കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി! സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് എന്‍ഡിഎ വിട്ടു!

  • By Aami Madhu
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കും തോറും എന്‍ഡിഎയെ പ്രതിരോധത്തിലാക്കി സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക്. സീറ്റ് വിഭജനത്തെ ചൊല്ലി അവസാനമായി ബിഹാറില്‍ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്‍ഡിഎ വിട്ട പിന്നാലെ സഖ്യം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി അസം ഗണ പരിഷത്തും രംഗത്തെത്തി.

അസമിലെ ബിജെപിയുടെ ഭരണ കക്ഷിയായ എജിപി ദേശീയ പൗരത്വ രജിസ്റ്റര്‍ ബില്‍ പാസാക്കാനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കത്തെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. ഇതോടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എന്‍ഡിഎ വിടുന്ന 13 കക്ഷിയാണ് എജെപി.

 സഖ്യം ഉപേക്ഷിച്ചു

സഖ്യം ഉപേക്ഷിച്ചു

അസം പൗരത്വ ബില്ലിനെ എതിര്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ബിജെപി ജനവികാരം പരിഗണിക്കാതെ മുന്നോട്ട് പോകുകയാണെന്ന് എജിപി പ്രസിഡന്‍റും അസംകൃഷി മന്ത്രിയുമായ അതുല്‍ ബോറ പറഞ്ഞു. ഇനി സഖ്യം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും ബോറ പറഞ്ഞു.

 ശക്തമായ പ്രതിഷേധം

ശക്തമായ പ്രതിഷേധം

കേന്ദ്രസര്‍ക്കാരിന്‍റെ ദേശീയ പൗരത്വ രജിസ്റ്റര്‍ ബില്‍ പാസാക്കാനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ അസമില്‍ ഇന്ന് ബ്ലാക്ക് ഡേ ആയി ആചരിക്കുകയാണ്. ബില്‍ പാര്‍ലമെന്‍റില് പാസാക്കാനുള്ള നീക്കത്തിനെതിരെ പാര്‍ലമെന്‍റിന് മുന്‍പില്‍ ഇന്ന് അസം സ്വദേശികള്‍ പ്രതിഷേധം നടത്തിയിരുന്നു.

 30 ലക്ഷം പേര്‍

30 ലക്ഷം പേര്‍

അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ ള്‍പ്പെടാത്ത 30 ലക്ഷം പേര്‍ പൗരത്വം ലഭിക്കാന്‍ വീണ്ടും അപേക്ഷ നല്‍കിയിരിക്കുകയാണ്.3.29 കോടി വരുന്ന ആസാമിലെ ജനസംഖ്യയില്‍ 40.07 ലക്ഷം പേരെ ഉള്‍പ്പെടാതെയായിരുന്നു കഴിഞ്ഞ സെപ്റ്റബര്‍ 25 ന് ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്‌.

 അനുവദിക്കില്ല

അനുവദിക്കില്ല

അസം പൗരത്വ രജിസ്റ്റര്‍ പിന്‍വലിക്കാന്‍ കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങുമായി എജിപി നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയില്ല. അസം ഗണ പരിഷത്തിന്‍റെ താത്പര്യങ്ങള്‍ ഇല്ലാതാക്കിയുള്ള ഭരണം അനുവദിക്കാനാകില്ലെന്നും എജിപി വ്യക്തമാക്കി.

 മൂവരും രാജിയിലേക്ക്

മൂവരും രാജിയിലേക്ക്

അസമിലെ ബിജെപി-എജിപി മന്ത്രിസഭയില്‍ അതുല്‍ ബോറ ഉള്‍പ്പെടെ മൂന്ന് എജിപി മന്ത്രിമാരാണ് ഉള്ളത്. സഖ്യം ഉപേക്ഷിച്ച പിന്നാലെ മൂവരും രാജിവെയ്ക്കുമെന്നും എജിപി അറിയിച്ചു.

 ബിജെപിക്ക് ഭീഷണിയില്ല

ബിജെപിക്ക് ഭീഷണിയില്ല

അതേസമയം എജിപി മുന്നണി വിടുന്നത് ബിജെപിക്ക് ഭീഷണയാകില്ല. നിലവില്‍ ബിജെപിക്ക് 61 സീറ്റാണ് ഉള്ളത്. എജിപി സഖ്യം ഉപേക്ഷിച്ചാലും 12 എംഎല്‍എമാരുള്ള ബോഡോ പീപ്പിള്‍സ് ഫ്രണ്ടിന്‍റെ പിന്തുണ സര്‍ക്കാരിനുണ്ട്.

 ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ എജിപിയുടെ പിന്‍മാറ്റം വലിയ തിരിച്ചടിയാവും ബിജെപിക്ക് നല്‍കുക. തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യം മാത്രമാണ് ബിജെപിയുമായി പാര്‍ട്ടിക്കുള്ളത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി ബിജെപിക്ക് മാനിക്കേണ്ടി വരും, എജിപി നേതാവ് അസം പ്രഫുല്ല കുമാര്‍ വ്യക്തമാക്കി.

 അസം സര്‍ക്കാര്‍

അസം സര്‍ക്കാര്‍

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നിക്ഷ്പ്രഭമാക്കിക്കൊണ്ടുള്ള വിജയമാണ് ബിജെപി അസമില്‍ നേടിയത്. 126 സീറ്റുകളില്‍ 86 സീറ്റുകള്‍ നേടിയാണ് ബിജെപി സഖ്യം അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് കേവലം 26 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ എജിപിയുടെ പിന്‍മാറ്റം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയാകും ബിജെപിക്ക് സൃഷ്ടിക്കുക. പ്രത്യേകിച്ച് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം അസമില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍.

 ടിഡിപി മറുകണ്ടം ചാടി

ടിഡിപി മറുകണ്ടം ചാടി

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 12 പാര്‍ട്ടികളാണ് എന്‍ഡിഎയില്‍ നിന്ന് സഖ്യം ഉപേക്ഷിച്ചത്.എജിപി കൂടി സഖ്യം വിട്ടതോടെ ഇത് 13 ആയി. അടുത്തകാലം വരെ എന്‍ഡിഎയിലെ ശക്തമായ സാന്നിധ്യമായിരുന്ന ടിഡിപിയാണ് ആദ്യം മറുകണ്ടം ചാടിയത്.

 ഇടഞ്ഞ് പാര്‍ട്ടികള്‍

ഇടഞ്ഞ് പാര്‍ട്ടികള്‍

ടിഡിപിയ്ക്ക് പിന്നാലെയാണ് ജമ്മു കാശ്മീരിലെ സഖ്യകക്ഷിയായ പിഡിപി മുന്നണി വിട്ടത്.പിന്നാലെ ബിഹാറില്‍ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും എന്‍ഡിഎ വിട്ടു.ബിജെപിയുടെ സമാനസ്വഭാവക്കാരായ ശിവസേന ലോക്സഭയിലേക്ക് ബിജെപിയ്ക്കൊപ്പം മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Asom Gana Parishad Ends Alliance With BJP Over Citizenship Bill Row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X