Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാന്‍ കാരണം അവള്‍ വേദനിക്കരുത്...'; ഫേസ്ബുക്ക് ലൈവില്‍ കരഞ്ഞുപറഞ്ഞ് യുവാവ് ആത്മഹത്യ ചെയ്തു

പ്രണയത്തിന്റെ പേരിൽ എത്രയോ ജീവൻ നഷ്ടപ്പെട്ട വാ‍‍ർത്തകൾ നമ്മൾ ഈ വർഷവും കേട്ടു. പ്രണയം വേണ്ടെന്നു വെച്ചതിന്റെ പേരിൽ കാമുകിയെ കൊന്ന കാമുകന്മാരും സംശയത്തിന്റെ പേരിൽ കാമുകിയെ കൊലപ്പെടുത്തിയവരെക്കുറിച്ചും അങ്ങനെ നീളുന്ന വാർത്തകൾ.

വളരെ മനോഹരമായി കൊണ്ടു പോകേണ്ട ഒന്നായിരിട്ടും പ്രണയുവമായി ബന്ധപ്പെട്ട് പലപ്പോഴും നമുക്ക് കേൾക്കേണ്ടി വരുന്നത് മരണ വാർത്തയാണ്..കൊലപാതകവും ആത്മഹത്യയും..ഇപ്പോൾ പ്രണയത്തിന്റെ പേരിൽ ഒരു യുവാവ് കൂടി ജീവൻ ഒടുക്കിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം...

1

കാമുകി വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനു പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. ഫേസ്ബുക്ക് ലൈവിൽ വന്ന് ആയിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. ഇരുപത്തേഴുകാരനായ ജയ്ദീപ് റോയ് ആണ് ഗുവാഹത്തി സിൽചിലെ വാടകമുറിയിൽ തൂങ്ങി മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. അതേസമയം, ജയ്ദീപിന്റെ മരണത്തിൽ കുടുംബം ഇതുവരെ പൊലീസിൽ പരാതിപ്പെട്ടിട്ടില്ല.

2

'ഞാൻ ഔപചാരികമായി വിവാഹം ആലോചിച്ചു. പക്ഷേ അവൾ എല്ലാവരുടെയും മുന്നിൽവച്ച് അത് നിരസിച്ചു. ഞങ്ങളുടെ പ്രണയബന്ധം അറിഞ്ഞ അവളുടെ അമ്മാവൻ അവളെ കൊല്ലുമെന്ന് എന്നോട് പറഞ്ഞു. ഞാൻ കാരണം അവൾ വേദനിക്കരുത്. അതുകൊണ്ട് ഈ ലോകത്തോട് ഞാൻ വിട പറയുകയാണ്. എന്റെ അമ്മ, അമ്മാവൻ, സഹോദരി, ജ്യേഷ്ഠൻ തുടങ്ങി എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുകയാണ്. എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. പക്ഷേ, അതിനേക്കാൾ ഞാൻ എന്റെ കാമുകിയെ സ്നേഹിക്കുന്നു. അവളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.'' - മരണത്തിനു മുൻപായി ജയ്ദീപ് ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

4

സഹോദരന്റെ ആത്മഹത്യയിൽ കുടുംബം ഞെട്ടിയിരിക്കുകയാണെന്നും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണെന്നും ജയ്ദീപിന്റെ സഹോദരൻ രൂപം റേ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബമാണ് ജയ്ദീപ് ജീവനൊടുക്കാൻ കാരണം. അവൻ നല്ലൊരു മനുഷ്യനായിരുന്നു. കുടുംബത്തെ മുഴുവൻ അവനാണ് സംരക്ഷിച്ചിരുന്നത്. നല്ല ജോലിയും സമ്പാദ്യവും ഉണ്ട്. എന്നിട്ടും എന്താണ് ആ പെൺകുട്ടിയുടെ കുടുംബത്തിന്റെ പ്രശ്നമെന്ന് മനസ്സിലാകുന്നില്ലെന്ന് സഹോദരൻ പറഞ്ഞു.

4

സഹോദരന്റെ പെട്ടെന്നുള്ള മരണത്തിൽ എന്താണ് ചെയ്യേണ്ടത് തങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നും. അതിനാലാണ്, ഞങ്ങൾ ഇതുവരെ"എഫ്‌ഐ‌ആർ ഫയൽ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. അതിനാലാണ്, ഞങ്ങൾ ഇതുവരെ എഫ്‌ഐ‌ആർ ഫയൽ ചെയ്തിട്ടില്ല, ഇന്ന് ഞങ്ങൾ സിൽചാർ പോലീസ് സ്റ്റേഷനിൽ പോയി തീരുമാനിക്കും. അടുത്ത നടപടി."

6

അതേസമയം, വർഷങ്ങളോളം പ്രണയത്തിലായിരുന്ന തനിക്ക് പെട്ടെന്നുള്ള വിസമ്മതം നേരിടാൻ കഴിയുന്നില്ലെന്ന് ആത്മഹത്യ ചെയ്ത ജയദീപ് റോയ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. അതേസമയം യുവാവിന്റെ കുടുംബത്തിൽ നിന്ന് തങ്ങൾക്ക് പരാതി കിട്ടിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. "ഞങ്ങൾക്ക് ഇതുവരെ കുടുംബത്തിൽ നിന്ന് ഔപചാരികമായ പരാതികളൊന്നും ലഭിച്ചിട്ടില്ല," ഏരിയ പോലീസ് ഓഫീസർ നുമാൽ മഹന്ത പറഞ്ഞു, "എന്നാലും സംഭവത്തിൽ ഞങ്ങൾ അന്വേഷണം ആരംഭിച്ചു." അദ്ദേഹം പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+