Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം കോണ്‍ഗ്രസ്; പിന്നാലെ ബിജെപിയും, അസമില്‍ 600 കോടിയുടെ കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുന്നു

Recommended Video

cmsvideo
    കാര്‍ഷിക വായ്പകള്‍ തള്ളി ബിജെപിയും | BJP Approves #FarmersLoanWaiver | Oneindia Malayalam

    ഗുഹാവത്തി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളിലായിരുന്നു കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിഞ്ഞത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാങ്ങളിലായിരുന്നു കോണ്‍ഗ്രസ് വിജയം. ബിജെപി ഭരണം കയ്യാളിയിരുന്ന ഈ മൂന്ന് സംസ്ഥാനങ്ങളിലും കാര്‍ഷിക പ്രശ്‌നങ്ങളായിരുന്നു ഭരണത്തിലുള്ള പാര്‍ട്ടിക്ക് തിരിച്ചടിയായത്.

    അധികാരത്തിലേറിയതിന് പിന്നാലെ ഈ മൂന്ന് സംസ്ഥാനങ്ങളിലും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിക്കൊണ്ട് കോണ്‍ഗ്രസ് ഞങ്ങള്‍ കര്‍ഷകരോടൊപ്പം എന്ന് പ്രതീതി സൃഷ്ടിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഗുജറാത്തിലും അസമിലും കാര്‍ഷികാശ്വസ പദ്ധതികളുമായി ബിജെപിയും രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

    കര്‍ഷകരുടെ പ്രശ്‌നങ്ങള്‍

    കര്‍ഷകരുടെ പ്രശ്‌നങ്ങള്‍

    കര്‍ഷക-ഗ്രാമീണ ജനതയുടെ വികാരമായിരുന്നു മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഭരണമാറ്റത്തിന് വഴിയൊരുക്കിയത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടേക്കാമെന്ന് ബിജെപി വിലയിരുത്തുന്നു.

    ആനുകൂല്യവമായി ബിജെപിയും

    ആനുകൂല്യവമായി ബിജെപിയും

    ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍കള്‍ക്ക് പിന്നാനെ കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യവമായി ബിജെപി സര്‍ക്കാറുകളും രംഗത്ത് എത്തുന്നത്. ഗുജ്‌റാത്തില്‍ 650 കോടി രൂപ വരുന്ന വൈദ്യുതി ബില്‍ എഴുതിതള്ളാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അസമിലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ ബിജെപി തയ്യാറായത്.

    അസമില്‍ 600 കോടി

    അസമില്‍ 600 കോടി

    അസമില്‍ 600 കോടി രൂപയുടെ കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുന്നതായി സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. 25000 രൂപ വരേയുള്ള കാര്‍ഷിക വായ്പകളുടെ 25 ശതമാനം എഴുതിതള്ളാനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രിയായ ചന്ദ്രമോഹന്‍ പട്ടോവാരി അറിയിക്കുന്നു.

    ആറുലക്ഷം കര്‍ഷകര്‍

    ആറുലക്ഷം കര്‍ഷകര്‍

    ആറുലക്ഷത്തിലേറെ കര്‍ഷകര്‍ ഇളവിന് അര്‍ഹരായിരിക്കുമ്പോള്‍ സര്‍ക്കാറിന് എഴുതിത്തള്ളല്‍ ഇനത്തില്‍ അധികബാധ്യതയായി 600 കോടിയോളം രൂപ വരും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 19 ലക്ഷത്തോളം കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനം എടുത്തിട്ടുണ്ട്.

    ഗുജറാത്തില്‍

    ഗുജറാത്തില്‍

    ഗുജറാത്തില്‍ ഗ്രാമീണ ഉപഭോക്താക്കളുടെ 650 കോടി രൂപയുടെ വൈദ്യുതി കുടിശ്ശികയാണ് സര്‍ക്കാര്‍ എഴുതത്തള്ളിയത്. ഒറ്റത്തവണ തീര്‍പ്പാക്കള്‍ പദ്ധതിയിലൂടെയാണ് കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുക. ജസദന്‍ ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് തീരുമാനം.

    500 രൂപമാത്രം

    500 രൂപമാത്രം

    ഇതിലൂടെ 6.22 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഗുണംലഭിക്കും. ഗാര്‍ഹിക, കാര്‍ഷിക, വാണിച്ച ഉപഭോക്താക്കള്‍ ഇവരില്‍ ഉള്‍പ്പെടും. 500 രൂപമാത്രം അടച്ചാല്‍ ബാക്കിതുകയെല്ലാം എഴുതിത്തള്ളുന്ന രീതിയിലുള്ളതാണ് പദ്ധതി. വൈദ്യുതി മോഷണത്തിന് പിഴയിട്ടവര്‍ക്കും ഈ അവസരം ഉപയോപ്പെടുത്താം.

    അർഹർ

    അർഹർ

    പല കാരണങ്ങളാല്‍ വര്‍ഷങ്ങളായി കുടിശ്ശിക അടയ്ക്കാനാവാതെ വൈദ്യൂതി വിച്ഛേദിക്കപ്പെടുകയും പിഴ വിധിക്കുകയും ചെയ്യപ്പെട്ട കുടുംബങ്ങള്‍ക്കായാണ് ഈ തീരുമാനമെന്ന് സംസ്ഥാന ഊര്‍ജമന്ത്രി സൗരഭ് പട്ടേല്‍ പറഞ്ഞു.

    തിരിച്ചടിയായത്

    തിരിച്ചടിയായത്

    കര്‍ഷകര്‍ പാര്‍ട്ടിയെ പുറംതള്ളിയതാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് ബിജെപിയും വിലിയിരുത്തുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ കര്‍ഷകരോഷം തണുപ്പിക്കാന്‍ കാര്‍ഷിക വായ്പ എഴുതി തള്ളാന്‍ കേന്ദ്രസര്‍ക്കാരും നീക്കം നടത്തുന്നുണ്ട്.

    കേന്ദ്രസര്‍ക്കാറും

    കേന്ദ്രസര്‍ക്കാറും

    രാജ്യത്തെ നാല് ലക്ഷം കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനാണ് കേന്ദ്രസര്‍ക്കാറിന്റെ ആലോചന. ശക്തികാന്ത ദാസ് ആര്‍.ബി.ഐ ഗവര്‍ണറായി ചുമതലയേറ്റെടുത്തതോടെ ഇത്തരം നീക്കങ്ങള്‍ അതിവേഗത്തില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്

    കണക്ക് കൂട്ടല്‍

    കണക്ക് കൂട്ടല്‍

    അതേസമയം, വായ്പ എഴുതി തള്ളല്‍ അത്ര എളുപ്പത്തില്‍ നടക്കില്ലെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. നിലവില്‍ എതാണ്ട് 6.27 ലക്ഷം കോടിയാണ് ഇന്ത്യയുടെ ധനകമ്മി. വായ്പകള്‍ എഴുതി തള്ളിയാല്‍ ഇത് വീണ്ടും ഉയരും. കിട്ടാകടം മൂലം പ്രതിസന്ധിയിലായ ബാങ്കുകള്‍ക്ക് വായ്പയുടെ ഭാരം കൂടി നിലവില്‍ വഹിക്കാനാവില്ല. എങ്കിലും കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പുയരില്ലെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+