Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമില്‍ 2 പാര്‍ട്ടികളുമായി പുതിയ സഖ്യം രൂപീകരിച്ചത് കോണ്‍ഗ്രസ്; ലക്ഷ്യം 6 സീറ്റുകള്‍ പിടിക്കല്‍

ഗുഹാവത്തി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിലുണ്ടായിരുന്ന രണ്ട് കക്ഷികളുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം അസമില്‍ കോണ്‍ഗ്രസ് പുതിയ സഖ്യ ചര്‍ച്ചകള്‍ക്ക് തുടക്കും കുറിക്കുന്നു. 6 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ സഖ്യത്തിലുണ്ടായിരുന്ന എ ഐ യുഡി എഫ്, ബി പി എഫ് എന്നിവരുമായുള്ള ബന്ധമായിരുന്നു കോണ്‍ഗ്രസ് നേരത്തെ ഉപേക്ഷിച്ചത്.

ആസാം ദേശീയ പരിഷത്ത്, (എജെപി) അഖില്‍ ഗോഗോയുടെ റായ്ജോർ ദളുമായിട്ടാണ് കോണ്‍ഗ്രസിന്റെ പുതിയ ചര്‍ച്ചകള്‍. ഒക്ടോബര്‍ 30 നാണ് അസമില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ആറ് സീറ്റുകളിൽ മജുലി എ ജെ പിക്ക് വിട്ടുകൊടുക്കും

ആറ് സീറ്റുകളിൽ മജുലി എജെപിക്ക് വിട്ടുകൊടുക്കുമെന്ന് അസം സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഭൂപൻ കുമാർ ബോറ അറിയിച്ചു. പാർട്ടി അധ്യക്ഷൻ അഖിൽ ഗൊഗോയിയിൽ നിന്നുള്ള അന്തിമ തീരുമാനം ഇതുവരെ ഉണ്ടായില്ലെങ്കിലും ഭവാനിപൂർ സീറ്റ് റൈജോർ ദളിന് നൽകാനാണ് സാധ്യത. മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന മജൂലി സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യു പി പി എൽ),

മാജുലിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും ആറ് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തെന്ന് പിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. അഞ്ച് സീറ്റുകളിലേക്കാണ് അസമില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്നിവരുടെ ഓരോ എംഎൽഎമാരും മരിക്കുകയും രണ്ട് കോൺഗ്രസ് നിയമസഭാംഗങ്ങൾ ഉള്‍പ്പടെ മൂന്ന് പേര്‍ രാജിവെച്ചതിനേയും തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഗസ്സൈഗാവ്, തമുൽപൂർ, ഭബാനിപൂർ, മരിയാനി, തോറ

ഗസ്സൈഗാവ്, തമുൽപൂർ, ഭബാനിപൂർ, മരിയാനി, തോറ എന്നിവിടങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് സെപ്റ്റംബർ 28-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത് "തിരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രം വർഗീയ രാഷ്ട്രീയത്തിൽ മുഴുകിയിരുന്ന ബിജെപിയുടെ ഭിന്നിപ്പിക്കൽ അജണ്ടയെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് എജെപി പാര്‍ട്ടി നേതാവ് ലുറിൻജ്യോതി ഗൊഗോയിയി അഭിപ്രായപ്പെട്ടത്.

അസമിലെ ജനങ്ങളുടെ മേൽ ബി ജെ പി

"അസമിലെ ജനങ്ങളുടെ മേൽ ബി ജെ പി അഴിച്ചുവിട്ട ഈ വിനാശകരമായ വർഗീയ വേലിയേറ്റം തടയാൻ" സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാർട്ടികളും മുന്നോട്ട് വരണമെന്ന് ഗൊഗോയ് പറഞ്ഞു. എംഎൽഎമാരെ വിലയ്ക്ക് വാങ്ങുന്ന രീതി ജനാധിപത്യ പാരമ്പര്യങ്ങളെ അടിമത്തത്തിൽ നിലനിർത്തും, ഇത് എല്ലാവര്‍ക്കും അപകടകരമായ കാര്യമാണ്. വർഗീയ രാഷ്ട്രീയത്തിൽ നിന്നും വിദ്വേഷത്തിന്റെ അജണ്ടയിൽ നിന്നും മുക്തമായ ഒരു അന്തരീക്ഷം അസമിൽ സൃഷ്ടിക്കുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നും എജെപി പ്രസിഡന്റ് പറഞ്ഞു.

കോൺഗ്രസ്സുമായും മറ്റ് സഖ്യകക്ഷികളുമായും ഞങ്ങൾക്ക് ആശയപരമായ സമാനതകളില്ല

"കോൺഗ്രസ്സുമായും മറ്റ് സഖ്യകക്ഷികളുമായും ഞങ്ങൾക്ക് ആശയപരമായ സമാനതകളില്ല. ഞങ്ങളെപ്പോലുള്ള പ്രാദേശിക പാർട്ടികൾക്ക് ദേശീയ പാർട്ടികളുമായും സാമുദായിക ശക്തികളുമായും സഖ്യമുണ്ടാക്കാൻ കഴിയില്ല. എന്നാൽ പൊതു ശത്രുവിനെതിരെ ഒരു സമവായ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ എവിടെയാണ് പ്രശ്നംമെന്നും ലൂറിൻജ്യോതി ചോദിച്ചിരുന്നു.

കേരളത്തോടൊപ്പം തന്നെയായിരുന്നു അസമിലും

കേരളത്തോടൊപ്പം തന്നെയായിരുന്നു അസമിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബിജെപി തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. 126 അംഗ അസം നിയമസഭയിൽ ബിജെപി 60 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ എജിപി ഒമ്പതും യുപിപിഎൽ ആറും സീറ്റിലുമായിരുന്നു വിജയിച്ചത്. മറുവശത്ത് പ്രതിപക്ഷ നിരയില്‍ കോൺഗ്രസ് 29 ഉം എഐയുഡിഎഫ് 16 ഉം ബിപിഎഫ് നാല് ഉം സിപിഐഎമ്മിന് ഒരു സീറ്റും ലഭിച്ചു. ശിവസാഗർ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച അഖില്‍ ഗൊഗോയിയും വിജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+