കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാര്‍മിനാറിലെ സിഎഎ വിരുദ്ധ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പൊലീസ്; വേദി മാറ്റി ഒവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 25ന് രാത്രി ഹൈദരാബാദിലെ ചാര്‍മിനാറില്‍ നടത്താനുദ്ദേശിച്ച പ്രതിഷേധ യോഗം മറ്റൊരു വേദിയില്‍ നടക്കുമെന്ന് അഖിലേന്ത്യാ മജ്ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. പോലീസ് അനുമതി നിഷേധിച്ചതിനാല്‍ ചാര്‍മിനാറില്‍ നടത്താനിരുന്ന പ്രതിഷേധ പരിപാടി ഖില്‍വാത്ത് മൈതാനത്തേക്ക് മാറ്റുകയാണെന്ന് ഒവൈസി അറിയിച്ചു.

 സിഎഎ അനുകൂല പരിപാടിയ്ക്കിടെ യുവതിയെ കൈയ്യേറ്റം ചെയ്ത സംഭവം; 29 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് സിഎഎ അനുകൂല പരിപാടിയ്ക്കിടെ യുവതിയെ കൈയ്യേറ്റം ചെയ്ത സംഭവം; 29 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ജനുവരി 25ന് രാത്രി ചാര്‍മിനാറില്‍ ഉര്‍ദു കവിതകള്‍ വായിക്കുന്ന സാമൂഹിക സമ്മേളനമായി മുഷൈറ നടത്തുമെന്നും തുടര്‍ന്ന് ത്രിവര്‍ണ പതാക ഉയര്‍ത്തുമെന്നനും എഐഎംഐഎം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിപാടിക്കെതിരെ ബിജെപി രംഗത്തെത്തി. തങ്ങളുടെ പരിപാടികള്‍ക്ക് അനുമതി നല്‍കാത്ത ഹൈദരാബാദ് പൊലീസ് എഐഎംഐഎമ്മിന്റെ പ്രതിഷേധ യോഗത്തിന് അനുമതി നല്‍കിയതായി ബിജെപി ആരോപിച്ചു. ഇതോടൊപ്പം തെലങ്കാനയിലെ പാര്‍ട്ടി പ്രസിഡന്റ് കെ ലക്ഷ്മന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അഞ്ജനി കുമാറിനെ സന്ദര്‍ശിച്ച് ജനുവരി 25ന് ഐഐഎംഐഎം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന റാലിക്ക് അനുമതി നല്‍കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് വേദി മാറ്റാനുള്ള നിര്‍ദ്ദേശം.

owaisi-157

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്ക്കെതിരായ കവികളുടെ പ്രതിഷേധ യോഗം 25ന് ആരംഭിക്കുമെന്നും രാത്രി 12 മണിക്ക് ത്രിവര്‍ണ പതാക ഉയര്‍ത്തിക്കൊണ്ട് റിപ്പബ്ലിക്ക് ദിനത്തെ സ്വാഗതം ചെയ്യുമെന്നും ഒവൈസി ട്വീറ്റ് ചെയ്തു. സ്വേച്ഛാധിപത്യത്തെയും അടിച്ചമര്‍ത്തലിനെയും വെല്ലുവിളിക്കാന്‍ കവിതയും ആക്ഷേപഹാസ്യവും ഉപയോഗിക്കുന്നത് ഹൈദരാബാദില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പാരമ്പര്യമാണ്. 'ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി' ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്. റിപ്പബ്ലിക്കിനെയും അതിന്റെ ഭരണഘടനയെയും ആഘോഷിക്കുക മാത്രമല്ല പരിപാടിയുടെ ലക്ഷ്യം. സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയില്‍ നിന്നുള്ള അപകടങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ പ്രശസ്ത കവികളായ റഹത്ത് ഇന്തോറി, സമ്പത്ത് സരാല്‍, ലതാ ഹയ തുടങ്ങിയവരും യുവ ശബ്ദങ്ങളായ നബിയ ഖാന്‍, ആമിര്‍ അസീസ്, ഹുസൈന്‍ ഹൈഡ്രി എന്നിവരും പങ്കെടുക്കും. ഇന്തോറിയുടെ കവിതയിലെ 'കിസി കെ ബാപ്പ് കാ ഹിന്ദുസ്ഥാന്‍ തോഡി ഹായ്' എന്ന വരി രാജ്യത്തുടനീളം അരങ്ങേറുന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. അസീസിന്റെ 'അച്ചെ ദിന്‍ ബ്ലൂസ്', 'മെയിന്‍ ഇങ്കാര്‍ കാര്‍ത്ത ഹൂണ്‍' എന്നിവയും ഇന്റര്‍നെറ്റില്‍ വ്യാപകമായ പ്രചാരം നേടി. സിവില്‍ സൊസൈറ്റി അംഗങ്ങളെയും എല്ലാ മതവിഭാഗങ്ങളിലെയും മതപണ്ഡിതന്മാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പരിപാടിയില്‍ വന്‍ തോതിലുള്ള ജനങ്ങളുടെ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷ

English summary
Assadudhin Owaisi changes venue for anti CAA protest after police denies permission in Charminar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X