കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്പല്‍ മുങ്ങുമ്പോള്‍ സ്ഥലം വിട്ട ക്യാപ്റ്റന്‍; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് അസദുദ്ദീന്‍ ഒവൈസി

  • By S Swetha
Google Oneindia Malayalam News

ഭിവണ്ടി: കോണ്‍ഗ്രസ് നേതാവും മുന്‍ പാര്‍ട്ടി പ്രസിഡന്റുമായ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത ആക്രമണവുമായി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. സാധാരണയായി ഒരു കപ്പല്‍ മുങ്ങുമ്പോള്‍ ക്യാപ്റ്റന്‍ എല്ലാവരേയും സുരക്ഷിതമായി ഒഴിപ്പിക്കുമെങ്കിലും കോണ്‍ഗ്രസ് കപ്പല്‍ മുങ്ങുന്നത് കണ്ട് സ്ഥലം വിട്ട ക്യാപ്റ്റനാണ് ഗാന്ധിയെന്ന് ഒവൈസി പരിഹസിച്ചു.

ഡോ. സോനു, സുധീർ, നാസർ... ജോളിക്കെതിരെയുളള നിർണായക സാക്ഷികൾ, മൂന്ന് പേരും ജീവനോടെയില്ല!ഡോ. സോനു, സുധീർ, നാസർ... ജോളിക്കെതിരെയുളള നിർണായക സാക്ഷികൾ, മൂന്ന് പേരും ജീവനോടെയില്ല!

ഭിവണ്ടി വെസ്റ്റിലെ എഐഎംഐഎം സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തവെയാണ് ഒവൈസിയുടെ പരാമര്‍ശം. 'ഒരു കപ്പല്‍ കടലിനിടയിലേക്ക് മുങ്ങുമ്പോള്‍ ക്യാപ്റ്റന്‍ എല്ലാവരേയും സുരക്ഷിതമായി ഒഴിപ്പിക്കും, പക്ഷേ കോണ്‍ഗ്രസ് മുങ്ങുന്നത് കണ്ട് സ്വയം രക്ഷ തേടി പോയ ക്യാപ്റ്റനാണ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസിന്റെ കാരുണ്യം മൂലമല്ല ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ജീവിക്കുന്നത്. പകരം ഇന്ത്യന്‍ ഭരണഘടനയും ദൈവകൃപയും കൊണ്ടാണ്. ഇതായിരുന്നു ഒവൈസിയുടെ വാക്കുകള്‍.

owaisirahulgandhi-1

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ രാജി കാരണം പാര്‍ട്ടിയിലുണ്ടായി പ്രതിസന്ധിയെ കുറിച്ച് സൂചിപ്പിക്കുകയായിരുന്നു ഒവൈസി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനായി പ്രചാരണം നടത്തില്ലെന്ന് പ്രഖ്യാപിച്ച മുന്‍ മുംബൈ ചീഫ് സഞ്ജയ് നിരുപം, പക്ഷപാതം കാണിച്ചതിന് സോണിയ ഗാന്ധിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവര്‍ വരെ അദ്ദേഹത്തിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

ബിജെപി സര്‍ക്കാരിന്റെ മുത്തലാഖ് നിയമത്തിനെതിരെയും ഒവൈസി വിമര്‍ശനമുന്നയിച്ചു. മുത്തലാഖ് നിയമം എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും എതിരാണ്. ബിജെപി സര്‍ക്കാര്‍ ദീര്‍ഘകാലം നിലനില്‍ക്കും. അതിനാല്‍ ഈ ഇരുട്ട് വളരെക്കാലം നീണ്ടുനില്‍ക്കുമെന്നും ഒവൈസി പറഞ്ഞു. മറാത്തക്കാര്‍ക്ക് നല്‍കിയതുപോലെ സര്‍ക്കാര്‍ മുസ്ലിംകള്‍ക്കും സംവരണം നല്‍കണമെന്നും ഒവൈസി പറഞ്ഞു.

English summary
Assadudhin Owaisi criticises Rahul Gandhi over quits from President post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X