാർ നേതൃമാറ്റം ആവശ്യപ്പെടുന്നു.പക്ഷേ രാജസ്ഥാനിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്നും ഹരീഷ് പറഞ്ഞു.

5

ഗെഹ്ലോട്ട് രാജസ്ഥാനിൽ മാത്രം ഒതുങ്ങുന്നൊരു നേതാവല്ല. ദേശീയ തലത്തിലെ വിഷയങ്ങളിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ ഉപദേശവും നിർദ്ദേശങ്ങളും പാർട്ടി സ്വീകരിക്കുന്നു. അതുകൊണ്ട് തന്നെ ഗെഹ്ലോട്ടിനെ പോലൊരു നേതാവിനെ അത്ര പെട്ടെന്ന് തഴയുക സാധ്യമാകുന്നൊരു കാര്യമല്ലെന്നും ഹരീഷ് ചൗധരി പറയുന്നു.

6

അതേസമയം കോൺഗ്രസ് പ്രിയങ്ക ടീം സച്ചിൻ പൈലറ്റിനായി കരുതി വെച്ചത് എന്താണെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാതെ സച്ചിനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കി നിയമിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ചുമതലകളും സച്ചിന് നൽകിയേക്കും. അല്ലേങ്കിൽ ദേശീയ തലത്തിൽ സച്ചിന് നിർണായക പദവികൾ നൽകിയേക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇത് പക്ഷേ സച്ചിൻ അംഗീകരിച്ചേക്കില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാണ് താത്പര്യമെന്ന് സച്ചിൻ നേരത്തേ ഹൈക്കമാന്റ് നേതൃത്വത്തെ നിലപാട് അറിയിച്ചിരുന്നു.

നേതാക്കൾക്ക് പണി കൊടുക്കണം, പരിശീലനം വേണം: കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ 8 നിര്‍ദേശം: മുരളീ തുമ്മാരുകുടിനേതാക്കൾക്ക് പണി കൊടുക്കണം, പരിശീലനം വേണം: കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ 8 നിര്‍ദേശം: മുരളീ തുമ്മാരുകുടി

ഇന്ധന വില വര്‍ദ്ധന തുടരുന്നു; ഡീസലിലും പെട്രോളിനും വില കൂട്ടി, പുതിയ വിലവിവരങ്ങള്‍ അറിയാംഇന്ധന വില വര്‍ദ്ധന തുടരുന്നു; ഡീസലിലും പെട്രോളിനും വില കൂട്ടി, പുതിയ വിലവിവരങ്ങള്‍ അറിയാം

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Asok Gehlot have the support of 100 mlas says congress leader hareesh chaudhary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X