മോഡലാകാന്‍ കൊതിച്ചു... അവസാനം ലഹരിക്ക് അടിമപ്പെട്ടു; പെണ്‍കുട്ടി പിന്നീട് ചെയ്തത് കേട്ടാല്‍ ഞെട്ടും
മോഡലാകാന്‍ കൊതിച്ച പ്രിയദര്‍ശിനി എന്ന പെണ്‍കുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും ലഹരി തലയ്ക്ക് പിടിച്ചപ്പോള്‍ മുറിയിലിട്ട് പൂട്ടി തീയിട്ടു.
മൈസൂരു: മോഡലാകുക... സിനിമയിലാകുക എന്നത് ഭൂരിപക്ഷം പെണ്‍കുട്ടികളുടെയും ആഗ്രഹമാണ്. എന്നാല്‍ അവരില്‍ പലരും ഒന്നുമാകാതെ ലഹരിക്ക് അടിമപെട്ടുപോകുന്ന കാഴ്ചകളും നാം കണ്ടിട്ടുണ്ട്. എന്നാല്‍ മൈസൂരുവില്‍ മോഡലാകാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി ലഹരിയില്‍ അടിമപ്പെട്ട് ചെയ്ത പ്രവര്‍ത്തി കേട്ടാല്‍ ആരും ഒന്ന് ഞെട്ടി പോകും.
മോഡലാകാന്‍ കൊതിച്ച പ്രിയദര്‍ശിനി എന്ന പെണ്‍കുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും ലഹരി തലയ്ക്ക് പിടിച്ചപ്പോള്‍ മുറിയിലിട്ട് പൂട്ടി തീയിട്ടു. മൈസൂരുവില്‍ ബുധനാഴ്ച രാത്രിയായാരുന്നു സംഭവം. മുറിയില്‍ നിന്ന് പുക വരുന്നത് കണ്ട് അയല്‍വാസികളാണ് മുറിയിലുണ്ടായിരുന്ന രണ്ട് പേരെയും രക്ഷപ്പെടുത്തിയത്.

അച്ഛനും അമ്മയും ഇല്ല
അച്ഛനും അമ്മയും ഇല്ലാത്ത പ്രിയദര്‍ശിനി വര്‍ഷങ്ങളായി മുത്തശ്ശന്റേയും മുത്തശ്ശിയുടേയും കൂടെയാണ് താമസിക്കുന്നത്.

സംഭവ ദിവസം
പ്രിയദര്‍ശിനിയുടെ ലഹരി ഇപയോഗത്തെക്കുറിച്ച് അറിവുണ്ടായിരുന്ന ഇരുവരും അതില്‍ നിന്നും അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സംഭവ ദിവസം ഇതിനെ ചൊല്ലി തര്‍ക്കവുമുണ്ടായി.

ക്ഷുഭിത
വാക്ക് തര്‍ക്കത്തിനൊടുവില്‍ ക്ഷുഭിതയായ പെണ്‍കുട്ടി ഇരുവരേയും മുറിയിലിട്ട് പൂട്ടി തീയിടുകയായിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.

രക്ഷപ്പെടുത്തിയത് അയല്‍വാസികള്‍
വീട്ടില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് വൃദ്ധ ദമ്പതികളെ രക്ഷപ്പെടുത്തിയത്. ഇവരെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications